എല്ലാവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. നാലു പേരുടെയും മാതാപിതാക്കൾ യുഎഇയിലാണ്. അവിടെ സ്കൂൾ പഠനകാലം മുതലുള്ള സൗഹൃദമാണ് ഇവരുടേത്. ജീനയുടെയും റെബേക്കയുടെയും ഇന്നത്തെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ മറ്റു രണ്ടു പേരെയും കൂട്ടി പോകുമ്പോഴായിരുന്നു അപകടമെന്നു ബന്ധുക്കൾ അറിയിച്ചു.
പത്തനംതിട്ട തുരുത്തിക്കാട് മരുതിക്കുന്നിൽ ജേക്കബ് എം.തോമസിന്റെയും പുന്നവേലി പ്രമാടിക്കുഴിയിൽ സോളിയുടെയും മകനാണു ജോയൽ. സഹോദരി: ഷെറിൻ.പത്തനംതിട്ട മേലേവെട്ടിപ്രം പൊയ്കയിൽ സുദീപ് പി.ജോബിന്റെയും ജെസിയുടെയും മകനാണു നിഖിത്. സഹോദരി: നിഖിത. കുടുംബം ഇപ്പോൾ താമസിക്കുന്ന പാലാരിവട്ടം ജനത കയ്യത്തു ലെയിൻ അനുഗ്രഹയിൽ ഇന്നു രാവിലെ മൃതദേഹം എത്തിക്കും.
സംസ്കാരം അഞ്ചിനു കാക്കനാട് തെങ്ങോട് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. എറണാകുളം കങ്ങരപ്പടി കാഞ്ഞൂപ്പറമ്പിൽ ഡാനിയേൽ തോമസിന്റെയും മോണിക്ക ജോർജിന്റെയും മകളാണു റെബേക്ക. ഇരുവരും വിദേശ യാത്രയിലായിരിക്കേയാണു സംഭവം.
സഹോദരൻ ആൻഡ്രൂ. െപരുമ്പാവൂർ അല്ലപ്ര മുതിരക്കാലായിൽ എൽദോ എം.ജോസഫിന്റെയും കോലഞ്ചേരി കടയിരുപ്പ് ഓഡോളിൽ ജൂണോയുടെയും മകളാണു ജീന. സഹോദരിമാർ ജീവ (കാനഡ), ജെനി (യുകെ). രക്ഷിതാക്കൾ കഴിഞ്ഞയാഴ്ചയാണു നാട്ടിലെത്തിയത്. മൃതദേഹം ഇന്ന് ഉച്ചയോടെ പിതൃസഹോദരൻ ജോർജ് എം.ജോസഫിന്റെ അല്ലപ്രയിലുള്ള വീട്ടിൽ കൊണ്ടുവരും. സംസ്കാരം മൂന്നിനു തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ വലിയ പള്ളിയിൽ.