ഇടശ്ശേരിയുടെ “പൂതപ്പാട്ട് “ഭരതനാട്യമായി അവതരിപ്പിക്കുന്നു എച്ച് എ എൽ അയ്യപ്പക്ഷേത്രത്തിൽ ജനുവരി 13 ന്.

ബെംഗളൂരു: ആറ്റിൻവക്കത്തെ മാളിക വീട്ടിൽ ആറ്റുനോറ്റു പിറന്ന ഉണ്ണിയെ സ്വന്തമാകാൻ ശ്രമിക്കുന്ന ഭൂതത്തേയും, അവിടെ നിന്ന് ഉണ്ണിയെ രക്ഷിക്കാൻ സ്വന്തം കണ്ണുകൾ ചൂഴ്ന്ന് നൽകിയ മാതൃത്വത്തിന്റെ ചെറുത്തു നിൽപ്പും, മെട്രോ നഗരത്തിലാണ് ജീവിക്കുന്നതെങ്കിലും അവന്റെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. അവസാനം ഉണ്ണിയേ തേടി ഓരോ വീട്ടിലും കേറിയിറങ്ങുന്ന ഇപ്പോഴും നമ്മെ ഒരു നിമിഷമെങ്കിലും ഗദ്ഗദ കണ്ഠരാക്കും.. അതെ ഇടശ്ശേരിയുടെ പുതപ്പാട്ട് നാട്യ രൂപത്തിൽ ആസ്വദിക്കാനുള്ള അവസരം ബെംഗളൂരു മലയാളികൾക്ക് ലഭിക്കുന്നു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ശ്രീ മനോ തൃശ്ശൂർ രുപപ്പെടുത്തിയ പൂതപ്പാട്ടിന്റെ ഭരതനാട്യ ആവിഷ്കാരം, വരുന്ന 13 ന് എച് എ എൽ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറു മണിക്ക് നടക്കും. കുമാരി റിദ്ധി രാജിന്റെ നേതൃത്വത്തിൽ അരങ്ങിലെത്തുന്ന നൃത്തം ചിട്ടപ്പെടുത്തിയതും അവർ തന്നെയാണ്, റിതു പർണ അതിഥി താരമായി പങ്കെടുക്കും.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

രാജ് നായർ നിർമ്മിച്ച് സുന്ദർ പി പുന്നയൂർക്കുളം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചത് മാളവിക പി സുന്ദർ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts