ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടിത്തം

ബെംഗളൂരു : വൻ തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയ്ക്കുള്ളിൽ ബെലന്തൂർ തടാകത്തിൽ വീണ്ടും തീയും പുകയും. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലായുണ്ടായ തീപിടിത്തം അഗ്നിശമനസേനയും ഇന്ത്യൻ സൈന്യവും ചേർന്നു നിയന്ത്രണവിധേയമാക്കി. തടാകത്തിലെ അഗ്നിബാധ സംബന്ധിച്ച കേസ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഈ മാസം അവസാനം പരിഗണിക്കാനിരിക്കെ ഉണ്ടായ പുകയും തീയും സർക്കാരിനെയും പ്രാദേശിക ഭരണകൂടങ്ങളെയും പ്രതിരോധത്തിലാക്കി. തടാകത്തിൽ തീപിടിത്തം ഉണ്ടായതായി നാലുമണിയോടെയാണ് അഗ്നിശമനസേനയ്ക്കു വിവരം ലഭിച്ചതെന്നു ചീഫ് ഫയർ ഓഫിസർ ബസവണ്ണ പറഞ്ഞു. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായിടത്താണു വീണ്ടും പുക ഉയർന്നത്. അഗ്നിശമനസേനയിലെ 25…

Read More

വാടക ചോദിക്കുമ്പോള്‍ സൂക്ഷികുക;വീട്ടുടമസ്ഥനെ തല്ലി കൊന്ന് തലയറുത്ത് കുഴിച്ചിട്ടു.

ബെംഗളൂരു : വാടക നൽകുന്നതിൽ വീഴ്ച വരുത്തിയതു ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയശേഷം തല അറുത്തുമാറ്റി. നെലമംഗല കംപലിഹള്ളി സ്വദേശി മഞ്ജുനാഥ് (38) ആണു കൊല്ലപ്പെട്ടത്. തല വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുനാഥിന്റെ വാടകക്കാരൻ അൽതാഫിനെ (45) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന സംശയത്താൽ ഇയാളുടെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ 23നു വീട്ടിൽ നിന്നിറങ്ങിയ മഞ്ജുനാഥ് തിരിച്ചെത്തിയില്ല. ഭാര്യ പല്ലവിയുടെ സഹോദരൻ വയലിൽ എത്തിയപ്പോൾ മഞ്ജുനാഥിന്റെ ബൈക്ക് കണ്ടെത്തി. തുടർന്നു മഞ്ജുനാഥിനെ കാണാനില്ലെന്നു നെലമംഗല…

Read More

ജനങ്ങളെ ഷോക്കടിപ്പിക്കാന്‍ തയ്യാറായി വിതരണ കമ്പനികൾ;വൈദ്യുതി നിരക്ക് ഇനിയും കൂടും

ബെംഗളൂരു: കർണാടകയിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി വിതരണ കമ്പനികൾ റെഗുലേറ്ററിന് കമ്മിഷന് അപേക്ഷ നൽകി. യൂണിറ്റിന് 83 പൈസ മുതൽ ഒരു രൂപ 10 പൈസ വരെ നിരക്ക് വർധിപ്പിക്കാനാണു കമ്പനികൾ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ എം.കെ.ശങ്കരലിംഗെ ഗൗഡ പറഞ്ഞു. ബെംഗളൂരു നഗരത്തിലെ വൈദ്യുതി വിതരണ ചുമതലയുള്ള ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) 83 പൈസയുടെ വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹുബ്ബള്ളി, ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഒരു രൂപ പത്ത് പൈസയുടെ നിരക്ക് വർധന ആവശ്യപ്പെട്ടിരിക്കുന്നത്. നിരക്ക്…

Read More

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈൻ ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ റജിസ്ട്രേഷൻ അടുത്ത ദിവസം ആരംഭിക്കും. ഓപ്പൺ കാറ്റഗറിക്ക് 600 രൂപയും വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, 60വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കർണാടക ചലനച്ചിത്ര അക്കാദമിയുടെ നന്ദിനി എഫ്എച്ച്എസ് ലേഔട്ടിലെ ആസ്ഥാനം, ഇൻഫൻട്രി റോഡിലെ കർണാടക ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഓഫിസ്, ഹൈഗ്രൗണ്ട്സ് ക്രസന്റ് റോഡിലെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനം, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിൽ…

Read More

ഹൈക്കോടതി ഉടക്കി;നാളത്തെ ബന്ദ് പിന്‍വലിച്ചു തടിതപ്പി കന്നഡ അനുകൂല സംഘടനകള്‍.

