തിരുവനന്തപുരം: ബസ് ചാർജ് കൂട്ടി. ചാര്‍ജ് വർധനയ്ക്ക് മന്ത്രിസഭ അംഗീകരിച്ചു. മിനിമം ചാര്‍ജ്ജ് ഇപ്പോഴുള്ള ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി ഉയര്‍ത്തും.ബസ് ചാർജ് വർധന മാര്‍ച്ച് ഒന്നു മുതൽ നിലവിൽ വരും. ഫാസ്റ്റ് പാസഞ്ചറുകളിലും മിനിമം നിരക്ക് ഒരു രൂപ കൂട്ടി 11 രൂപയാക്കും. സിറ്റി ഫാസ്റ്റുകളിലെ നിരക്കും എട്ട് രൂപയാക്കും. വിദ്യാർത്ഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല. എന്നാല്‍ സ്ളാബ് അടിസ്ഥാനത്തിൽ വരുമ്പോൾ നേരിയ വർധന ഉണ്ടാകും. ടിക്കറ്റിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍. സൂപ്പർ എക്സ്പ്രസ് / എക്സിക്യൂട്ടീവ് ബസുകളില്‍ മിനിമം ചാര്‍ജ്…
Read MoreMonth: February 2018
യൂടൂബില്‍ തരംഗമാകാന്‍ ബെംഗളൂരു മലയാളികള്‍ ഒരുക്കിയ കവര്‍ സോംഗ്;”ഫ്ലയിം ഓഫ് ലവ്”ന്റെ ക്യാമറക്ക് മുന്നിലും പിന്നിലും ബെംഗളൂരു മലയാളികള്‍.
ബെംഗളൂരു : ഇപ്പോള്‍ നഗരത്തില്‍ മലയാളികളുടെ ഇടയില്‍ ചര്‍ച്ച വിഷയമായിക്കൊണ്ടിരിക്കുന്നത് “റാന്തല്‍” എന്ന മ്യുസിക്കല്‍ ബാന്‍ഡ് രൂപപ്പെടുത്തിയ ഒരു കവര്‍ സോംഗ് ആണ്. “ഫ്ലയിം ഓഫ് ലവ്” എന്ന പേരില്‍ ഇറക്കിയ വീഡിയോ ഇപ്പോള്‍ തന്നെ കൂടുതല്‍ പ്രക്ഷക പ്രീതി നേടിക്കഴിഞ്ഞു,സാധാരണ കവര്‍ സോംഗുകളില്‍ നിന്ന് വ്യത്യസ്തമായി വെറുതെ കുറെ ദൃശ്യങ്ങള്‍ കാണിക്കാതെ,ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കഥ പറഞ്ഞു പോകുന്നു എന്നതാണ് “ഫ്ലയിം ഓഫ് ലവ്”ന്റെ പ്രത്യേകത. ബെംഗളൂരുവിന്റെ സൌന്ദര്യം കൃത്യമായി ഒപ്പിയെടുത്ത ഫ്രൈമുകള്‍ ആണ് ഈ ഗാനചിത്രത്തിന്റെ മറ്റൊരു പ്രത്യേകത,ഇതില്‍ അഭിനയിച്ചിരിക്കുനതും ബെംഗളൂരു മലയാളികള്‍ തന്നെയാണ്.ആദര്‍ശ്…
Read Moreഉപകാരമില്ലാത്ത ദിവസങ്ങളിൽ “അവധിക്കാല സ്പെഷൽ” പ്രഖ്യാപിച്ച് റെയിൽവേ വീണ്ടും മലയാളികളെ കളിയാക്കുന്നു;ചൊവ്വാഴ്ച നാട്ടിലേക്കും ബുധനാഴ്ച തിരിച്ചും വരുന്ന ട്രെയിൻ “തത്കാൽ”നിരക്കിൽ.
ബെംഗളൂരു : മലയാളികളെ വിഡ്ഡികളാക്കാൻ വീണ്ടും സ്പെഷൽ ട്രെയിൻ പ്രഖ്യാപനവുമായി റെയിൽവേ.മധ്യവേനലവധി തിരക്കു പരിഗണിച്ചു ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ അനുവദിച്ചു. യശ്വന്ത്പുര–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ഏപ്രിൽ മൂന്നു മുതൽ ജൂൺ 26 വരെ സർവീസ് നടത്തും. ഏറ്റവും തിരക്കുള്ള വെള്ളിയാഴ്ചയെ മാറ്റി നിർത്തിചൊവ്വാഴ്ചകളിൽ യശ്വന്ത്പുരയിൽനിന്ന് എറണാകുളത്തേക്കും ബുധനാഴ്ചകളിൽ തിരികെയുമാണു സർവീസ്. റിസർവേഷൻ ആരംഭിച്ചു. കഴിഞ്ഞ മാസം 23 വരെ യശ്വന്ത്പുര–എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ സ്പെഷൽ ട്രെയിനാണ് ഏപ്രിൽ മുതൽ വീണ്ടും സ്പെഷലായി എത്തുന്നത്. ഏപ്രിൽ…
Read Moreഈസ്റ്റർ അവധിക്കു ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന ആരംഭിച്ചു.
