ഗോവയെ തോൽപ്പിച്ച് ചെന്നൈ മുന്നോട്ട്

എഫ് സി ഗോവയുടെ കഷ്ടകാലം തുടരുകയാണ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ചെന്നൈയിനെ നേരിട്ട എഫ് സി ഗോവയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നു. എഫ് സി ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ മങ്ങിയിരിക്കുകയാണ്. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ പിറന്ന ഓൺ ഗോളാണ് എഫ് സി ഗോവയ്ക്ക് വിനയായത്. ഡിഫൻഡർ നാരായൺ ദാസാണ് ചെന്നൈക്ക് ഓൺ ഗോൾ സമ്മാനിച്ചത്. കൊറോയും ലാൻസറോട്ടയും ഒക്കെ അണിനിരന്നിട്ടും ചെന്നൈ പ്രതിരോധ ഭേദിക്കാൻ എഫ് സി ഗോവയ്ക്ക് ആയില്ല. മാർക്ക് സിഫ്നിയോസിനേയും പകരക്കാരനായി ഗോവ…

Read More

കസവനഹള്ളിയിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു.

ബെംഗളൂരു : നിർമ്മാണത്തിലുള്ള 5 നില കെട്ടിടം തകർന്നു വീണ് 3 പേർ മരിച്ചു 12 ഓളം പേർ കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തസേനയിലെ അംഗങ്ങൾ സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. ഹരലൂരു സെൻട്രൽ ജയിലിന് സമീപമുള്ള അഞ്ചു നില കെട്ടിടം ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് തകർന്നു വീണത്. അടിത്തറയുടെ  ബലക്ഷയമാണ് കാരണമെന്ന് ആദ്യ നിഗമനം. മൂന്നു നില മാത്രം നിർമ്മിക്കാൻ അനുമതിയുളളിടത്ത്  ഉടമ 5 നില നിർമിക്കുകയായിരുന്നു. കൂടുതൽ വാർത്തകൾ അപ്പ്ഡേറ്റ് ചെയ്യുന്നു.

Read More

സ്പൈസ് ജെറ്റ് ബെംഗളൂരു- പുതുച്ചേരി സർവീസ് ഇന്ന് മുതൽ ആരംഭിച്ചു.

ബെംഗളൂരു ∙ സ്പൈസ് ജെറ്റ് ബെംഗളൂരു- പുതുച്ചേരി വിമാനസർവീസ് ഇന്നു മുതൽ പുനരാരംഭിക്കും. 78 സീറ്റുള്ള എടിആർ വിമാനമാണു പ്രതിദിന സർവീസിനായി ഉപയോഗിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽപെടുത്തിയാണു സർവീസ് ആരംഭിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 1680 രൂപ. രാവിലെ 09:40 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10:30 ന് പുതുച്ചേരിയില്‍ എത്തുന്ന രീതിയില്‍ ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

Read More

സർജാപുര മലയാളി സമാജത്തിന്റെ‘ഓലപീപ്പി’ 25ന്

ബെംഗളൂരു: സർജാപുര മലയാളി സമാജം സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാംപ് ‘ഓലപീപ്പി’ 25ന് സെന്റ് ഫിലോമിന സ്കൂളിൽ നടക്കും. ഗ്രാമീണ കായിക വിനോദങ്ങൾ, ഓലകൊണ്ടുള്ള കളിപ്പാട്ട നിർമാണം, കഥ പറച്ചിൽ, കവിതാ ആലാപനം എന്നിവ നടക്കും. പേരാമ്പ്രയിലെ കുരുത്തോലക്കൂട്ടത്തിന്റെ സംഘാടകരായ അശോക് സമം, നൗഷിദ് പാറമേൽ എന്നിവർ പങ്കെടുക്കും. ഫോൺ: 9945434787, 9986023499. .

