ബെംഗളൂരു ∙ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നു പണം സ്വീകരിച്ചു ബാങ്കുകളില്‍ അടയ്ക്കാൻ നിയോഗിച്ചിരുന്ന സ്വകാര്യ ഏജൻസി ജീവനക്കാർ 90 ലക്ഷം രൂപയുമായി മുങ്ങി. വാനിലുണ്ടായിരുന്ന നാരായണ സ്വാമി, നരസിംഹരാജു എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. രണ്ടു ജീവനക്കാർ കലക്ഷനായി കടകളിലേക്കു പോയ സമയത്താണ് ഇവർ വാഹനവുമായി കടന്നുകളഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ഭക്ഷണം വാങ്ങിവരാനായി ഇവർ നിർബന്ധപൂർവം പറഞ്ഞുവിട്ടു. വാൻ പിന്നീട് നഗരത്തിൽ ഒഴിഞ്ഞ സ്ഥലത്തുനിന്നു കണ്ടെത്തി. ജിപിഎസ് ട്രാക്കിങ് സംവിധാനമടക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
Read MoreMonth: January 2018
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു;ഇലക്ട്രോണിക് സിറ്റി മേല്‍പാലത്തില്‍ ഇരുചക്ര വാഹനങ്ങള്‍ നിരോധിച്ചേക്കും.
ബെംഗളൂരു : ഹൊസൂർ റോഡിലെ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ബെംഗളൂരു ട്രാഫിക് പൊലീസ് വീണ്ടും രംഗത്ത്. വലിയ വാഹനങ്ങൾ ചീറിപ്പായുന്ന മേൽപാലത്തിൽ ഒട്ടേറെ ബൈക്ക് യാത്രികർ അപകടത്തിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. റിപ്പബ്ലിക് ദിനത്തിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ടെമ്പോയിൽ ഇടിച്ചായിരുന്നു ഒടുവിലത്തെ മരണം. ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാനാണ് മേൽപാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ)ക്കും പാലത്തിന്റെ ചുമതലയുള്ള ബാംഗ്ലൂർ എലിവേറ്റഡ് ടോൾവേ ലിമിറ്റഡി (ബിഇടിഎൽ)നും ട്രാഫിക് ഡിസിപി അഭിഷേക് ഗോയൽ വീണ്ടും കത്തയച്ചത്. മാസങ്ങൾക്കിടെ ഇവിടെയുണ്ടായ എട്ടു വലിയ…
Read Moreഉടുമ്പുകള്‍ (Monitor Lizard): ആവാസമേഖലയില്‍ നിന്ന് മാഞ്ഞുകൊണ്ടിരിക്കുന്ന അതിഥി ……
വര്ഷം 1670, മുഗള്‍ -മറാത്ത യുദ്ധം അതിന്റെ തീവ്രതയില്‍ നില്‍ക്കുന്ന സമയം ..ശിവജിയുടെ ഉറ്റ അനുയായിയായ താനാജി മലൂസറെയുടെ നേതൃത്വത്തില്‍ അഞ്ഞൂറിലേറെ വരുന്ന അനുയായികള്‍ തന്ത്ര പ്രധാനമായ ‘കൊണ്ടന കോട്ട’ പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്ന സമയം …ചെങ്കുത്തായ പാറകെട്ടുകളാല്‍ വലയം ചെയ്തു, സഹ്യാദ്രി ശ്രിംഗങ്ങളില്‍ നിലകൊള്ളുന്ന തന്ത്ര പ്രധാനമായ ശക്തി ദുര്‍ഗ്ഗമാണ് കൊണ്ടന കോട്ട …ഔറംഗസീബിന്റെ അധീനതയില്‍ രജപുത്താനയിലെ മിര്‍സ രാജ ജയസിംഗിന്റെ ബന്ധുവായ ഉദയ ഭാനു റാത്തോഡ് ആണ് കോട്ടയുടെ കാവല്‍ …അയ്യായിരത്തോളം വരുന്ന പടയാളികളുടെ കനത്ത നിരീക്ഷണം …എന്നാല്‍ താനാജിക്ക് ചില…
Read More“CHECK”സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
