ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് വൈകും.

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിക്ക് ശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം.

പ്രത്യേക വിമാനത്തിലാകും മൃതദേഹം കൊണ്ടു വരികയെന്ന് മുംബൈ എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി പ്രത്യേക വിമാനം യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. നാലു മണിയോടെ വിമാനം യുഎഇയിലെത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമാപ്രവര്‍ത്തകരും.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീദേവിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാസല്‍ഖൈമയില്‍ വച്ച് നടന്ന വിവാഹ വിരുന്നില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി. നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ വിരുന്നിലാണ് ശ്രീദേവി കുടുംബസമേതം പങ്കെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts