ബെംഗളൂരു∙ സുവർണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ യൂത്ത്‌വിങ് സംഘടിപ്പിച്ച രക്തദാന ക്യാംപ് ബിബിഎംപി പ്രതിപക്ഷ നേതാവ് പദ്മനാഭ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ശാഖ ചെയർമാൻ കെ.ജെ.ബൈജു അധ്യക്ഷത വഹിച്ചു. സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, പി.സി.ഫ്രാൻസിസ്, വിഷ്ണുബാബു, വിഷ്ണുനായർ എന്നിവർ പ്രസംഗിച്ചു. സമാജത്തിന്റെ കീഴിലുള്ള കമ്മനഹള്ളി രാമയ്യ ലേഔട്ട് സുവർണ ക്ലിനിക്കിൽ നടന്ന ക്യാംപിൽ അൻപതോളം പേർ രക്തം ദാനംചെയ്തു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്.
Read MoreYear: 2017
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍; ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കെ കേരളാ രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പു കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാനാണ് മന്ത്രിസഭാ തീരുമാനം. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും. കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവയാണ് കുറ്റം. ഇതിനുപുറമെ തെളിവ് നശിപ്പിച്ചതിനും…
Read Moreകേരള ആര്‍.ടി.സിക്ക് നേരെ കല്ലേറ്;ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കു പുറപെട്ട യുവാവ് ഗുരുതരാവസ്ഥയില്‍;സംഭവം നടന്നത് ഹോസൂരിനു സമീപം.
ബെംഗളൂരു ∙ കേരള ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു പുറപ്പെട്ട യുവാവിനു ഹൊസൂരിനു സമീപം ഷൂലെഗിരിയിൽ ഉണ്ടായ കല്ലേറിൽ ഗുരുതര പരുക്ക്. തലയ്ക്കു പരുക്കേറ്റ എറണാകുളം പുത്തൻകുരിശ് കുറിഞ്ഞി സ്വദേശി സോനു ജോർജി(23)നെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.തലച്ചോറിനും താടിയെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. ഷൂലെഗിരി ഹൈവേ പൊലീസ് വിശദാംശങ്ങൾ ശേഖരിച്ചു വരുന്നു. സോനുവും സുഹൃത്ത് ബോബിയും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എട്ടിനാണ് ബെംഗളൂരുവിൽ എത്തിയത്. ഇന്റർവ്യു കഴിഞ്ഞ് ഒൻപതിനു രാത്രി ഏഴിനു കെഎസ്ആർടിസി ഡീലക്സ് ബസിൽ നാട്ടിലേക്കു പുറപ്പെട്ടു. ഡ്രൈവർ സീറ്റിനു പിന്നിൽ…
Read Moreകാമുകിയെ കാണാന്‍ പോയ യുവാവ്,കുത്തേറ്റു മരിച്ചു.
ബെംഗളൂരു∙ കർണാടകയിൽ വീടിനു സമീപം ടെക്കി യുവാവിനെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ പ്രണയ് മിശ്ര (28) ആണ് തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടത്. താമസിച്ചിരുന്ന വാടക വീടിനു ഒരു കിലോമീറ്റര്‍ അടുത്താണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി കടന്നുപോയവർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വനിതാ സുഹൃത്തിനെ കാണാനായി പോകുകയായിരുന്നു ഇയാളെന്നാണു വിവരം. സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സെൻചറിലെ ഉദ്യോഗസ്ഥനാണ് പ്രണയ്. ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തശേഷം തിരിച്ചത്തിയ പ്രണയ് പിന്നീടു സമീപത്തു താമസിക്കുന്ന വനിതാ സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റിട്ടുണ്ട് എന്നാൽ വിലപിടിപ്പുള്ളതൊന്നും…
Read Moreനായർ സേവാ സംഘ് യശ്വന്ത്പുര കരയോഗം വാർഷികം
ബെംഗളൂരു ∙ നായർ സേവാ സംഘ് കർണാടക യശ്വന്ത്പുര കരയോഗം വാർഷികയോഗത്തിൽ പ്രസിഡന്റ് ധനേഷ്കുമാർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ആർ. വിജയൻനായർ, ബിനോയ് എസ്. നായർ, മുരളി മോഹൻ നമ്പ്യാർ, ജിതേന്ദ്ര സി. നായർ, പി.എം. ശശീന്ദ്രൻ, പി.കെ. നായർ എന്നിവർ നേതൃത്വം നൽകി.
