കർണാടക ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ചു. മടിക്കേരിയിൽ നിന്നു ഹാസനിലേക്കു പോവുകയായിരുന്ന ആർടിസി ബസും മൈസൂരുവിൽ നിന്നു മടിക്കേരിയിലേക്കു പോവുകയായിരുന്ന ആർടിസി ബസും സുണ്ടിക്കുപ്പ ശാന്തഗിരി തോട്ടത്തിനു സമീപത്തെ വളവിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസിലെയും ഡ്രൈവർമാരായ ശനിവാറന്തെ സ്വദേശി പാലാക്ഷ (42), പിരിയാപട്ടണം സ്വദേശി മൊയ്തീൻ ഷറീഫ് (50) എന്നിവരാണു മരിച്ചത്.
കർണാടക ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ചു
