ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അഞ്ചു വെടിയുണ്ടകൾ കൈവശം വച്ചതിന് ഫെബ്രുവരി 18ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്ന നവീനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ബെംഗളൂരു പൊലീസിന് ഇയാൾ നൽകിയ ചില വിവരങ്ങൾ, ഗൗരി ലങ്കേഷ് വധവുമായി കൂട്ടി വായിക്കാനാവുന്നതാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐടി ഇയാളെ കസ്റ്റഡിയിൽ വാങ്ങിയതെന്നും അനുഛേദ് വ്യക്തമാക്കി. 2017 സെപ്റ്റംബർ അഞ്ചിനു രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ മുതിർന്ന മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചതിനു പിന്നാലെ പുറത്തുവിട്ട കൊലയാളികളുടെ രേഖാചിത്രങ്ങളിൽ ഒന്നുമായി നവീന്‍ സാമ്യമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്
Related posts
-
ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച പോലീസുകാരൻ അപകടത്തിൽ മരിച്ചു
ബെംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച പോലിസുകാരന് അപകടത്തില്‍ മരിച്ചു. സിറ്റി... -
ബൈക്കിൽ നിന്ന് തെറിച്ച് വീണ് പിൻസീറ്റ് യാത്രക്കാരി മരിച്ചു
ബെംഗളൂരു: ബൈക്കില്‍ നിന്ന് തെറിച്ചുവീണ് റോഡ് ഡിവൈഡറില്‍ തലയിടിച്ച് പിൻസീറ്റ് യാത്രക്കാരി... -
സർക്കാരിനെ തകർക്കാൻ എം.എൽ.എ.മാർക്ക് 50 കോടി രൂപവീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കർണാടക സർക്കാരിനെ തകർക്കാൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50...