”കേരളത്തില്‍ നിന്ന്‍ ഐ എസിലേക്ക് പോയ ഇരുപത്തഞ്ചോളം ആളുകളില്‍ അഞ്ചു പേരെങ്കിലും പീസ്‌ സ്കൂളുമായി നേരിട്ട് ബന്ധമുള്ളവരാണ് , അവയില്‍ റിക്രൂട്ട്മെന്ടിന്റെ ‘കിംഗ് പിന്‍ ‘ എന്ന് സംശയിക്കുന്ന റാഷിദ്‌ അബ്ദുള്ള സ്കൂളിന്റെ അട്മിനിസ്ട്രെറ്റര്‍മാരില്‍ ഒരാളുമായിരുന്നു ………….! നിങ്ങളുടെ സുഹൃത്ത് ഇസ്ലാമാകാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ എന്ത് ഉപദേശം നല്‍കും ..? എട്ടുവയസ്സുള്ള കുട്ടികളെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഇവയോക്കെയാണോ ..? അഭിലാഷ് മോഹന്‍ അവതരിപ്പിക്കുന്ന ‘ക്ലോസ് എന്‍ കൌണ്ടറില്‍ ‘ ഉത്തരം മുട്ടി എം എം അക്ബര്‍ …

ഇസ്ലാമിക പ്രബോധകനും , പീസ്‌ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ മാനേജിംഗ് ഡയറക്ടറുമായ എം എം അക്ബറിനെ , റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്കൌണ്ടറില്‍ വെള്ളം കുടിപ്പിച്ചു അഭിലാഷ് മോഹന്‍ … ! ഹൈദരാബാദില്‍ ഈ അടുത്ത് അറസ്റ്റിലായ അക്ബറിനെ ജാമ്യത്തില്‍ വിട്ടതിനു ശേഷം ആദ്യമായി   പങ്കെടുക്കുന്ന തുറന്ന ചര്‍ച്ചയിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുന്‍പില്‍ പതറുന്ന കാഴ്ചകള്‍ അരങ്ങേറിയത് ..താങ്കളുടെ  പേരില്‍ ‘ലുക്ക് ഔട്ട്‌ നോട്ടീസ്’ പുറപ്പെടുവിച്ച സാഹചര്യത്തില്‍ എന്തുകൊണ്ട് പോലീസിനു മുന്‍പില്‍ ഹാജരായില്ല എന്ന ചോദ്യത്തിനു തന്റെ പേരില്‍ എഫ്. ഐ.ആര്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത സാഹചര്യത്തിലും , ബിസിനസ്സും മറ്റുമായി ബന്ധപ്പെട്ട് വിദേശ പര്യടനത്തില്‍ ആയിരുന്നതിനാലുമാണ് നേരിട്ട് ഹാജരാകാന്‍ കഴിയാതിരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ..ഐ എസ് സംശയത്തെ കുറിച്ച് ചോദിച്ചപ്പോഴും സമര്‍ത്ഥമായ ഒഴിഞ്ഞുമാറല്‍ തന്നെയായിരുന്നു അദ്ദേഹം നടത്തിയത് …എട്ടുവയസ്സുള്ള കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട കാര്യങ്ങള്‍  ആയിരുന്നോ ഇതൊക്കെ  എന്ന ചോദ്യത്തിനു  ഇസ്ലാമില്‍ രാജ്യവ്യാപകമായി പഠിപ്പിക്കുന്ന , ബോംബെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പബ്ലിക്കേഷന്‍ പുറത്തിറക്കിയ കാര്യങ്ങള്‍ തന്നെയായിരുന്നു അതെന്നാണ്‌ അക്ബര്‍ മറുപടി പറഞ്ഞത് …പിന്നീട്‌ അത് മദ്രസയിലെ പഠനത്തിന്റെ ഭാഗമായി എന്ന് തിരുത്തി …എന്നാല്‍ മദ്രസയില്‍ പഠിപ്പിക്കുന്നത് മതപരിവര്‍ത്തനമാണോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുന്‍പില്‍ തപ്പി തടയുന്ന കാഴ്ചയാണു പ്രേക്ഷകര്‍ ദര്‍ശിച്ചത് …..

