ഫ്ലോറിഡ: ലോകത്തിലെ ആദ്യ സ്പേസ് സ്പോർട്സ് കാർ ഇപ്പോൾ ചൊവ്വയ്ക്കു മുകളിലൂടെ പറക്കുന്നു. ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവിയാണ് വിജയകരമായി പരീക്ഷിച്ചത്. എലന്‍ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ആണ് ഈ ഭീമന് റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍ മസ്കിന്റെ ഇലക്ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിനാളുകളെത്തിയിരുന്നു. ഇതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കോര്‍ഡ് ഫാല്‍ക്കണ്‍ മറികടന്നു.
2500 ടണ്‍ ഊര്‍ജമാണ് വിക്ഷേപണത്തിനായി കത്തിയമര്‍ന്നത്. 63,500 കിലോഗ്രാം ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിയ്ക്കുണ്ട്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ ഈ വിജയകരമായ വിക്ഷേപണം പ്രതീക്ഷ നല്കുന്നു. പരീക്ഷണം വിജയകരമായാല്‍ അത് അനന്ത സാധ്യതകളാണ് സൃഷ്ടിക്കുകയെന്ന് മസ്ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.