ചെന്നൈ ചാമ്പ്യൻസ്…

ഐസ്ൽ കിരീടം കൈക്കലാക്കുമെന്നു കരുതിയ ബെംഗളുരുവിനെ അവരുടെ ഹോം ഗ്രൗണ്ടിലിട്ടു കുത്തിമലത്തി ചെന്നൈ രണ്ടാം അവരുടെ രണ്ടാം കിരീടം സ്വന്തമാക്കി. നിശ്ചിത  സമയത്തിൽ രണ്ടിനെതിരെ  മൂന്ന് ഗോളുകൾക്കാണ് ചെന്നൈ കിരീട പോരാട്ടത്തിൽ വിജയം കണ്ടത്. ആദ്യ ഗോൾ സുനിൽ ഛേത്രിയുടെ ഒരു ഡൈവിംഗ് ഹെഡ്ഡറിലൂടെ കണ്ടെത്തിയ ബെംഗളൂരു പക്ഷെ പിന്നീട് മൂന്നു ഗോളുകൾ കൂടി വാങ്ങി കൂട്ടുകയായിരുന്നു. കളി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി ഉള്ളപ്പോൾ ഒരു ഗോളുകൂടി നേടി മിക്കുവാണ് തോൽവിയുടെ ആഘാതം കുറച്ചത്. അധികം ആരും പ്രതീക്ഷിച്ചില്ലെങ്കിലും തികച്ചും ആധികാരികം ആയിരുന്നു ചെന്നൈയുടെ ഈ വിജയം. വലതു വിങ്ങിലൂടെ…

Read More

കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി പാകിസ്ഥാന്‍; 5 ഗ്രാമീണര്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി പാകിസ്ഥാന്‍.  പാക് സൈന്യം ജനവാസമേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 5 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കൂടാതെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. മരിച്ചവര്‍ 5 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ജമ്മു കശ്മീര്‍ ഡിജിപി എസ്പി വായിദ് ആണ് ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. കശ്മീരിലെ ബാലക്കോട്ട് സെക്ടറില്‍ ഇന്നലെ രാത്രി മുതലാണ് ആക്രമണം തുടങ്ങിയത്. വീടിനുമുകളില്‍ പതിച്ച ഷെല്ലാണ് അഞ്ചുപേരുടേയും ജീവനെടുത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി…

Read More

ഒടിയന്‍റെ ലൊക്കേഷനില്‍ നിക്ക് ഉട്ട് ഫോട്ടോ എടുക്കുന്ന ചിത്രം മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.

വിശ്വവിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് ഒടിയന്‍റെ ലൊക്കേഷനില്‍. ഒടിയനായി വേഷമിട്ടിരിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം നിക്ക് ഉട്ട് സ്വന്തം ക്യാമറയില്‍ പകര്‍ത്തി. നിക്ക് ഉട്ട് ഫോട്ടോ എടുക്കുന്ന ചിത്രം മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലുള്ള നിക്ക് ഉട്ട് ഇന്നലെയാണ് മോഹന്‍ലാലിനെ കാണാന്‍ ഒടിയന്‍റെ ലൊക്കേഷനിലെത്തിയത്. വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലായിരുന്നു ഒടിയന്‍റെ ചിത്രീകരണം. ഷൂട്ടിംഗ് ക്രൂവിനൊപ്പം സമയം ചെലവിട്ട അദ്ദേഹം അവര്‍ക്കൊപ്പം ഭക്ഷണം കൂടി കഴിച്ചാണ് യാത്രയായത്. വിയറ്റ്നാം യുദ്ധത്തിന്‍റെ തീവ്രത ലോകത്തെ അറിയിച്ച വിഖ്യാത ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്. അദ്ദേഹം പകര്‍ത്തിയ നഗ്നയായി കരഞ്ഞുകൊണ്ട് ഓടുന്ന…

Read More

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ കേരളം വീണ്ടും വേദിയാകുന്നു! നവംബര്‍ ഒന്നിന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം.

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ കേരളം വീണ്ടും വേദിയാകുന്നു. ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനാണ് കേരളം വേദിയാകുന്നത്‌. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമോ, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമോ വേദിയായേക്കുമെന്നാണ് സൂചന. പ്രഥമ പരിഗണന കൊച്ചിയ്ക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിസിഡിഎ സഹകരിച്ചില്ലെങ്കില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്നും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​ നടന്ന ഇ​ന്ത്യ​യു​ടെ ഹോം ​ക്രി​ക്ക​റ്റ്​ സീ​സ​ണി​ലെ 23 മ​ത്സ​ര​ങ്ങ​ളി​ൽ ഇന്ത്യ-ന്യൂ​സി​ല​ൻ​ഡ് ​ട്വ​ൻ​റി20 പോ​രാ​ട്ട​ത്തി​ന്​ ഗ്രീ​ൻ…

