സുളള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയിലെ സുളള്യയില്‍ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിനി അക്ഷിതയാണ് മരിച്ചത്. സംഭവത്തില്‍ സഹപാഠിയായ നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് പൊലീസ് പിടിയിലായിട്ടുണ്ട്. കോളേജില്‍നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പ്രതി അക്ഷിതയെ കുത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാര്‍ത്തികിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
Read MoreDay: 20 February 2018
ജിയോയുമായി നേര്‍യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് വൊഡാഫോൺ. അണ്‍ലിമിറ്റഡ് വോയ്സ് കോളും ഡാറ്റയുമായി രണ്ടു പുതിയ ഓഫറുകള്‍.
ജിയോയെ വെല്ലാന്‍ രണ്ടു പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍. വോഡഫോണിന്‍റെ സൂപ്പര്‍ പ്ലാനുകളില്‍ പെടുന്ന ഇവ 151, 158 എന്നിങ്ങനെയാണ് വില. രണ്ടു പാക്കുകളും 28 ദിവസത്തേയ്ക്ക് ഉള്ളതാണ്. 151 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ലഭ്യമാണ്. കൂടാതെ 28 ദിവസത്തേയ്ക്ക് 1ജിബി 4 ജി/3ജി ഡാറ്റയും ലഭ്യമാണ്. 158 രൂപയുടെ പാക്കിലാവട്ടെ പ്രതിദിനം 250 മിനിറ്റും ആഴ്ചയില്‍ 1,000 മിനിറ്റും ആണ് ലഭിക്കുക. കൂടാതെ പ്രതിദിനം 1 ജിബി ഡാറ്റയും ഇതില്‍ ലഭിക്കും. ജിയോയുടെ 149 രൂപയുടെ…
Read Moreകെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണം പുനഃരാരംഭിച്ചതിനും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതിന് സര്‍ക്കാരിനെ കളിയാക്കി പ്രതിപക്ഷ നേതാവ്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണം പുനഃരാരംഭിച്ചതിനും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതിനു സർക്കാരിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണം മുടങ്ങിയത്. അതിനു പോലും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതു കടന്ന കയ്യായിപ്പോയെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചെന്നിത്തല വിമർശിച്ചു. അഞ്ചു മാസക്കാലം പാവപ്പെട്ട പെന്‍ഷന്‍കാരെ സര്‍ക്കാര്‍ തീരാദുരിതത്തിലാക്കി. പലരും ആത്മഹത്യ ചെയ്തു. ഒരു നേരത്തെ മരുന്നിനുപോലും പണമില്ലാതെ നരകയാതന അനുഭവിച്ചവര്‍ നിരവധിയാണ്. ഒടുവില്‍ പെന്‍ഷന്‍കാര്‍ക്ക് അനിശ്ചിതകാല സത്യാഗ്രഹമിരിക്കേണ്ടി വന്നു. അങ്ങനെ ഗത്യന്തരമില്ലാതെയാണു സര്‍ക്കാരിന് പെന്‍ഷന്‍ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കേണ്ടി…
Read Moreഷുഹൈബ് വധം: സമരം ശക്തമാക്കി കോൺഗ്രസ്
കണ്ണൂര്‍: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. നാല്പത്തിയെട്ട് മണിക്കൂര്‍ സമരമാണ് സുധാകരനും കോണ്‍ഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സമരം വ്യാഴാഴ്ച വരെ തുടരാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്നേദിവസം കോണ്‍ഗ്രസും യുഡിഎഫും യോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Read Moreക്യാപ്റ്റൻ സിനിമ കണ്ടതിനു ശേഷം വികാരഭരിതനായി സി. കെ വിനീത്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറും ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന വി. പി സത്യന്‍റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രം കണ്ടിറങ്ങിയ സ്റ്റാര്‍ ഫുട്‌ബോളര്‍ സി. കെ വിനീത് തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. വി. പി സത്യൻ എന്ന കാല്പന്തുകളിക്കാരൻ ഒരു ദേശത്തിന്‍റെ ആവേശത്തെയും പ്രതീക്ഷയേയും ഒന്നാകെ തന്‍റെ ബൂട്ടിലൂടെ ആവിഷ്കരിച്ചിരുന്ന കാലത്തെ ഓര്‍മ്മിച്ച് തുടങ്ങുന്ന കുറിപ്പില്‍ ഒരു കാല്പന്തു കളിക്കാരന്‍റെ ജീവിതത്തിലെ ആരും ദര്‍ശിക്കാത്ത ചിത്രങ്ങള്‍ അനാവൃതമാക്കുകയാണ് സി. കെ വിനീത്. ഒരു കാല്പന്തു കളിക്കാരന്‍റെ 90…
Read Moreഉദ്യാനനഗരിയിൽ ഇനി സിനിമ പൂക്കാൻ ദിവസങ്ങൾ മാത്രം; ഡെലിഗേറ്റ് റെജിസ്ട്രേഷന്റെ അവസാന തീയതി നാളെ.