Read More

ഇലക്ട്രിക് വാഹനങ്ങളുടെ റീചാർജ് പോയിന്റുകൾ ബ്രിഗേഡ് റോഡിൽ

ബെംഗളൂരു : ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള റീചാർജ് പോയിന്റുകൾ നഗരത്തിൽ ആദ്യമായി ബ്രിഗേഡ് റോഡിൽ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ മാസം 17ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 50 ഇലക്ട്രിക് കാർ കാബ് സർവീസിന്റെ ഫ്ലാഗ് ഓഫും നിർവഹിക്കും. ബിബിഎംപി, ബെസ്കോം എന്നിവയുടെ സഹകരണത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്യാവുന്ന പോയിന്റുകൾ ആരംഭിക്കുന്നത്. നഗരത്തിലെ 85 സ്ഥലങ്ങളിൽ ഘട്ടം ഘട്ടമായി ചാർജിങ് പോയിന്റുകൾ ആരംഭിക്കുമെന്നു ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. പകൽ ചാർജ് ചെയ്യാൻ യൂണിറ്റിനു 4.5 രൂപയും രാത്രി നാലു രൂപയും ആണു…

Read More

തടാകങ്ങളെല്ലാം ശുദ്ധീകരിക്കാൻ ഒരു 200 കോടിയെങ്കിലും വേണ്ടിവരും സർക്കാറിനോട് ബിബിഎംപി

ബെംഗളൂരു ∙ മഹാനഗരത്തിലെ 58 തടാകങ്ങൾ നവീകരിക്കുന്നതിനു ബജറ്റിൽ 200 കോടി രൂപ അനുവദിക്കണമെന്നു സർക്കാരിനോടു ബിബിഎംപി.ശുദ്ധജലം വറ്റിവരണ്ട് ആവാസ യോഗ്യമല്ലാതാകുന്ന ലോകത്തെ പ്രധാന 11 നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരുവാണെന്ന ബിബിസി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു തടാക നവീകരണം വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നത്. 16ന് ആരംഭിക്കുന്ന ഇടക്കാല ബജറ്റ് സമ്മേളനത്തിലും വിഷയം പ്രധാന ചർച്ചയാകും. ബേഗൂർ, ബെനംഗനഹള്ളി, വിഭൂതിപുര, ചുഞ്ചഘട്ട, സാരക്കി, സോമസുന്ദരപാളയ, ഹൂഡി, ബോഗനഹള്ളി തുടങ്ങിയ തടാകങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ബിബിഎംപി വന വിഭാഗം ഡപ്യൂട്ടി കൺസർവേറ്റർ ജഗന്നാഥ…

Read More

നമ്മ മെട്രോ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നു;മുന്നിലെ രണ്ട് വാതിലുകൾ സ്ത്രീകൾക്ക് മാത്രമായി തുറന്നുകൊടുക്കും;ആറ് കോച്ച് മെട്രോ വരുന്നവരെ സ്ത്രീകൾക്ക് പ്രത്യേക കോച്ചില്ല.

ബെംഗളൂരു :തിരക്കേറിയ നമ്മ മെട്രോ സ്റ്റേഷനുകളിൽ അടുത്തമാസം ഒന്നു മുതൽ ട്രെയിനിന്റെ മുന്നിലത്തെ രണ്ടു വാതിലിൽ കൂടി പ്രവേശനം സ്ത്രീകൾക്കു മാത്രം. അതേസമയം ട്രെയിനിനുള്ളിൽ ഇവർക്കു മാത്രമായി സ്ഥലം അനുവദിക്കില്ല. തിരക്കിൽപ്പെടാതെ സ്ത്രീകൾക്കു ട്രെയിനിൽ കയറാനും ഇറങ്ങാനും വേണ്ടിയാണ് ‘വാതിൽ സംവരണ’മെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ‌) എംഡി മഹേന്ദ്ര ജെയ്‌ൻ പറഞ്ഞു. വൻതിരക്കുള്ള മജസ്റ്റിക്, എംജി റോഡ് പോലെയുള്ള സ്റ്റേഷനുകളിൽ ക്യൂ നിന്നു വളരെ ബുദ്ധിമുട്ടിയാണു സ്ത്രീകൾ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഇനി മുതൽ ഇത്തരം സ്റ്റേഷനുകളിൽ മുന്നിലത്തെ രണ്ടുനിര…

Read More

ഇനി ഇ.സി.ആർ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പാസ്പോർട്ട് പരിശോധനക്കായി ചെന്നൈയിലേക്ക് പോകേണ്ടതില്ല;വരുന്നു ബെംഗളൂരുവിൽ പാസ്പോർട്ട് പരിശോധന കേന്ദ്രം.

