ബെംഗളൂരു : സ്വകാര്യ ചന്ദ്രദൗത്യം നടത്താനിരുന്ന രാജ്യത്തെ പ്രഥമ ബഹിരാകാശ സ്റ്റാർട്ടപ് ടീം ഇൻഡസിന്റെ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങുന്നു. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻറിക്സ് കോർപറേഷന്റെ സഹായത്തോടെ, ബെംഗളൂരു ആസ്ഥാനമായുള്ള ടീം ഇൻഡസ് ചന്ദ്രോപരിതലത്തിൽ അര കിലോമീറ്റർ സഞ്ചരിക്കാൻ പ്രാപ്തമായ പര്യടനവാഹനം (റോവർ) ഇറക്കാൻ തയാറെടുക്കുകയായിരുന്നു. മൂന്നു കോടി ഡോളർ സമ്മാനത്തുകയുള്ള ഗൂഗിൾ ലൂണാർ എക്സ് പ്രൈസിന്റെ ഭാഗമാണ് ഈ ദൗത്യം. ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ടീമുകളിൽ ഒന്നായിരുന്നു ഇവർ. മാർച്ച് 31നുള്ളിൽ ഐഎസ്ആർഒയുടെ പിഎസ്എൽവി റോക്കറ്റിന്റെ സഹായത്തോടെ ദൗത്യം നടത്താനായിരുന്നു പദ്ധതി. എന്നാൽ, ഇതിനു…
Read MoreDay: 10 January 2018
പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ വി ടി ബൽറാം എംഎൽഎക്കെതിരെ കല്ലേറ്
പാലക്കാട്: വി ടി ബൽറാം എംഎൽഎക്കെതിരെ കല്ലേറും ചീമുട്ടയേറും. പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ,എംഎൽഎക്ക് നേരെ പ്രതിഷേധം നടത്തിയത്. കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. കല്ലേറിൽ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമം നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ല. സംഘടിച്ചെത്തിയവരെ പിരിച്ച് വിടാന്‍ ആവശ്യമായ പൊലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പ്രവര്‍ത്തകരെ പിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Read Moreഇടശ്ശേരിയുടെ “പൂതപ്പാട്ട് “ഭരതനാട്യമായി അവതരിപ്പിക്കുന്നു എച്ച് എ എൽ അയ്യപ്പക്ഷേത്രത്തിൽ ജനുവരി 13 ന്.
ബെംഗളൂരു: ആറ്റിൻവക്കത്തെ മാളിക വീട്ടിൽ ആറ്റുനോറ്റു പിറന്ന ഉണ്ണിയെ സ്വന്തമാകാൻ ശ്രമിക്കുന്ന ഭൂതത്തേയും, അവിടെ നിന്ന് ഉണ്ണിയെ രക്ഷിക്കാൻ സ്വന്തം കണ്ണുകൾ ചൂഴ്ന്ന് നൽകിയ മാതൃത്വത്തിന്റെ ചെറുത്തു നിൽപ്പും, മെട്രോ നഗരത്തിലാണ് ജീവിക്കുന്നതെങ്കിലും അവന്റെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. അവസാനം ഉണ്ണിയേ തേടി ഓരോ വീട്ടിലും കേറിയിറങ്ങുന്ന ഇപ്പോഴും നമ്മെ ഒരു നിമിഷമെങ്കിലും ഗദ്ഗദ കണ്ഠരാക്കും.. അതെ ഇടശ്ശേരിയുടെ പുതപ്പാട്ട് നാട്യ രൂപത്തിൽ ആസ്വദിക്കാനുള്ള അവസരം ബെംഗളൂരു മലയാളികൾക്ക് ലഭിക്കുന്നു. ശ്രീ മനോ തൃശ്ശൂർ രുപപ്പെടുത്തിയ പൂതപ്പാട്ടിന്റെ ഭരതനാട്യ ആവിഷ്കാരം, വരുന്ന 13 ന് എച്…
Read Moreഷാജി പാപ്പനേയും കൂട്ടരേയും ആഘോഷമാക്കി ബെംഗളൂരു മലയാളികൾ.
ബെംഗളൂരു : ഇന്ത്യൻ സിനിമക്ക് ചെറുതല്ലാത്ത മാതൃകകൾ നൽകാൻ മലയാള സിനിമക്ക് കഴിഞ്ഞിട്ടുണ്ട്, ത്രിമാന (3D) സിനിമ എന്ന ഒരു കാലത്തെ ഏറ്റവും വിലയേറിയ സിനിമാ സങ്കേതത്തെ തൊടാൻ ബോളിവുഡും കോളിവുഡും മടിച്ചപ്പോൾ ആ ധീരമായ ജോലി ഏറ്റെടുത്തത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ മലയാളികളുടെ സ്വന്തം നവോദയയായിരുന്നു, തീർന്നില്ല 500 ൽ അധികം ചിത്രങ്ങളിൽ നായകൻ എന്ന റെക്കാർഡും 200 ൽ അധികം ചിത്രങ്ങളിൽ ഒരേ താരജോഡികളായി ( ഷീലക്കൊപ്പം) അഭിനയിച്ചു എന്ന ലോക റെക്കാർഡും ഇന്നും മലയാള നടനായിരുന്ന “നിത്യഹരിതം” പ്രേം നസീറിന്റെ…
Read More