Read More

ഡൊണാള്‍ഡ് ട്രംപുമായുള്ള ശാരീരിക ബന്ധം പുറത്തു പറയാതിരിക്കാന്‍ സ്റ്റോമി ഡാനിയലിനെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകന്‍.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ശാരീരിക ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയലിനെ ശാരീരികമായി ഭീഷണിപ്പെടുത്തിയെന്ന് സ്റ്റോമി ഡാനിയലിന്‍റെ അഭിഭാഷകന്‍ മിഷേല്‍ അവനെറ്റി. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഭാഷകന്‍റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാര്‍ച്ച് 25ന് സംപ്രേഷണം ചെയ്യുന്ന പ്രത്യേക അഭിമുഖത്തില്‍ സ്റ്റോമി ഡാനിയല്‍ നേരിട്ട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2006 മുതല്‍ ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുണ്ടെന്നാണ് സ്റ്റോമി ഡാനിയലിന്‍റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം ട്രംപ് നിഷേധിച്ചു. 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍…

Read More

ഇന്ത്യന്‍ സാമ്പത്തിക രംഗം ബി.ജെ.പി കുട്ടിച്ചോറാക്കിയെന്ന് മന്‍മോഹന്‍ സിംഗ്!

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗം ബി.ജെ.പി കുട്ടിച്ചോറാക്കിയെന്ന് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ്. 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന വാഗ്‍ദാനം എന്‍ഡിഎ സര്‍ക്കാര്‍ പാലിച്ചില്ലെന്നും, വലിയ വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഐസിസി യുടെ എണ്‍പത്തിനാലാം പ്ലീനറി സമ്മേളനത്തിന്‍റെ സമാപനദിനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. തന്‍റെ പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെ കണക്കറ്റു വിമര്‍ശിക്കാനും അദ്ദേഹം മടി കാട്ടിയില്ല. രാജ്യത്തെ സാമ്പത്തിക രംഗം മോദി സര്‍ക്കാര്‍ താറുമാറാക്കിയെന്ന് അദ്ദേഹം…

Read More

കെഎം മാണിയെ എന്‍ഡിഎയിലേക്ക് കുമ്മനം സ്വാഗതം ചെയ്തു.

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കുമ്മനം രാജശേഖരന്‍. എന്‍ഡിഎ നയപരിപാടികളും വീക്ഷണവും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം. എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. അതുകൂടാതെ ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനം ഇപ്രകാരം പ്രതികരിച്ചത്. അതേസമയം, തെരഞ്ഞെടുപ്പില്‍…

Read More

”കേരളത്തില്‍ നിന്ന്‍ ഐ എസിലേക്ക് പോയ ഇരുപത്തഞ്ചോളം ആളുകളില്‍ അഞ്ചു പേരെങ്കിലും പീസ്‌ സ്കൂളുമായി നേരിട്ട് ബന്ധമുള്ളവരാണ് , അവയില്‍ റിക്രൂട്ട്മെന്ടിന്റെ ‘കിംഗ് പിന്‍ ‘ എന്ന് സംശയിക്കുന്ന റാഷിദ്‌ അബ്ദുള്ള സ്കൂളിന്റെ അട്മിനിസ്ട്രെറ്റര്‍മാരില്‍ ഒരാളുമായിരുന്നു ………….! നിങ്ങളുടെ സുഹൃത്ത് ഇസ്ലാമാകാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ എന്ത് ഉപദേശം നല്‍കും ..? എട്ടുവയസ്സുള്ള കുട്ടികളെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഇവയോക്കെയാണോ ..? അഭിലാഷ് മോഹന്‍ അവതരിപ്പിക്കുന്ന ‘ക്ലോസ് എന്‍ കൌണ്ടറില്‍ ‘ ഉത്തരം മുട്ടി എം എം അക്ബര്‍ …

ഇസ്ലാമിക പ്രബോധകനും , പീസ്‌ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ മാനേജിംഗ് ഡയറക്ടറുമായ എം എം അക്ബറിനെ , റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്കൌണ്ടറില്‍ വെള്ളം കുടിപ്പിച്ചു അഭിലാഷ് മോഹന്‍ … ! ഹൈദരാബാദില്‍ ഈ അടുത്ത് അറസ്റ്റിലായ അക്ബറിനെ ജാമ്യത്തില്‍ വിട്ടതിനു ശേഷം ആദ്യമായി   പങ്കെടുക്കുന്ന തുറന്ന ചര്‍ച്ചയിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുന്‍പില്‍ പതറുന്ന കാഴ്ചകള്‍ അരങ്ങേറിയത് ..താങ്കളുടെ  പേരില്‍ ‘ലുക്ക് ഔട്ട്‌ നോട്ടീസ്’ പുറപ്പെടുവിച്ച സാഹചര്യത്തില്‍ എന്തുകൊണ്ട് പോലീസിനു മുന്‍പില്‍ ഹാജരായില്ല എന്ന ചോദ്യത്തിനു തന്റെ പേരില്‍ എഫ്. ഐ.ആര്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത…

Read More
Click Here to Follow Us