ബെംഗളൂരു: എമിഗ്രേഷൻ പരിശോധന (ഇസിആർ) ആവശ്യമായിട്ടുള്ള 18 രാജ്യങ്ങളിലേക്കു തൊഴിൽതേടി പോകുന്നവർക്കു പാസ്പോർട്ട് പരിശോധന എളുപ്പമാക്കുന്നതിനായി ബെംഗളൂരുവിൽ പ്രൊടെക്ടർ ഓഫ് എമിഗ്രന്റ്സ് (പിഒഇ) ഓഫിസ് തുറക്കും. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യെമൻ, സുഡാൻ, ബ്രൂണെയ്, അഫ്ഗാനിസ്ഥാൻ, ഇന്തൊനീഷ്യ, സിറിയ, ലബനൻ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കു പോകേണ്ടവർ ഇപ്പോൾ ചെന്നൈയിൽ എത്തിയാണ് പാസ്പോർട്ട് പരിശോധന നടത്തുന്നത്. ഉത്തര കന്നഡ ഉൾപ്പെടെ കർണാടകയുടെ…

Read More

കേരളത്തിലെ നഴ്സുമാർക്കെതിരെ നടക്കുന്ന പോലീസ് മർദ്ദനത്തിനെതിരെ യു.എൻ.എ പ്രതിഷേധ പ്രകടനം നടത്തി.

ബെംഗളൂരു: കേരളത്തിൽ നഴ്സുമാർക്കെതിരെ നടക്കുന്ന ക്രൂരമായ പോലീസ് നടപടികൾക്കെതിരെ നഗരത്തിൽ നൂറുകണക്കിന് നഴ്സസ് പങ്കെടുത്ത പ്രതിഷേധ പ്രകടനം നടത്തി. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തിൽ കർണാടക സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് ആൻറ് ലേബർ സെൽ പ്രസിഡന്റ് ശ്രീ ബിനീഷ് തോമസ് മുഖാതിഥിയായിരുന്നു. യു എൻ എ യുടെ കർണാടക കോർഡിനേറ്റർ അനിൽ പാപ്പച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബി എം എഫ് പ്രസിഡന്റ് സുമോജ് മാത്യു, ആൾ ഇന്ത്യാ മലയാളം അസോസിയേഷന്റെ ജെനറൽ സെക്രട്ടറി വിനു തോമസ്, ഡി.സി.സി…

Read More

കാർ വാങ്ങാൻ വേണ്ടി പോയി കാണാതായ ടെക്കിയെ കുറിച്ച് ഒരു വിവരവുമില്ല; പ്രതിയെന്ന് കരുതുന്ന ആളുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്.

ബെംഗളൂരു : കാർവിൽപനയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ ഐടി ജീവനക്കാരൻ അജിതാബ് കുമാറിനെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്നയാളുടെ രേഖാചിത്രം തയാറാക്കി. കാണാതായ ദിവസം അജിതാബിനെ വിളിച്ചയാൾക്കു വ്യാജരേഖകളിൽ സിം കാർഡ് അനുവദിച്ച കടക്കാരനെയും മൊബൈൽ കമ്പനി ജീവനക്കാരനെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. പട്ന സ്വദേശിയും ബെംഗളൂരുവിൽ ബ്രിട്ടിഷ് ടെലികോം ജീവനക്കാരനുമായ അജിതാബിനെ ഡിസംബർ 18നാണ് കാണാതായത്. കാറുമായി വീട്ടിൽ നിന്നിറങ്ങിയ അജിതാബിന്റെ മൊബൈൽഫോൺ വൈറ്റ്ഫീൽഡിനു സമീപത്തെ ഗുൻജൂരിൽ വച്ചു പ്രവർത്തനരഹിതമാകുകയും…

Read More
Click Here to Follow Us