രാഷ്ട്രീയ കൊലപാതകം തുടർക്കഥയാകുന്നു… യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനും മണ്ണാർക്കാട് നഗരസഭാ കൗൺസിലർ സിറാജിന്‍റെ മകനുമായ സഫീറാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതോടെ സഫീറിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ അതിക്രമിച്ചു കയറിയ മൂന്നംഗസംഘം സഫീറിനെ കുത്തുകയായിരുന്നുവെന്നാണ് സൂചന. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് ദേശീയപാത ഉപരോധം ഉള്‍പടെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ യൂത്ത് ലീഗ് ഹര്‍ത്താല്‍ ആചരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിനു…

Read More

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും.

ന്യൂഡല്‍ഹി: ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അടുത്ത മാസമാണ് മത്സരങ്ങള്‍ നടക്കുക. കൊഹ്ലിക്ക് പുറമെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. പരുക്കിനെ തുടർന്ന് ശനിയാഴ്ച നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക അവസാന ട്വന്‍റി-ട്വന്‍റി മത്സരത്തില്‍ നിന്ന് കൊഹ്ലി വിട്ടു നിന്നിരുന്നു. യുവാക്കൾക്കു കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് ആറിന് ശ്രീലങ്കയിലെ കൊളംബോയില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.

Read More

ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും; മുംബൈയിലെ വസതിയിലേക്ക് ആരാധക പ്രവാഹം.

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയിലെത്തിക്കും.  മൃതദേഹം ചാർട്ടേഡ് ഫ്ളൈറ്റിലാണ് ഇന്ത്യയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിൽ അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ഇന്നലെ ദുബായില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. റിലയൻസ് ട്രാൻസ്പോർട്ട് ആൻഡ് ട്രാവൽ ലിമിറ്റഡിന്‍റെ 13 സീറ്റര്‍ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം എത്തിക്കുക. പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറൻസിക് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും ദ ഖലീജ് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ പാര്‍ട്ടിയ്ക്ക് ശേഷം ദുബൈയിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലിലെ മുറിയില്‍ എത്തിയ ശ്രീദേവി…

Read More

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും കൊലപാതകങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും കൊലപാതകങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. ചോദ്യോത്തരവേളയോട് സഹകരിക്കാതെ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസ് വളഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞെങ്കിലും ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഈ സമയം ആരോഗ്യമന്ത്രി കെ.പി.ശൈലജ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ടായിരുന്നുവെങ്കിലും അതിനോട്  സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഡയസിന് മുന്‍പില്‍ നിന്ന്…

Read More

വാണിജ്യ സിനിമകൾക്ക് നേരെ തുറന്നടിച്ച് ചൈനീസ് സംവിധായകൻ കിവോ ലിനാങ്.

ബെംഗളൂരു: കലാമൂല്യമുള്ള സിനിമകളിലൂടെ മാത്രമേ ഒരു നാടിന്റെ സ്പന്ദനം പുറത്തു കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്ന് ചൈനീസ് സംവിധായകൻ കിവോ ലിനാങ്. സിനിമകൾ എല്ലാവിഭാഗത്തിലുമുള്ള ആളുകളുമായി സംവദിക്കണം. വികസനത്തിന്റെ പേരിൽ ചൈനീസ് ഗ്രാമങ്ങൾ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണു തന്റെ ക്രസ്റ്റഡ് ഇബിസ് സിനിമയുടെ പ്രമേയം. ചൈനീസ് സർക്കാർ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണു സ്വീകരിക്കുന്നത്. ചൈനീസ് ഉൽപന്നങ്ങൾ വ്യാപകമായതുപോലെ ചൈനീസ് സിനിമകളും ഇനി ലോകമെങ്ങും പ്രചാരം നേടും. ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖാമുഖത്തിൽ പങ്കെടുത്തു മറുപടിപറയുകയായിരുന്നു കിവോ ലിനാങ്. വാണിജ്യവിജയം മാത്രം ലക്ഷ്യമാക്കിയുള്ള സിനിമകളാണു കലയെ വികലമാക്കുന്നതെന്നു…

Read More

കേരള സമാജത്തിന്റെ സാമൂഹ്യ സേവന പദ്ധതിയിൽ ഒരു തൂവൽ കൂടി തുന്നിച്ചേർത്ത് മൊബൈൽ കാൻസർ ഡിറ്റക്ഷൻ ലാബ് പ്രവർത്തനമാരംഭിച്ചു.

ബെംഗളൂരു ∙ കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഒരു പുതുമയല്ല, ഒരു കാലത്ത്  സംഹാര നൃത്തമാടിയിരുന്ന അർബുദം എന്ന അസുഖത്തെ ഇന്ന് കൃത്യമായ സമയത്ത് കണ്ടെത്തിയാൽ പിടിച്ചു കെട്ടാം എന്ന നിലയിലേക്ക് ആരോഗ്യരംഗം ഉയർന്നിരിക്കുന്നു, ഇന്ന് കാൻസർ വലിയ അസുഖമല്ല ,ഇനിയുള്ള വെല്ലുവിളി അത് നേരത്തെ കണ്ടെത്തുക എന്നതാണ്, ഭാരിച്ച ചിലവ് വരുന്ന ഈ പ്രവർത്തനങ്ങൾ ബെംഗളൂരുവിന്റെ ഉച്ഛ്വാസവും ഹൃദയതുടിപ്പും നേരിട്ടറിയന്ന കേരള സമാജം ചാരിറ്റബിൾ ട്രസ്റ്റ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്, കാൻസർ കെയർ ഓൺ വീൽസ് മൊബൈൽ കാൻസർ ഡിറ്റക്‌ഷൻ ലാബ് എന്ന…