കൊച്ചി : 11 മത് കണ്സോഷ്യം ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ കണ്സല്‍ടെന്റ് ഓഫ് കേരളയുടെ വാര്‍ഷിക പൊതു സമ്മേളനം 26.01.2018 ന് ഏറണാകുളം ഹോളിഡെ ഇന്നില്‍ നടന്നു.പ്രസിഡന്റ് സുമോജ് മാത്യു വിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 2018 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം എക്സല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിടുഷന്‍ ചെയര്‍മാന്‍ ശ്രീ നടേശന്‍ നിര്‍വഹിച്ചു. പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് : സുമോജ് മാത്യു സെക്രട്ടേറി : കിരണ്‍ ജോസ് ട്രഷറര്‍ : ജെയ്സണ്‍ ഫിലിപ് വൈസ് പ്രസിഡന്റ് മാര്‍ : ഡോ: സിറില്‍ തോമസ്…
Read Moreബൈക്കിലെത്തി യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ് സിസി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തില്‍ പോലിസ്
ബെംഗളൂരു : ബൈക്കിലെത്തിയ രണ്ടുപേർ നടുറോഡിൽ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. എച്ച്എസ്ആർ ലേഔട്ട്, 6–സെക്ടറിൽ താമസിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. രാത്രി 10.30നു റോഡിലൂടെ പോകവെ ബൈക്കിലെത്തിയവർ മോശമായി പെരുമാറി. ബഹളം വച്ചെങ്കിലും ഇവർ കടന്നു കളഞ്ഞു. റോഡ‍് വിജനമായിരുന്നുവെന്നും ഇരുട്ടായിരുന്നതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാനായില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനു സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
Read Moreഐ.ടി.നഗരത്തിലെ തിരക്കു കുറക്കാൻ മെഗാ സബർബാൻ റെയിൽ പദ്ധതിയുമായി കേന്ദ്ര സർക്കാർ;170 കിലോമീറ്റർ മേൽപ്പാലം നിർമ്മിക്കും.
ബെംഗളൂരു : കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ ബെംഗളൂരുവിലെ മെഗാ സബർബൻ റെയിൽപ്പാത പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ. കർണാടക സർക്കാരും റെയിൽവേയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം നിലവിലെ സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിൽ, ഐടി നഗരത്തിന്റെ ട്രാഫിക് കുരുക്കഴിക്കാൻ പുതിയ പദ്ധതി നടപ്പാക്കാനാണ് എൻഡിഎ സർക്കാർ ഉദ്ദേശിക്കുന്നത്. ബംഗളൂരു നഗരത്തിനടുത്തുള്ള നിലവിലുള്ള റെയിൽവേ റൂട്ടുകളിലൂടെ 170 കിലോമീറ്റർ “എലിവേറ്റഡ് ” ഇടനാഴിയും നിർമിക്കും. ബയപ്പനഹാള്ളിയും ബാംഗ്ലൂരു സിറ്റിയും ലോകനിലവാരമുള്ള സ്റ്റേഷനുകളിലേക്ക് ഉയർത്തുന്ന പദ്ധതിക്കൊപ്പം ബനാസ്വാടി, യെലഹങ്ക,…
Read Moreശിശു സൗഹാർദ ഗ്രാമ സൃഷ്ടിക്കായി ഇന്‍ഫോസിസും കെഎസ്‌സിഎഫും കൈ കോര്‍ക്കുന്നു.
