വീണ്ടും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി; നെഹ്റു കുടുംബം രാജ്യത്തെ റിമോട്ടില്‍ നിയന്ത്രിച്ചു!

പോണ്ടിച്ചേരി: കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. നെഹ്റും കുടുംബം 48 വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസനത്തേക്കാള്‍ മികച്ച പ്രകടനമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 48 മാസങ്ങളില്‍ കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പോണ്ടിച്ചേരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി 17 വര്‍ഷം ഭരിച്ചു. അദ്ദേഹത്തിന്‍റെ മകള്‍ ഭരിച്ചത് 14 വര്‍ഷം. പിന്നീട് അവരുടെ മകന്‍ പ്രധാനമന്ത്രിയായി ഭരിച്ചത് അഞ്ചു വര്‍ഷം. 2004-14വരെ നെഹ്റു കുടുംബം റിമോട്ട് ഉപയോഗിച്ചെന്ന പോലെ രാജ്യത്തിന്‍റെ ഭരണം നിയന്ത്രിച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

ഏകദേശം 48 വര്‍ഷങ്ങള്‍ നെഹ്റു കുടുംബം രാജ്യം നേരിട്ടും അല്ലാതെയും ഭരിച്ചു. കേന്ദ്രസര്‍ക്കാര്‍ മെയ് മാസത്തില്‍ 48 മാസങ്ങള്‍ അധികാരത്തില്‍ തികയ്ക്കും. കഴിഞ്ഞ 48 വര്‍ഷം രാജ്യം എന്തൊക്കെ നേടിയെന്നും നഷ്ടപ്പെടുത്തിയെന്നും ഈ 48 മാസത്തെ കേന്ദ്രസര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
[masterslider id="10"]

Related posts