ബെംഗളൂരു : ഈസ്റ്റർ അവധിക്കു ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന തുടങ്ങി. മാർച്ച് 29 (പെസഹ വ്യാഴം) വരെയുള്ള സർവീസുകളിലെ ടിക്കറ്റ് വിൽപനയാണ് ഇതുവരെ തുടങ്ങിയത്. മാർച്ച് 30ലെ സർവീസുകളുടെ റിസർവേഷൻ ഇന്നാരംഭിക്കും. ദുഃഖവെള്ളി പൊതു അവധി ആയതിനാൽ ഇതിന്റെ തലേ ദിവസമാണ് നാട്ടിലേക്കു വൻ തിരക്കുണ്ടാവുക. മധ്യവേനൽ അവധിക്കു കുടുംബത്തോടെ ബെംഗളൂരു മലയാളികൾ നാട്ടിലേക്കു പോകുന്ന സമയം കൂടിയാണിത്. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ്…
Read Moreപ്രണയദിനത്തെ നെഞ്ചേറ്റാനൊരുങ്ങി ഉദ്യാന നഗരി;എല്ലാ വായനക്കാർക്കും ബെംഗളൂരു വാർത്തയുടെ പ്രണയ ദിനാശംസകൾ.
ബെംഗളൂരു: എത്ര വേനലായാലും എത്ര നട്ടുച്ചയായാലും ഒരു ചെറിയ കുളിര്, അതായിരുന്നു ഒരു കാലത്ത് ബെംഗളൂരു. എവിടെ തിരിഞ്ഞു നോക്കിയാലും പച്ചപ്പും പൂന്തോട്ടങ്ങളും തടാകങ്ങളും ഉള്ള നഗരത്തെ ജനങ്ങൾ ഉദ്യാന നഗരി എന്ന് വിളിച്ചു, ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനും കബ്ബൺ പാർക്കുമടക്കം നഗരഹൃദയത്തിൽ ഏക്കറുകണക്ക് സ്ഥലത്ത് അതിന് മേമ്പൊടിയായി നിലകൊണ്ടു.ജോലിയിൽ നിന്ന് വിരമിച്ചവർ കൂട്ടത്തോടെ നഗരത്തിലേക്ക് കുടിയേറി അപ്പോൾ പേര് “റിട്ടയർമെന്റ് സിറ്റി ” എന്നാക്കി. തൊണ്ണൂറുകളിൽ വന്ന സോഫ്ട് വെയർ വിപ്ലവം ബെംഗളൂരുവിനെ “സിലിക്കൺ വാലി “യാക്കി കോൺക്രീറ്റ് സൗധങ്ങൾ നിരനിരയായി ഉയർന്നു,…
Read Moreകൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി;വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു.
കൊച്ചി: കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. കൊച്ചി കപ്പല്‍ ശാലയിലെ ഫയര്‍മാനായ ഏലൂര്‍ സ്വദേശി ഉണ്ണി, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗവിന്‍, കപ്പല്‍ശാലയിലെ ഫയര്‍ വിഭാഗം ജീവനക്കാരനായ തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ചത് 100 ശതമാനം പൊള്ളലേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന മറ്റ് 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 45 ശതമാനം പൊള്ളലേറ്റ ശ്രീരൂപ് എന്നയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മറ്റ് നാല് പേരുടെ…
Read Moreകന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കംബാര്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി: കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കംബാര്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു,കഴിഞ്ഞ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദി കവി മാധവ കൌഷികിനെ വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുത്തു. വിനായക കൃഷ്ണ ഗോകാക് നും യു ആര്‍ അനന്ത മൂര്‍ത്തിക്കും ശേഷം മൂന്നാമതായി സാഹിത്യ അകാദമി യുടെ തലപ്പത് എത്തിയ ആള്‍ ആണ് ശ്രീ കംബാര്‍. തെരഞ്ഞെടുപ്പില്‍ കംബാറിനു 56 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ആയിരുന്ന ഓഡിയ സാഹിത്യകാരി പ്രതിഭ റായിക്ക് 29 വോട്ടും ലഭിച്ചു.മറാത്തി എഴുത്തുകാരന്‍ രാമചന്ദ്ര രമാടെ ക്ക് നാല് വോട്ടും…
