ബെംഗളൂരു ∙ കന്നഡ നാടിന്റെ തനതു സൗന്ദര്യക്കാഴ്ചകളൊരുക്കി ഹംപി ഉത്സവം ഇന്നു സമാപിക്കും. മൂന്നുദിവസം നീണ്ടുനിന്ന ഉത്സവത്തിനായി ചരിത്രനഗരിയായ ഹംപിയിലേക്കു വിദേശസഞ്ചാരികളടക്കം ആയിരങ്ങളാണ് എത്തിയത്. ഒൻപതു വേദികളിലായി നടന്ന കലാവിരുന്നും ദീപാലങ്കാരത്തിൽ മുങ്ങിയ ചരിത്രസ്മാരകങ്ങളുമാണു സഞ്ചാരികളെ ഏറെ ആകർഷിച്ചത്. കർണാടക വൈഭവ് എന്ന പേരിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഏഴിനാണു സമാപിക്കുന്നത്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സംഗീത നാടക ഡിവിഷൻ ഒരുക്കിയ വിജയനഗര വൈഭവിൽ നൂറു കലാകാരൻമാരാണ് അണിനിരന്നത്. വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ കമൽ മഹൽ കോംപ്ലക്സിലാണു കർണാടക വൈഭവ് പ്രദർശനം…
Read MoreYear: 2017
ഹെന്നൂർ പള്ളിയിൽ യൂദോശ് ഈത്തോ
ബെംഗളൂരു ∙ ഹെന്നൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സഭയുടെ പുതുവർഷമായ യൂദോശ് ഈത്തോയുടെ (സഭാശുദ്ധീകരണം) ഉദ്ഘാടനം ഭദ്രാസനാധിപൻ പത്രോസ് മാർ ഒസ്താത്തിയോസ് നിർവഹിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ മുഖ്യപ്രഭാഷണം നടത്തി.
Read Moreവ്യക്തിത്വ വികസന ക്യാംപ് നടത്തി
ബെംഗളൂരു ∙ ഹോളിഫാമിലി ഫൊറോനയുടെ കീഴിൽ കുട്ടികൾക്കായി നടത്തിയ വ്യക്തിത്വ വികസന ക്യാംപ് ദർശന്റെ ഉദ്ഘാടനം മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ നിർവഹിച്ചു. ഫൊറോനാ വികാരി റവ. ഡോ.മാത്യു കോയിക്കര, ഫാ. മാർട്ടിൻ തട്ടാംപറമ്പിൽ, ഫാ. ലിജോ ബ്രഹ്മകുളം, ജോസ് ആന്റണി, ഫാ. ബെന്നി പെങ്ങിപ്പറമ്പിൽ, ഫാ. വിൻസെന്റ് നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.
Read Moreഅവസാനം ഗൂഗിള്‍ മാപ്പ് കന്നടയിലും..
ബെംഗളൂരു ∙ ഗൂഗിൾ മാപ്പിലെ വിവരങ്ങൾ ഇനി കന്നഡ ഭാഷയിലും ലഭിക്കും. ലാംഗ്വേജ് ബാറിലെ ഓപ്ഷനിൽ കന്നഡ കൊടുത്ത് കഴിഞ്ഞാൽ സ്ഥലനാമങ്ങൾ കന്നഡ ഭാഷയിൽ മാപ്പിൽ തെളിയും. നിലവിൽ ഇംഗ്ലിഷിനു പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, ഗുജറാത്തി, മറാത്തി ഭാഷകളിലാണ് ഇന്ത്യയിലെ ഗൂഗിൾ മാപ്പ് സേവനം ലഭിക്കുന്നത്.
Read Moreഗ്ലോബൽ ലീഡർഷിപ് ഫോറം
ബെംഗളൂരു ∙ ആർട്ട് ഓഫ് ലിവിങ് സെന്ററിന്റെ ഗ്ലോബൽ ലീഡർഷിപ് ഫോറത്തിന്റെ രണ്ടാംപതിപ്പ് 10നു ബെംഗളൂരുവിൽ നടക്കും. രണ്ടു ദിവസത്തെ സമ്മേളനത്തിൽ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ രംഗത്തു നിന്നുള്ള പ്രമുഖർ പങ്കെടുക്കും. സുസ്ഥിരത, മാനുഷിക മൂല്യം, കായികം, രാഷ്ട്രീയം, നൈതികത തുടങ്ങിയ രംഗങ്ങളിൽ നേതൃപാടവം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണു പരിപാടി. 80 രാജ്യങ്ങളിൽ നിന്നായി നാലായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത ഫോറത്തിന്റെ ആദ്യപതിപ്പ് കഴിഞ്ഞവർഷം ഡൽഹിയിൽ നടന്നു.
Read Moreനഗരത്തില്‍ സംസ്കാരികോല്സവത്തിനു തിരി തെളിഞ്ഞു.
