കർണാടക-തമിഴ്നാട് അതിർത്തിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ബംഗളൂരു: കർണാടക-തമിഴ്നാട് അതിർത്തിയിലെ കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ബംഗളൂരു ആർടി നഗറിൽ സ്ഥിരതാമസക്കാരായ തലശേരി സ്വദേശികളായ വി. രാമചന്ദ്രൻ, ഭാര്യ ഡോ. അംബുജ, ഇവരുടെ ഡ്രൈവർ എന്നിവരാണ് മരിച്ചത്.

കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗുരെയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ലോറി അമിതവേഗത്തില്‍ വന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂവരും തല്‍ക്ഷണം മരിച്ചു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

മരണപ്പെട്ട ഡോ അംബുജം ഗൈനക്കോളജിസ്റ്റായിരുന്നു. ഇവര്‍ ആര്‍ടി നഗറില്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു. മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടു കൊടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts