ഒടിയന്‍റെ ലൊക്കേഷനില്‍ നിക്ക് ഉട്ട് ഫോട്ടോ എടുക്കുന്ന ചിത്രം മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.

വിശ്വവിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് ഒടിയന്‍റെ ലൊക്കേഷനില്‍. ഒടിയനായി വേഷമിട്ടിരിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം നിക്ക് ഉട്ട് സ്വന്തം ക്യാമറയില്‍ പകര്‍ത്തി. നിക്ക് ഉട്ട് ഫോട്ടോ എടുക്കുന്ന ചിത്രം മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലുള്ള നിക്ക് ഉട്ട് ഇന്നലെയാണ് മോഹന്‍ലാലിനെ കാണാന്‍ ഒടിയന്‍റെ ലൊക്കേഷനിലെത്തിയത്. വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലായിരുന്നു ഒടിയന്‍റെ ചിത്രീകരണം. ഷൂട്ടിംഗ് ക്രൂവിനൊപ്പം സമയം ചെലവിട്ട അദ്ദേഹം അവര്‍ക്കൊപ്പം ഭക്ഷണം കൂടി കഴിച്ചാണ് യാത്രയായത്.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

വിയറ്റ്നാം യുദ്ധത്തിന്‍റെ തീവ്രത ലോകത്തെ അറിയിച്ച വിഖ്യാത ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്. അദ്ദേഹം പകര്‍ത്തിയ നഗ്നയായി കരഞ്ഞുകൊണ്ട് ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം ലോകപ്രശസ്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us