ബാംഗ്ലൂര്‍: വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് മാരുടെ സംഘടനയായ ചെക്ക് (Consortium Of Higher Education of Consultant of Kerala)യുടെ ബാംഗ്ലൂര്‍ റിജിയണല്‍ മീറ്റ് പ്രസിഡന്റ് ശ്രീ സുമോജ് മാത്യുവിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍ ഹോവാര്‍ഡ് ജോണ്‍സനില്‍ നടന്നു.റോസി റോയല്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിട്യുഷന് ചെയര്‍ പെഴ്സന്‍ പ്രൊഫ:വീ ജെ റോസമ്മ ഉത്ഘാടനം നിര്‍വഹിച്ചു.പ്രസിഡന്‍സി യുനിവേര്സിറ്റി യുടെ ഡയറക്ടര്‍ ആയ പ്രൊഫ: സോമന് നമ്പ്യാര്‍ ,ഐ എസ് ബി ആര് ന്റെ പ്രിന്‍സിപ്പല്‍ ആയ ശ്രീ തമ്പാന് നായിക് എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു.
കേരളത്തിലും പുറത്തും പ്രവര്‍ത്തിക്കുന്ന അന്ഗീകരമില്ലാത്ത യുനിവേര്സിടി കള്‍ക്കെതിരെ ശക്തമായ നിയമ പോരാട്ടം നടത്തുന്നതിനോടപ്പം തന്നെ,തട്ടിപ്പിന്റെ ആഴത്തെപറ്റി സര്‍ക്കാരിനെ ബോധ്യപ്പെടുത്താനും തീരുമാനിച്ചു,ഇതിനായി 5 അംഗ സമിതിയെ ചുമതല പെടുത്തി.
കൂടാതെ അന്യസംസ്ഥാനത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളും,നിര്‍ധനരായ നാല്പതില് അധികം വിദ്യാര്‍ത്ഥികളുടെ പഠന ചെലവുകള്‍ ചെക്ക് ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ശ്രീ സുമോജ് മാത്യു അറിയിച്ചു.
സെക്രട്ടേറി കിരണ്‍ ജോസ്,ട്രഷറര്‍ ജെയ്സണ്‍ ഫിലിപ്,രക്ഷാധികാരി ഷാജി ദേവസ്യ,ഷൈന്‍ ഡാനിയേല്‍,പി എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.