നിങ്ങളുടെ സുഹൃത്ത് ഇസ്ലാമാകാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ നല്‍കുന്ന ഉപദേശം എന്തായിരിക്കണം എന്നതായിരുന്നു  വിവാദപരമായ    ആ   ചോദ്യം ..!  അതില്‍ ക്രമമായി രൂപപ്പെടുത്തുക എന്ന തലക്കെട്ടില്‍  ഉള്‍ക്കൊള്ളിചിരുന്നത്      ഇവയായിരുന്നു …

നിങ്ങളുെടെ  ഉറ്റ സുഹൃത്ത് ആദം/സൂസന്ന ഒരു മുസ്ലിമാകാന്‍ തീരുമാനിച്ചു. താഴെ നല്‍കിയതില്‍ എന്ത് ഉപദേശമാണ് നിങ്ങള്‍ സുഹൃത്തിന് നല്‍കുക- 1. അവന്‍/അവള്‍ ഉടന്‍ അഹമ്മദ്/സാറ എന്ന് പേര് മാറ്റുക. 2. അവനോ അവളോ കഴുത്തില്‍ ധരിച്ചിരിക്കുന്ന കുരിശുരൂപം ഉടന്‍ നീക്കാന്‍ ആവശ്യപ്പെടുക. 3.ഷഹാദ പഠിക്കുക. 4. രക്ഷകര്‍ത്താക്കള്‍ അമുസ്ലീങ്ങളായതിനാല്‍ വീട്ടില്‍ നിന്നും ഓടിപ്പോവുക. 5. ഹലാല്‍ ചിക്കന്‍ കഴിക്കുക …..
ഇതൊക്കെ മതപരിവര്‍ത്തനത്തിന്റെ രൂപമല്ലേ എന്ന ചോദ്യത്തിനു    ഞങ്ങള്‍  ഞങ്ങള്‍ അതൊന്നുമല്ല പഠിപ്പിക്കുന്നത്   എന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ റിക്കാര്‍ഡുകള്‍ പരിശോധിക്കാമെന്നും വരെയായി  അക്ബര്‍ ….റാഷിദ്‌ അബ്ദുള്ളയുടെ ഭാര്യ സോണിയ സെബാസ്റ്റ്യന്‍  മതം മാറിയതും , ഏറണാകുളം സ്വദേശിനി മെറിന്‍   ജേക്കബ് അഫ്ഗാനിസ്ഥാനിലേക്ക്    പോയതുമെല്ലാം പീസ്‌ സ്ക്കൂളുമായി ബന്ധപ്പെട്ട   അടിത്തറയില്‍ അല്ലെ     എന്ന ചോദ്യത്തിന്  മുന്‍പില്‍    എന്തൊക്കെയോ പറഞ്ഞു ഒഴിയാനുള്ള തത്രപ്പാടിലായിരുന്നു എം എം അക്ബര്‍ …ഐ എസ്  റിക്രൂട്ട്മെന്റില്‍ ‘സലഫി’ വിഭാഗത്തിന്റെ പങ്കിനെ കുറിച്ച്  ചോദിച്ചപ്പോള്‍…തനിക്ക് കൂടുതല്‍ ഒന്നും   അറിയില്ല എന്നും ..താന്‍ ഒരു പ്രവര്‍ത്തകന്‍ മാത്രമാണു എന്നതായിരുന്നു  അദ്ദേഹത്തിന്റെ മറുപടി …..

എന്തായാലും അക്ബറിന്റെ ഈ  ‘ തുറന്ന്‍  പറച്ചില്‍ ‘ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ് ..കാസര്‍ഗോഡ്‌ ,തൃക്കരിപ്പൂര്‍   ഭാഗത്ത് നിന്നും കാണാതായ ഇരുപത്തിയഞ്ചോളം    ആളുകള്‍ ഐ  എസില്‍ എത്തിയതായി എന്‍. ഐ .എ സ്ഥിതീകരിച്ചിരുന്നു..അടുത്ത കാലത്ത് ഈ   അംഗങ്ങളില്‍      ചിലര്‍ ‘കൊലവിളി’ നടത്തുന്ന  വാട്സ് ആപ്പ് സന്ദേശങ്ങള്‍   വ്യാപകമായി   പ്രചരിച്ചിരുന്നു ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us