Read More

“മനുഷ്യനും സകലജീവജാലങ്ങൾക്കും ഏറ്റവും അടുത്തറിയാവുന്നതും ഒന്നുപോലെ പ്രകടിപ്പിക്കാനും മനസ്സിലാക്കാനും കഴിയുന്നതുമായ ഒരേയൊരു വികാരം സ്നേഹമാണ്;ബ്രഹ്മസ്ഥാന വാർഷിക ഉൽസവം സമാപിച്ചു.

ബെംഗളൂരു : മനുഷ്യമനസ്സിലെ ഈശ്വരാംശമാണു നന്മയെന്നു മാതാ അമൃതാനന്ദമയി. നന്മ തട്ടിയെടുക്കാൻ ആരെയും അനുവദിക്കരുത്. മറ്റുള്ളവരുടെ വാക്കും പ്രവൃത്തിയും കൊണ്ട് ഈശ്വരൻ നമ്മുടെ ഹൃദയത്തിൽ കുറിച്ചിട്ടിരിക്കുന്ന വരികൾ മാഞ്ഞുപോകാൻ ഇടയാക്കരുത്. അവശതയനുഭവിക്കുന്നവർക്കു സാന്ത്വനമായി ഓടിയെത്തുന്നയാളാണു യഥാർഥ ഈശ്വരപ്രേമി. നല്ല ജീവിതം നയിക്കണമെങ്കിൽ ശാരീരികവും മാനസികവും വൈകാരികവും ബുദ്ധിപരവുമായ സന്തുലനം ആവശ്യമാണ്. ബെംഗളൂരുവിൽ ബ്രഹ്മസ്ഥാന വാർഷിക ഉൽസവത്തിന്റെ സമാപന ചടങ്ങിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അമ്മ. സ്നേഹം എല്ലാവരുടെയും ഹൃദയത്തിൽ ജനിപ്പിക്കുന്ന ഭാവം ഒന്നാണ്. മനുഷ്യനും സകലജീവജാലങ്ങൾക്കും ഏറ്റവും അടുത്തറിയാവുന്നതും ഒന്നുപോലെ പ്രകടിപ്പിക്കാനും മനസ്സിലാക്കാനും കഴിയുന്നതുമായ ഒരേയൊരു…

Read More

പൂനയെ തകർത്തെറിഞ്ഞ ഗോവയും, ജംഷഡ്പൂരിനെ തോൽപ്പിച്ച ബാഗ്ലൂരും

നിർണായക മത്സരത്തിൽ പൂനെ സിറ്റിയെ ഏകപക്ഷീയമായ 4 ഗോളിന് തോൽപ്പിച്ച് ഗോവ പ്ലേ ഓഫ് സാധ്യത സജീവമാക്കി. രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട മാർസെലിഞ്ഞോ പുറത്തു പോയതോടെ അവസാന പത്ത് മിനുട്ട് 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. സെമിയിലെത്താൻ ഒരു സമനില മാത്രം മതിയായിരുന്ന പൂനെയെ ഗോവ നിലംപരിശാക്കുകയായിരുന്നു. പൂനെക്ക് വേണ്ടി കോറോമിനാസ് രണ്ടു ഗോൾ നേടിയപ്പോൾ ഹ്യൂഗോയും ലാൻസറൊട്ടേയും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ വിജയിക്കാനാവാതിരുന്ന ഗോവ പൂനെയെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സാഹിൽ പൻവാറിലൂടെ പൂനെയാണ് മത്സരത്തിൽ ആദ്യ…

Read More

വീണ്ടും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി; നെഹ്റു കുടുംബം രാജ്യത്തെ റിമോട്ടില്‍ നിയന്ത്രിച്ചു!

പോണ്ടിച്ചേരി: കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. നെഹ്റും കുടുംബം 48 വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസനത്തേക്കാള്‍ മികച്ച പ്രകടനമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 48 മാസങ്ങളില്‍ കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പോണ്ടിച്ചേരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി 17 വര്‍ഷം ഭരിച്ചു. അദ്ദേഹത്തിന്‍റെ മകള്‍ ഭരിച്ചത് 14 വര്‍ഷം. പിന്നീട് അവരുടെ മകന്‍ പ്രധാനമന്ത്രിയായി ഭരിച്ചത് അഞ്ചു വര്‍ഷം. 2004-14വരെ നെഹ്റു കുടുംബം റിമോട്ട് ഉപയോഗിച്ചെന്ന പോലെ രാജ്യത്തിന്‍റെ ഭരണം നിയന്ത്രിച്ചെന്നും പ്രധാനമന്ത്രി…

Read More

ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് വൈകും.

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിക്ക് ശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. പ്രത്യേക വിമാനത്തിലാകും മൃതദേഹം കൊണ്ടു വരികയെന്ന് മുംബൈ എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി പ്രത്യേക വിമാനം യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. നാലു മണിയോടെ വിമാനം യുഎഇയിലെത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമാപ്രവര്‍ത്തകരും. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീദേവിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയില്‍…

Read More
Click Here to Follow Us