ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അഞ്ചു വെടിയുണ്ടകൾ കൈവശം വച്ചതിന് ഫെബ്രുവരി 18ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്ന നവീനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ബെംഗളൂരു പൊലീസിന് ഇയാൾ നൽകിയ ചില വിവരങ്ങൾ, ഗൗരി ലങ്കേഷ് വധവുമായി കൂട്ടി വായിക്കാനാവുന്നതാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐടി ഇയാളെ കസ്റ്റഡിയിൽ വാങ്ങിയതെന്നും അനുഛേദ് വ്യക്തമാക്കി. 2017 സെപ്റ്റംബർ അഞ്ചിനു രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ മുതിർന്ന മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചതിനു പിന്നാലെ പുറത്തുവിട്ട കൊലയാളികളുടെ രേഖാചിത്രങ്ങളിൽ ഒന്നുമായി നവീന് സാമ്യമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്
Related posts
-
160 വ്യാപാരികളെ കുടിയൊഴിപ്പിച്ചു, ഒടുവിൽ വിജനമായ കെട്ടിടം; ആറാം നിലയ്ക്ക് മാസ വാടക 3.23 ലക്ഷം!
ബംഗളൂരു: ജയനഗർ 4-ാം ബ്ലോക്കിലെ ശ്രീ എം. വിശ്വേശ്വരയ്യ ഷോപ്പിംഗ് കോംപ്ലക്സിന്റെ... -
ചവറ്റുകുട്ടയിലേക്ക് എറിയുന്ന തുണികൾ കൊണ്ട് പുതിയ വസ്ത്രങ്ങൾ; ഇത് വ്യത്യസ്ഥ ലാബ്; നിർധനർക്ക് താങ്ങായി കോറമംഗലയിലെ ആ കൊച്ചു കെട്ടിടം
ബംഗളൂരു: തുണിമില്ലുകളിൽ നിന്നും തയ്യൽക്കടകളിൽ നിന്നും തള്ളുന്ന തുണിക്കഷണങ്ങൾക്ക് പുനർജന്മം നൽകി... -
വ്യോമമേഖലയിലെ അടുത്ത വിപ്ലവം; 42.8 കോടിയുടെ പദ്ധതിയിൽ ഡ്രോൺ പരിശോധനാ കേന്ദ്രത്തിന് സർക്കാരിന്റെ അംഗീകാരം
ബെംഗളൂരു: ഡ്രോണുകളുടെയും മറ്റ് പൈലറ്റില്ലാ വിമാന സംവിധാനങ്ങളുടെയും (Unmanned Aerial Systems)...