ബെംഗളൂരു : മഹാദായി നദീജല പ്രശ്നത്തിൽ നാളെ നടത്താനിരുന്ന ബെംഗളൂരു ബന്ദ് ഭരണഘടനാ വിരുദ്ധമാണെന്ന കർണാടക ഹൈക്കോടതി നിരീക്ഷണത്തെത്തുടർന്ന് പിൻവലിച്ചതായി കന്നഡ അനുകൂല സംഘടനകൾ. പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. നാളെ ബെംഗളൂരുവിൽ ബന്ദ് നടത്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി മാനിച്ചാണ് ബന്ദ് പിൻവലിച്ചതെന്ന് കന്നഡ ഒക്കൂട്ട നേതാവ് വട്ടാൽ നാഗരാജ് അറിയിച്ചു. കർണാടക പരിവർത്തനയാത്രയുടെ സമാപന സമ്മേളനം ആഘോഷമാക്കാനിരുന്ന ബിജെപിക്ക് ഹൈക്കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് ആശ്വാസമായി. സുപ്രീംകോടതി നിർദേശമനുസരിച്ച് സംഘടനകൾക്കോ, വ്യക്തികൾക്കോ ബന്ദ് ആഹ്വാനം ചെയ്യാനാകില്ലെന്നും…

Read More

ക്ലൈമാക്സില്‍ പൂനെയുടെ നെഞ്ച് തകര്‍ത്ത് വിനീത്,ആനന്ദ നൃത്തമാടി ബ്ലാസ്റ്റെര്സ്;ജയത്തോടെ സച്ചിന്റെ ടീം മുന്നോട്ട്.

ഏതാണ്ട് ഒരേ പൊസിഷനിൽ വിന്യസിച്ച രണ്ടു ‘നിറതോക്കു’കളാണ് ഇന്നലെ പുണെയുടെ നെഞ്ച് തകർത്തത്. ആദ്യത്തെ ഊഴം ജാക്കിചന്ദ് സിങ്ങിനായിരുന്നു. മൽസരത്തിന്റെ 58–ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തുനിന്ന് ജാക്കി തൊടുത്ത ലോങ് റേഞ്ചർ പുണെയുടെ വല തുളയ്ക്കുന്നത് സുന്ദരമായൊരു ഫുട്ബോൾ കാഴ്ചയായിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് പ്രത്യേകിച്ചും. കളി തീരാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഏതാണ്ട് അതേ പൊസിഷനിൽനിന്നാണ് മലയാളി താരം സി.കെ. വിനീതും പുണെയുടെ സർവ താളവും തെറ്റിച്ച രണ്ടാം ഗോളും നേടിയത്. മധ്യവരയ്ക്ക് സമീപത്തുനിന്നും ഉയർന്നുവന്ന പന്ത് നെഞ്ചിലെടുത്ത്, രണ്ടു ചുവടുവച്ച്,…

Read More

ബെംഗളൂരു നഗരത്തിലെ തീപിടിത്തങ്ങൾ നേരിടാൻ അഗ്നി സുരക്ഷാ രൂപരേഖ; തീ തടയാൻ പദ്ധതി.

ബെംഗളൂരു: നഗരത്തിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തം നിയന്ത്രിക്കാനും ആളപായം ഒഴിവാക്കാനുമായി അഗ്നി സുരക്ഷാ രൂപരേഖയുമായി (ഫയർ സേഫ്റ്റി ബ്ലൂപ്രിന്റ്) ബെംഗളൂരു. അഗ്നിസുരക്ഷയ്ക്കായി രാജ്യത്ത് ഇത്തരമൊരു രൂപരേഖ തയാറാക്കുന്ന ആദ്യ നഗരമാണ് ബെംഗളൂരു. രൂപരേഖയിലെ നിർദേശങ്ങൾ ∙ പഴയകെട്ടിടങ്ങളുടെ നവീകരണം ∙ സ്വകാര്യ ഏജൻസികൾക്ക് അഗ്നിശമന യൂണിറ്റുകൾ സ്ഥാപിക്കാൻ പൊതു–സ്വകാര്യ പങ്കാളിത്തം പൊള്ളലേറ്റവർക്കായി ആശുപത്രിയിൽ പ്രത്യേക വിഭാഗം (ബേൺസ് വാർഡ്) ∙ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ∙ നിയമങ്ങളിൽ ഭേദഗതി ∙ ജനങ്ങൾക്കു ബോധവൽക്കരണം സംസ്ഥാന അഗ്നിശമന സുരക്ഷാ വകുപ്പിന്റെ കെസെയ്ഫ് (കർണാടക സെയ്ഫ്) പദ്ധതികളുമായി സംയോജിപ്പിച്ച്…

