ഷാജി പാപ്പനേയും കൂട്ടരേയും ആഘോഷമാക്കി ബെംഗളൂരു മലയാളികൾ.

ബെംഗളൂരു : ഇന്ത്യൻ സിനിമക്ക് ചെറുതല്ലാത്ത മാതൃകകൾ നൽകാൻ മലയാള സിനിമക്ക് കഴിഞ്ഞിട്ടുണ്ട്, ത്രിമാന (3D) സിനിമ എന്ന ഒരു കാലത്തെ ഏറ്റവും വിലയേറിയ സിനിമാ സങ്കേതത്തെ തൊടാൻ ബോളിവുഡും കോളിവുഡും മടിച്ചപ്പോൾ ആ ധീരമായ ജോലി ഏറ്റെടുത്തത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ മലയാളികളുടെ സ്വന്തം നവോദയയായിരുന്നു, തീർന്നില്ല 500 ൽ അധികം ചിത്രങ്ങളിൽ നായകൻ എന്ന റെക്കാർഡും 200 ൽ അധികം ചിത്രങ്ങളിൽ ഒരേ താരജോഡികളായി ( ഷീലക്കൊപ്പം) അഭിനയിച്ചു എന്ന ലോക റെക്കാർഡും ഇന്നും മലയാള നടനായിരുന്ന “നിത്യഹരിതം” പ്രേം നസീറിന്റെ പേരിൽ ഇന്നും തകർക്കാതെ നിലനിൽക്കുന്നു. തീർന്നില്ല ബോക്സോഫീസിൽ പൊട്ടി പാളീസായ ഒരു ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കി അതിന്നെ വിജയിപ്പിച്ചെടുത്തു എന്ന റെക്കാർഡും മലയാളിക്ക് തന്നെ.

ആട് 2 എന്ന സിനിമ റിലീസ് ചെയ്ത അന്നു മുതൽ മലയാളികൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്, കേരളത്തിൽ മാത്രമല്ല പുറത്തും ആഘോഷത്തിനൊട്ടും കുറവില്ല, മിനി കേരളമായ ബെംഗളൂരുവിലും ആഘോഷത്തിന് കുറവില്ല.

സിനിമാ കൊട്ടകകൾ ഇത്രയും വ്യാപിക്കാതിരുന്ന കാലത്ത് ഗ്രാമങ്ങളിൽ നിലനിന്നിരുന്നു  കമ്മ്യൂണിറ്റി സിനിമാസ്വാദന സങ്കൽപ്പങ്ങൾ പോലെയാണ് ബെംഗളൂരു മലയാളികളുടെ ആട് 2 ആഘോഷം, പണ്ട് ഗ്രാമത്തിലുള്ളവരെല്ലാരും ഒത്തു ചേർന്ന് ഒരു വെള്ളത്തുണി കെട്ടി ചലച്ചിത്രം പ്രദർശിപ്പിക്കുകയും കൂട്ടം ചേർന്ന് ആസ്വദിക്കുകയുമാണ് ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ സോഷ്യൽ മീഡിയയുടെ സഹായത്താൽ ഓരോ ഫേസ് ബുക്ക് കൂട്ടായ്മകളും ഏതെങ്കിലും ഒരു ഷോയിലെ അടുത്തടുത്തുള്ള സീറ്റുകൾ ബൾക്ക് ബുക്ക് ചെയ്താണ് അവർ ആഘോഷിക്കുന്നത്.

ബെംഗളുരുവിലെ പ്രധാനപ്പെട്ട എല്ലാ ഫേസ്ബുക്ക് കൂട്ടായ്മകളും അവരുടെ ആദ്യ “കമ്യുണിറ്റി ചലച്ചിത്ര കാഴ്ച” നടത്തിക്കഴിഞ്ഞു, പലരും അടുത്ത പ്രദർശനത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. വലിയ നടൻമാരുടെ ഫാൻസിന് വേണ്ടിയുള്ള പ്രത്യേക പ്രദർശനം മാറ്റി വച്ചാൽ, ബെംഗളൂരുവിൽ ആദ്യമായാണ് ഈ രീതിയിലുള്ള പ്രതികരണം ഒരു മലയാള സിനിമക്ക് ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us