Read Moreവടക്കന്‍ കേരളക്കാര്‍ക്ക് ആശ്വാസമായി കേരള ആർടിസിയുടെ ബെംഗളൂരു-വടകര എക്സ്പ്രസ് നാളെ മുതല്‍ ഓടിത്തുടങ്ങും
ബെംഗളൂരു :വടക്കന്‍ കേരളക്കാര്‍ക്ക് ആശ്വാസമായി കേരള ആർടിസിയുടെ ബെംഗളൂരു-വടകര എക്സ്പ്രസ് സർവീസ് നാളെ ആരംഭിക്കും. രാത്രി 9.15നു മൈസൂരു റോഡിലെ സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടു മൈസൂരു, കുട്ട, മാനന്തവാടി, തൊട്ടിൽപാലം, നാദാപുരം വഴി രാവിലെ ആറിനു വടകരയിലെത്തും. തിരിച്ചു രാത്രി എട്ടിനു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാവിലെ അഞ്ചിനു ബെംഗളൂരുവിലെത്തും. ഓൺലൈൻ റിസർവേഷൻ ഇന്നാരംഭിക്കും. 425 രൂപയാണു ടിക്കറ്റ് നിരക്ക്. നിലവിൽ കേരള ആർടിസിക്കു വടകരയിലേക്കു പകൽ സൂപ്പർഫാസ്റ്റ് സർവീസ് മാത്രമാണുള്ളത്. കർണാടക ആർടിസി കഴിഞ്ഞ കൊല്ലം ബെംഗളൂരുവിൽനിന്നു വടകരയിലേക്കു രാജഹംസ ഡീലക്സ്…
Read Moreനിശബ്ദ പ്രണയം
നീ എന്നോട് ക്ഷമിക്കുക ! എന്റെ മൗനം മാത്രമായിരുന്നു നിനക്കുള്ള മറുപടി. ഒന്നും പറയാനെനിക്ക് ആവുമായിരുന്നില്ല .. നീ അറിഞ്ഞില്ലെങ്കിലും നിന്നോടുള്ള സ്നേഹത്തിന്റെ പുകമറയ്ക്കപ്പുറം ഞാൻ വെന്തുരുകുകായായിരുന്നു … സ്നേഹമഭിനയിച്ചു ഞാൻ നിന്നെ കാപട്യപ്പെടുത്തിയില്ല . ഉള്ളിലെ സ്നേഹമൊരു നൊമ്പരമായ് ……… ആരോടും പറയാതെ, നീ പോലുമറിയാതെ , എന്റെ സ്വപ്നങ്ങളിൽ മാത്രമായ് സൂക്ഷിച്ചു. പകലിന്റെ തീക്ഷ്ണതയിൽ ഞാനതിനെ ഉള്ളിലടക്കി പിടിച്ചു. ഒരു വേനൽ ചൂടിനും നിന്റെ സ്നേഹം വിട്ടു കൊടുക്കാൻ ഞാനാഗ്രഹിച്ചില്ല . രാവിന്റെ നിശബ്ദതയിൽ ഞാനതിനോട് സല്ലപിച്ചു. രാത്രിയാമങ്ങളിൽ നിന്റെ സ്‌നേഹം മീട്ടിയ…
Read Moreശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി “നമ്മ ബെംഗളുരു”
ബെംഗളൂരു: ലോക സംരക്ഷണാർത്ഥം കാളകൂടവിഷം സ്വയം പാനം ചെയ്ത ശിവ പരമാത്മാവിനെ ഭക്തിയോടെ സ്മരിക്കാൻ ഇന്ന് ഭക്തരെല്ലാം ശിവഭക്തിയിൽ ഒരു രാത്രി മുഴുവൻ മിഴി തുറന്ന് ഭജനയിൽ മുഴുകും.നഗരത്തിലെ ക്ഷേത്രങ്ങളും ശിവ ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങാൻ തയ്യാറായി കഴിഞ്ഞു∙ നഗരത്തിലെ ശിവക്ഷേത്രങ്ങളിൽ രാവിലെ മുതൽ പ്രത്യേക പൂജകൾ നടക്കും.. ഗവി ഗംഗാധേശ്വര ക്ഷേത്രം, ഓൾഡ് എയർപോർട്ട് റോഡിലെ ശിവോഹം ശിവക്ഷേത്രം,ബുൾ ടെംപിൾ,രാമാനുജ റോഡിലെ കാമകാമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ പൂജകൾക്കു പുറമെ രാത്രി വൈകിട്ട് ശിവസ്തുതി സംഗീതാർച്ചനയും ഉണ്ടായിരിക്കും. ∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമിച്ച ശിവക്ഷേത്രത്തിൽ…
Read More