മാസങ്ങൾക്കിടെ ഇവിടെയുണ്ടായ എട്ടു വലിയ അപകടങ്ങളുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 10 കിലോമീറ്റർ നീളമുള്ള മേൽപാലത്തിൽ വലിയ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുക അസാധ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ മേൽപാലത്തിൽ മറ്റു വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാനും നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ ലഭിക്കാൻ ഓരോ രണ്ടുകിലോമീറ്ററിലും സ്പീഡ്–ട്രാപ് ക്യാമറകൾ ഘടിപ്പിക്കാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ അപകടത്തിന്റെ വിഡിയോ ദൃശ്യം ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ട്രാഫിക് പൊലീസ് ഇതുസംബന്ധിച്ച ബോധവൽക്കരണവും നടത്തുന്നുണ്ട്.
ഇരുവശത്തേക്കുമായി ആകെ നാലുവരിയും 15 മീറ്റർ വീതിയുമുള്ള മേൽപാലം സ്കൂട്ടർ–ബൈക്ക് യാത്രികർക്കു സുരക്ഷിതമല്ലെന്നും അമിതവേഗത്തിൽ പോകുന്ന ബൈക്കുകൾ ബ്രേക്ക് ചെയ്താലും ഫലമില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിലേക്കും തിരിച്ചും ഗതാഗതക്കുരുക്കില്ലാതെ വേഗത്തിൽ എത്താമെന്നതിനാലാണ് ബൈക്ക് യാത്രികർ മേൽപാലം തിരഞ്ഞെടുക്കുന്നത്. ടോൾ നൽകി യാത്ര ചെയ്യാവുന്ന റോഡിൽ ബൈക്കുകൾ നിരോധിക്കുന്നതിൽ നിയമ തടസ്സം ഉണ്ടാകാമെന്നും ചിലർ വാദിച്ചു. ടോളിനത്തിൽ ലഭിക്കുന്ന വരുമാനം നിലയ്ക്കുമെന്നതിനാൽ ബിഇടിഎൽ മൗനം പാലിച്ചു. എന്നാൽ ഒക്ടോബറിൽ പൊലീസ് മുന്നോട്ടു വച്ച നിർദേശം നടപ്പാക്കിയിരുന്നുവെങ്കിൽ അതിനു ശേഷമുണ്ടായ മൂന്നു മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നു നിരോധനത്തെ അനുകൂലിക്കുന്നവർ പറയുന്നു.
മേൽപാലത്തിലെ അപകടങ്ങളിൽ ബൈക്ക് യാത്രികരുടെ മരണങ്ങൾ:
2016 – ഒരു മരണം 2017 ഒക്ടോബർ – രണ്ടുമരണം 2017 ഡിസംബർ 29 – ഒരു മരണം 2018 ജനുവരി മൂന്ന് – ഒരു മരണം 2018 ജനുവരി 26 – ഒരു മരണം