Read More

ബെംഗളൂരുവിലെ ഗതാഗത കുരുക്ക് മാറ്റാൻ 100 സ്മാർട് സിഗ്‌നലുകൾകൂടി വരുന്നു

ബെംഗളൂരു ∙ ഗതാഗതക്കുരുക്കിനു പരിഹാരമായി നഗരത്തിൽ 100 ട്രാഫിക് സിഗ്‌നലുകൾ കൂടി ‘സ്മാർട്’ ആക്കുന്നു. 20 ജംക്‌ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സ്മാർട് സിഗ്‌നൽ സംവിധാനം വിജയകരമായ സാഹചര്യത്തിലാണിത്. എതിർവശത്ത് നിന്നു വാഹനങ്ങളില്ലാത്തപ്പോഴും സിഗ്‌നൽ മാറാൻ വേണ്ടി കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവാക്കാം എന്നതാണ് സ്മാർട് സിഗ്‌നലുകളുടെ മെച്ചം. വാഹനങ്ങൾ വരുന്നില്ലെങ്കിൽ ഉടൻ തന്നെ ചുവപ്പു സിഗ്‌നൽ മാറി പച്ച തെളിയും. സിഗ്‌നൽ ലൈറ്റിനു താഴെ സ്ഥാപിക്കുന്ന ക്യാമറയും ഡിറ്റക്ടറും ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. വാഹന ഗതാഗതം കുറയുന്ന രാത്രിസമയങ്ങളിലാണു സ്മാർട് സിഗ്‌നലുകൾ ഏറെ ഫലപ്രദമാകുന്നത്.

Read More

കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ദോവനഹള്ളി ടോൾ പ്ലാസയിൽ ഇനി വാഹനങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ പണം നൽകണം

ബെംഗളൂരു: ബെള്ളാരി റോഡിൽനിന്നു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടമായ ദേവനഹള്ളി ടോൾ പ്ലാസയിൽ ഇനി വാഹനങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ  പണം നൽകേണ്ടിവരും. നിലവിൽ വിമാനത്താവളത്തിൽനിന്നു മടങ്ങുമ്പോഴാണ് ടോൾ നൽകേണ്ടത്. ഹെന്നൂരിൽനിന്നു വിമാനത്താവളത്തിലേക്കുള്ള പുതിയ റോഡ് അടുത്ത മാസം തുറന്നുകൊടുക്കുമ്പോഴാണ് ഈ മാറ്റം നടപ്പിലാക്കുക. ടോൾ പ്ലാസയിലൂടെ പ്രതിദിനം 50,000 കാറുകൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. മറ്റു വാഹനങ്ങൾ ഇതിനു പുറമെയാണ്. പുതിയ റോഡിന് ടോൾ ഇല്ലാത്ത സാഹചര്യത്തിൽ ധാരാളം വാഹനങ്ങൾ അതുവഴി പോകാൻ സാധ്യതയുള്ളതിനാലാണ് നവയുഗ ദേവനഹള്ളി ടോൾ പ്രൈവറ്റ് ലിമിറ്റഡ് ദേശീയപാത അതോറിറ്റിക്ക് ഈ ആവശ്യമുന്നയിച്ച് കത്തു നൽകിയിട്ടുള്ളത്. എന്നാൽ വെബ് ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ പറയുന്നത്…

Read More

യുവതിയുടെ ഫെയ്സ്ബുക് സുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതി…

ബെംഗളൂരു ∙ യുവതിയെ ഫെയ്സ്ബുക്കിൽ പരിചയപ്പെട്ടയാൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തതായി പരാതി. ഭർത്താവ് മഞ്ജുനാഥിന്റെ മനോജ് എന്ന സുഹൃത്താണ് മാറത്തഹള്ളിയിലെ വിജനമായ യൂക്കാലിത്തോട്ടത്തിൽ എത്തിച്ചു തന്നെ മാനഭംഗപ്പെടുത്തിയതെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. മൂന്നു മാസം മുൻപ് ഉപേക്ഷിച്ചുപോയ ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യുവതി. ഇതിനിടെയാണ് സഹായം വാഗ്ദാനം ചെയ്തു മനോജ് എത്തിയതെന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസം യുവതിയെ വിളിച്ച മനോജ് ഭർത്താവിനെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറാമെന്നു പറഞ്ഞ് കാടുബീസനഹള്ളിയിൽ എത്തിച്ചു. ഇവിടത്തെ യൂക്കാലിത്തോട്ടത്തിനുള്ളിലേക്കു യുവതിയെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മാനഭംഗപ്പെടുത്തിയത്. വീട്ടിലെത്തിയ യുവതി കുടുംബാംഗങ്ങളെ…

Read More
Click Here to Follow Us