ബെംഗളൂരു : പത്താമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശ്ശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം, ഈ മാസം 22 ന് വിധാൻ സൗധയിലാണ് ചലച്ചിത്ര മേളയുടെ ഉൽഘാടന ചടങ്ങുകൾ, 23 മുതൽ ചലച്ചിത്ര പ്രദർശനം ആരംഭിക്കും, ഒരേ വേദിയായ യശ്വന്ത്പുരയിലെ ഒറിയോൺ മാളിലാണ് പ്രദർശനം, ഒരേ സമയം 11 സ്ക്രീനുകളിൽ പ്രദർശനം നടക്കും, മൊത്തം 400 പ്രദർശനങ്ങൾ. 200 സിനിമകൾ.തീർന്നില്ല തിരക്കഥ ശിൽപ്പശാലയടക്കമുള്ള മറ്റു പരിപാടികൾ. ഇതാണ് ഈ വർഷത്തെ സിനിമാമേളയുടെ വിശേഷം. ചലച്ചിത്രോൽസവത്തിന്റെ ഡെലിഗേറ്റ് പാസ് റജിസ്ട്രേഷൻ നാളെയോടെ അവസാനിക്കും, 600 രൂപയാണ്…
Read Moreകേരളത്തിലെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ… സമരം ആറാം ദിവസവും തുടരുന്നു.
കൊല്ലം: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ ബോട്ട് ഓണേഴ്‌സ് അസോസിയേഷനും വിവിധ മത്സ്യ തൊഴിലാളി സംഘടനകളും പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നു. ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മത്സ്യബന്ധന മേഖല അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്‍റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച് കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ്…
Read Moreപ്രധാനമന്ത്രിക്കു പോലും ലളിത മഹല്‍ പാലസില്‍ മുറിയില്ല;മുറി കിട്ടാതെ നട്ടം തിരിഞ്ഞ് മോഡി മൈസുരുവില്‍.
മൈസൂരു: കൊട്ടാര നഗരത്തിന്റെ തിലകക്കുറിയായ ഹോട്ടൽ ലളിതാ മഹൽ പാലസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുറി ലഭിച്ചില്ല. ഒരു കല്യാണ സൽക്കാരവുമായി ബന്ധപ്പെട്ട് എല്ലാ മുറികളും ബുക്കു ചെയ്തിരുന്നതിനാലാണിത്. തുടർന്ന് കലക്ടർ ഇടപെട്ട് ഹോട്ടൽ റാഡിസൻ ബ്ലൂവിൽ താമസസൗകര്യം ഒരുക്കുകയായിരുന്നു. കലക്ടറുടെ ഓഫിസിൽ നിന്നുള്ളവർ മുറി ബുക്ക് ചെയ്യാനായി എത്തിയപ്പോഴേക്കും മുഴുവൻ റിസർവ് ചെയ്ത നിലയിലായിരുന്നെന്ന് ലളിതാ മഹൽ പാലസ് ജനറൽ മാനേജർ ജോസഫ് മത്തിയാസ് പറഞ്ഞു. മൂന്നു മുറികളാണ് അവശേഷിച്ചിരുന്നത്. ഞായറാഴ്ച രാത്രിയെത്തിയ പ്രധാനമന്ത്രിക്കും സംഘത്തിനും തങ്ങാൻ സുരക്ഷാ കാരണങ്ങളാൽ ഇതു മതിയാകുമായിരുന്നില്ലെന്നും…
Read Moreബ്രിട്ടനിൽ ചിക്കൻ കിട്ടാനില്ല; കെഎഫ്സിയുടെ അറുന്നൂറോളം ഔട്ട്‌ലറ്റുകള്‍ പൂട്ടി.
ലണ്ടന്‍: ബ്രിട്ടനില്‍ ആകെയുള്ള 900 കെഎഫ്സി ഔട്ട്ലറ്റുകളില്‍ അറുന്നൂറോളം എണ്ണത്തിന് പൂട്ടുവീണു. ചിക്കന്‍ സ്റ്റോക്ക് തീര്‍ന്നതാണ് പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സിയുടെ ഭൂരിഭാഗം ഔട്ട്‌ലറ്റുകളും പൂട്ടാന്‍ കാരണം. അടുത്ത വാരാന്ത്യത്തോടെ പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സിയുടെ അധികൃതരെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്സിയുടെ പ്രവർത്തനം താളം തെറ്റിത്തുടങ്ങിയത്. അതുവരെ സൗത്ത് ആഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്ലറ്റുകളിൽ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏൽപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് രാജ്യത്തിന്‍റെ…
Read Moreദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകൾ സ്ഥാപിച്ചു.
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്നതിന് പുതിയ സംവിധാനം. നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകളാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. പുതിയ സംവിധാനം ബാഗേജ് പരിശോധനയുടെ സമയം കുറക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. എണ്‍പത് ദശലക്ഷത്തിലധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളമാണ് ദുബായിയിലേത്. ഇത്രയും അധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളത്തില്‍ വേഗത്തില്‍ ബാഗേജ് പരിശോധന പൂര്‍ത്തിയാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇത് മറികടക്കുന്നതിനാണ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗെയ്റ്റ് വികസിപ്പിച്ച് പുതിയ സംവിധാനം അവതരിപ്പിച്ചത്. നിയമവിരുദ്ധ വസ്തുക്കള്‍ അടങ്ങിയ ബാഗുകള്‍…
Read More