Read Moreസി.എന്‍.ജി.ബസുകള്‍ എന്തുകൊണ്ട് വൈകുന്നു?വിശദീകരണം തേടി ഗതാഗതവകുപ്പ്
ബെംഗളൂരു : സിഎൻജി ഇന്ധനമായുള്ള ബസുകൾ നിരത്തിലിറക്കാൻ കാലതാമസം വരുത്തുന്നതിൽ ബിഎംടിസിയോടു ഗതാഗതവകുപ്പ് വിശദീകരണം തേടി. പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ആദ്യം സിഎൻജി ബസുകൾ സർവീസ് നടത്താൻ ഗതാഗതവകുപ്പ് ബിഎംടിസിക്കു നിർദേശം നൽകിയിരുന്നെങ്കിലും ഇതു പാലിക്കാത്ത സാഹചര്യത്തിലാണു വിശദീകരണം തേടിയത്. ഡീസൽ ബസുകളെ അപേക്ഷിച്ച് സിഎൻജി ഇന്ധനമാക്കുന്നതിനു വരുന്ന അധിക സാമ്പത്തിക ബാധ്യതയാണു ബിഎംടിസിയെ പിന്നോട്ടടിച്ചത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) ബിഎംടിസി ഡിപ്പോകളിൽ സിഎൻജി ഇന്ധന പമ്പുകൾ ആരംഭിക്കാൻ താൽപര്യം അറിയിച്ചിരുന്നു. ഡീസൽ ബസുകളേക്കാൾ പുക മലിനീകരണം കുറഞ്ഞ സിഎൻജി ബസുകൾ…
Read Moreആഹാരശീലത്തിൽ ധാന്യവിഭവങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിൽ കർണാടക മുൻപന്തിയിൽ;കൊഴുപ്പേറിയ മാംസ വിഭവങ്ങൾ കൂടുതലായി കഴിക്കുന്ന മലയാളികളുടെ ആരോഗ്യത്തെ ജീവിതശൈലീ രോഗങ്ങൾ കൂടുതലായി ബാധിക്കുന്നതായും പഠനം.
ബെംഗളൂരു∙ ആഹാരശീലത്തിൽ ധാന്യവിഭവങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിൽ കർണാടക മുൻപന്തിയിൽ. നാഷനൽ ന്യൂട്രീഷ്യൻ മോനിറ്ററിങ് ബ്യൂറോ നടത്തിയ പഠനത്തിൽ ദേശീയതലത്തിൽ മൂന്നാംസ്ഥാനമാണ് കർണാടകയ്ക്ക്. 16 സംസ്ഥാനങ്ങളെ താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ മഹാരാഷ്ട്രയും ഗുജറാത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ധാന്യങ്ങൾ കഴിക്കുന്നതിൽ പിൻനിരയിലുള്ളത് കേരളവും ബിഹാറും അസമുമാണ്. ഇലക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവ കഴിക്കുന്ന കാര്യത്തിലും കന്നഡിഗർ പിശുക്ക് കാണിക്കുന്നില്ല. ഇലക്കറികളും മറ്റുപച്ചക്കറികളും കഴിക്കുന്നതിൽ മലയാളികൾ മടി കാണിക്കുന്നുണ്ട്. കൊഴുപ്പേറിയ മാംസ വിഭവങ്ങൾ കൂടുതലായി കഴിക്കുന്നുമുണ്ട്. ജീവിതശൈലീ രോഗങ്ങൾ മലയാളികളുടെ ആരോഗ്യത്തെ കൂടുതലായി ബാധിക്കുന്നതായും…
Read Moreബെന്നാർഘട്ടെ നാഷനൽ പാർക്കിൽ കടുവയുടെ ആക്രമണം: ജീവനക്കാരൻ കൊല്ലപ്പെട്ടു
ബെംഗളൂരു∙ ബെന്നാർഘട്ടെ നാഷനൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണു സംഭവം. മൃഗശാലയിലെ കൂട്ടിനുള്ളിൽ കിടന്നിരുന്ന കടുവയ്ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ ജീവനക്കാരൻ നാഗരാജിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാഗരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreമൈസൂരു പാതയിൽ അപകടം; 4 മലയാളി വിദ്യാർഥികൾ മരിച്ചു
രാമനഗര (കർണാടക) ∙ ബെംഗളൂരു-മൈസൂരു ഹൈവേയിൽ രാമനഗരയ്ക്കു സമീപം വാഹനാപകടത്തിൽ നാലു മലയാളി വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജ് രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥി ജോയൽ ജേക്കബ് (21), കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളജ് രണ്ടാംവർഷ ബികോം വിദ്യാർഥി നിഖിത് ജോബ് സുദീപ് (സച്ചിൻ–19), വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളി ബിബിഎ വിദ്യാർഥിനികളായ റെബേക്ക തോമസ് (21), ജീന എൽദോ (21) എന്നിവരാണു മരിച്ചത്. ബെംഗളൂരു ഭാഗത്തേക്കു വരികയായിരുന്ന ഇവരുടെ കാർ ഡിവൈഡറിൽ ഇടിച്ചു മറുവശം കടന്ന് എതിർദിശയിൽ വന്ന ട്രക്കിൽ…
Read Moreദീപാവലി: കേരള ആർടിസിക്ക് അഞ്ച് സ്പെഷലുകൾ
ബെംഗളൂരു∙ ദീപാവലിത്തിരക്ക് പരിഗണിച്ചു കേരള ആർടിസി ബെംഗളൂരുവിൽ നിന്നു 13നും 17നും സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിലെ അഞ്ച് വീതം സ്പെഷൽ ബസുകളിലേക്കുള്ള ഓൺലൈൻ ബുക്കിങ് ഇന്നാരംഭിക്കും. ദീപാവലിത്തലേന്നായ 17നു യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൂടുതൽ സ്പെഷൽ സർവീസുകൾ നടത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നു കേരള ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ.ബാബു പറഞ്ഞു. കേരളത്തിൽ നിന്നു തിരിച്ചു 18നും 22നും അഞ്ച് വീതം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ്ങും ഇന്നാരംഭിക്കും. കർണാടക ആർടിസി 17നു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് എട്ട് സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.…
Read More