ബെംഗളൂരു : ശിശു സൗഹാർദ ഗ്രാമ സൃഷ്ടിക്കായി ഇൻഫോസിസ് ഫൗണ്ടേഷനും നൊബേൽ ജേതാവ് കൈലാഷ് സത്യാർഥിയുടെ നേതൃത്വത്തിലുള്ള കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷനും (കെഎസ്‌സിഎഫ്) ധാരണാപത്രം ഒപ്പിട്ടു. ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷിതത്വം, സ്വാതന്ത്ര്യം എന്നിവയ്ക്കു പുറമെ കുട്ടികൾക്ക് അക്രമ വിമുക്തമായ അന്തരീക്ഷം ഒരുക്കാനും സംഘടനകൾ ലക്ഷ്യമിടുന്നു. ഗ്രാമങ്ങൾ ബാലവേല വിമുക്തമാക്കുക, പഞ്ചായത്തുകളിൽ ബാല പഞ്ചായത്തുകൾ രൂപീകരിക്കുക, സർക്കാരിന്റെ ശിശുക്ഷേമ പദ്ധതികളെക്കുറിച്ചു ബോധവൽക്കരണം നടത്തുക, ഗ്രാമങ്ങളിൽ ശുചിത്വവും കുടിവെള്ളവും ഉറപ്പാക്കുക, ശൈശവ വിവാഹവും അനാചാരങ്ങളും ഇല്ലായ്മ ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഉൾപ്പെട്ട പദ്ധതിക്കുള്ള ഫണ്ട് ഇൻഫോസിസ്…
Read Moreമലയാളം മിഷൻ ഗ്രന്ഥശാല ഉദ്‌ഘാടനം ചെയ്തു
ബെംഗളൂരു :കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഗ്രന്ഥശാലയുടെ ഉദ്‌ഘാടനം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിധു വിൻസെന്റ് നിർവഹിച്ചു. കേരള സമാജം നോർത്ത് വെസ്റ്റ് ഓഫീസിൽ, സമാജം പ്രസിഡന്റ് ടി കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലയാളം മിഷൻ കോഡിനേറ്റർ ബിലു സി നാരായണൻ, ടോമി ആലുങ്കൽ, കെ ദാമോദരൻ, കെ കുഞ്ഞപ്പൻ, ജെയ്‌സൺ ലൂക്കോസ്, പി സത്യനാഥൻ ബാബു എന്നവർ സംസാരിച്ചു. ഇന്ദിര ബാലൻ, കവിത, മാത്തുക്കുട്ടി ചെറിയാൻ, സുഗതകുമാരൻ നായർ, ചിത്തരഞ്ജൻ, ബാലചന്ദ്രൻ, രാജേഷ്, കെ പി…
Read Moreതലശേരി- മൈസൂരു റെയിൽപാതക്ക് എതിരെ 18ന് കുടക് സംഘടനകളുടെ പ്രതിഷേധം.
മൈസൂരു : നിർദിഷ്ട തലശേരി- മൈസൂരു റെയിൽപാതയ്ക്കെതിരെ കുടകിലെ പരിസ്ഥിതി സംഘടനകൾ 18നു മൈസൂരുവിൽ പ്രതിഷേധ റാലി നടത്തും. റെയിലു മാർഗ വിരോധിസമിതിയുടെ നേതൃത്വത്തിലാണു മൈസൂരു റെയിൽവേ സ്റ്റേഷനു മുന്നിൽ റാലിയും ധർണയും നടത്തുന്നത്. വികസനത്തിന്റെ പേരിൽ കുടക് മേഖലയെ മരുഭൂമിയാക്കാനുള്ള നീക്കമാണു കേരള, കർണാടക സർക്കാരുകൾ നടത്തുന്നതെന്നു കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി പ്രസിഡന്റ് കേണൽ മുത്തണ്ണ പറഞ്ഞു. വൻതോതിൽ മരങ്ങളും കാപ്പിത്തോട്ടങ്ങളും നശിപ്പിച്ചുള്ള വികസനം കുടക് നിവാസികൾക്ക് ആവശ്യമില്ല. തലശേരിയിൽ നിന്നുള്ള റെയിൽപാത നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനുമേൽ കേരളം സമ്മർദം ശക്തമാക്കുകയാണ്.…
Read Moreകർണാടക-തമിഴ്നാട് അതിർത്തിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
ബംഗളൂരു: കർണാടക-തമിഴ്നാട് അതിർത്തിയിലെ കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ബംഗളൂരു ആർടി നഗറിൽ സ്ഥിരതാമസക്കാരായ തലശേരി സ്വദേശികളായ വി. രാമചന്ദ്രൻ, ഭാര്യ ഡോ. അംബുജ, ഇവരുടെ ഡ്രൈവർ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗുരെയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ലോറി അമിതവേഗത്തില്‍ വന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂവരും തല്‍ക്ഷണം മരിച്ചു. മരണപ്പെട്ട ഡോ അംബുജം ഗൈനക്കോളജിസ്റ്റായിരുന്നു. ഇവര്‍ ആര്‍ടി നഗറില്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു. മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടു…
Read More