ബെംഗളൂരു∙ ഉദ്യാന നഗരിയിലെ മലയാളികൾക്കു കേരളീയ കലകളെയും സാഹിത്യരചനകളെയും നേരിട്ടു പരിയപ്പെടാൻ അവസരമൊരുക്കിയുള്ള ദക്ഷിണ മേഖലാ സാംസ്കാരികോൽസവത്തിനു തുടക്കമായി. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള സാംസ്കാരിക വകുപ്പ്, മലയാളം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു ബെംഗളൂരു രവീന്ദ്ര കലാക്ഷേത്രയിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരികോൽസവം ആരംഭിച്ചത്. മനുഷ്യമനസ്സിൽ സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ കൂട്ടായ്മകൾക്കു കഴിയുമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മറുനാട്ടിലെ മലയാളികൾക്കു കേരളത്തെ അടുത്തറിയാനും പഴയകാല ഓർമകൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇത്തരം കൂട്ടായ്മകൾ…
Read Moreനഗരത്തിൽ ബി.എം.എഫ് പുതപ്പു വിതരണം നടത്തുന്നു.
ബെംഗളുരു: നഗരത്തിലെ പാതയോരങ്ങളിൽ അന്തിയുറങ്ങുന്ന നിരാലംബർക്ക് വരാനിരിക്കുന്ന കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതപ്പു വിതരണം ചെയ്യാനൊരുങ്ങുന്നു. കഴിഞ്ഞ വർഷം പുതപ്പു വിതരണം സംഘടിപ്പിച്ച് വിജയകരമായി പൂർത്തികരിക്കാൻ കഴിഞ്ഞതാണ് ഈ വർഷവും പരിപാടി സംഘടിപ്പിക്കാൻ പ്രചോദനമായതെന്ന് സംഘാടകർ അറിയിച്ചു. നവംബർ അവസാനത്തോടു കൂടി നടത്താൽ നിശ്ചയിച്ചിരിക്കുന്ന പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, മാത്യു: 81057 84735.
Read Moreകണ്ണൂരിൽ പഴയങ്ങാടിക്ക് സമീപം സ്വകാര്യ ബസ്സപകടത്തിൽ 5 പേർ മരിച്ചു;നിരവധി പേർക്ക് പരിക്ക്.
കണ്ണൂർ: ജില്ലയിൽ പഴയങ്ങാടിക്ക് സമീപം മണ്ടൂരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഒരു സ്ത്രീ അടക്കം അഞ്ചു പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് . പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടയർ പഞ്ചറായ അൽവിത ബസ് നിർത്തിയിട്ടിരിക്കുമ്പോൾ ഹിൽടൺ എന്ന് പേരുള്ള സ്വകാര്യ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. മണ്ടൂർ പള്ളിക്ക് സമീപമാണ് സംഭവം. പുതിയങ്ങാടി സ്വദേശി ടി പി സുബൈദ, മകൻ മുസീദ്, ചെറുകുന്നു സ്വദേശി സുജിത്ത് പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിയാനായിട്ടില്ല. വാർത്തകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് ..
Read Moreകേരള സമാജം ചിത്രരചനാ മത്സരം നവംബര്‍ 12 ന്
ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 12 ന് ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് . രാവിലെ 9മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും . 9:30 മുതല്‍ 2 മണിക്കൂറാണ് മത്സരം . 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും,11മുതല്‍ 16 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക . മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.വിജയികള്‍ക്ക്…
Read Moreവിദ്യാർഥികൾക്കും വനിതകൾക്കും കുറഞ്ഞ നിരക്കിൽ ബസ് യാത്ര ‘ഇന്ദിരാ സാരിഗെ’ സർവീസ് ഉടൻ
ബെംഗളൂരു ∙ നഗരത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളിൽ വിദ്യാർഥികൾക്കും വനിതകൾക്കും കുറഞ്ഞ നിരക്കിൽ ബസ് യാത്ര ലഭ്യമാക്കുന്ന ‘ഇന്ദിരാ സാരിഗെ’ സർവീസ് ഉടൻ ആരംഭിക്കുമെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. നവംബർ 19നു മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണു സർവീസിന് അവരുടെ പേര് നൽകിയത്. പദ്ധതിക്കു ബിഎംടിസി മേൽനോട്ടം വഹിക്കും. ഒൻപതു ലക്ഷത്തിലേറെ കിലോമീറ്റർ പിന്നിട്ട ബിഎംടിസി ബസുകൾ മാറ്റി പുതിയത് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ ദിവസേന 50 ലക്ഷത്തോളം യാത്രക്കാരാണു ബിഎംടിസിയെ ആശ്രയിക്കുന്നത്. 6400 ബസുകളുള്ള ബിഎംടിസി ദിവസേന 12 ലക്ഷത്തോളം…
Read More