മൈസൂരു : കർണാടക വനങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് എട്ടു മുതൽ 27 വരെ നടക്കും. എട്ട് മുതൽ 13 വരെ കടുവ സങ്കേതങ്ങളിലും 22 മുതൽ 27 വരെ വിവിധ വനം ഡിവിഷനുകളിലുമാണ് കണക്കെടുപ്പ്. ഇതിന്റെ ഭാഗമായി ബന്ദിപ്പൂർ, നാഗർഹോളെ കടുവസങ്കേതങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഏഴ് മുതൽ 13 വരെ നിരോധിച്ചതായി വനം വകുപ്പ് ചീഫ് കൺസർവേറ്റർ മനോജ്കുമാർ പറഞ്ഞു.
ദേശീയ കടവു സംരക്ഷണ അതോറിറ്റിയുടെ നിർദേശപ്രകാരം കണക്കെടുപ്പിനായി ക്യാമറകൾക്കു പുറമെ മൊബൈൽ ആപ്പും ഇത്തവണ ഉപയോഗിക്കുന്നു. 2014ൽ നടന്ന കണക്കെടുപ്പിൽ കടുവകളുടെ എണ്ണത്തിൽ കർണാടകയായിരുന്നു രാജ്യത്ത് ഒന്നാംസ്ഥാനത്ത്. 406 കടുവകളെ അന്ന് കണ്ടെത്തി. കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതം എന്നിവയോട് ചേർന്ന് കിടക്കുന്നതിനാൽ കടുവകൾക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യവും പശ്ചിമഘട്ട മലനിരകളാണെന്ന് കണ്ടെത്തിയിരുന്നു.