അമരാവതി: ആന്ധ്രയിലെ ജനങ്ങളോട് കളിക്കാന്‍ നില്‍ക്കരുതെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് വേണ്ടി പ്രത്യേക സാമ്പത്തിക നടപടികൾ വേണമെന്ന ആവശ്യം ചൊവ്വാഴ്ചയും അദ്ദേഹം ആവർത്തിച്ചു
ജനങ്ങളോട് കളിക്കാന്‍ നിന്ന കോണ്‍ഗ്രസ്സിന്‍റെ ഗതി എല്ലാവരും കണ്ടതാണ്. അവര്‍ക്ക് മേല്‍വിലാസം പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. അക്കാര്യം ബിജെപി ഓര്‍ക്കുന്നത് നല്ലതാണ്.
ആന്ധ്രയില്‍ നിന്നും തെലങ്കാന വേര്‍പെടുത്തിയപ്പോള്‍ കേന്ദ്രം വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇതുവരെ ലഭിച്ചില്ല. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപിക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സമയം നല്‍കുകയാണെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും കേന്ദ്രം ഇതുവരെ ഒന്നും പാലിച്ചില്ല.
കേന്ദ്ര ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ വന്നതോടെ ടിഡിപി സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ഒരു ഘട്ടത്തില്‍ മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ വരെ ടിഡിപി ആലോചിച്ചിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്തിന്‍റെ താൽപര്യത്തിന്‍റെ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല. കേന്ദ്രം ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കുകയും സംസ്ഥാന പുനഃസംഘടന നിയമപ്രകാരമുള്ള എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുകയും വേണം.
ബിജെപി തങ്ങളുടെ സഖ്യകക്ഷിയാണെന്നും നായിഡു പറഞ്ഞു. തെലുങ്കുദേശം പാർട്ടി (ടിഡിപി) സമാധാനപരമായ സമരമാണ് നടത്തുന്നത്. സംസ്ഥാനത്തെ ബി.ജെ.പിയുടെ നല്ല പ്രവൃത്തികളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങള്‍ക്ക് വേണ്ടിയാണ് നമ്മുടെ സമരം. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം പ്രായോഗിക തലത്തില്‍ നടപ്പാക്കാൻ കേന്ദ്രത്തോട് ആഹ്വാനം ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.