ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് വൈകും.

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിക്ക് ശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. പ്രത്യേക വിമാനത്തിലാകും മൃതദേഹം കൊണ്ടു വരികയെന്ന് മുംബൈ എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി പ്രത്യേക വിമാനം യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. നാലു മണിയോടെ വിമാനം യുഎഇയിലെത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമാപ്രവര്‍ത്തകരും. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീദേവിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയില്‍…

Read More