ബെംഗളൂരു ∙ തിരുവനന്തപുരം–ബെംഗളൂരു റൂട്ടിൽ കേരള ആർടിസിയുടെ പുതിയ മൾട്ടി ആക്സിൽ സ്കാനിയ ബസ് ഇന്നലെ സർവീസ് ആരംഭിച്ചു. സ്കാനിയ കമ്പനിയിൽ നിന്നു കരാർ അടിസ്ഥാനത്തിൽ ലഭിച്ച ബസുകൾ ഉപയോഗിച്ചാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇതോടെ ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള കേരള ആർടിസി സർവീസുകളുടെ എണ്ണം നാലായി. കോഴിക്കോട് വഴിയുള്ള പുതിയ സർവീസ് മൈസൂരു മലയാളികൾക്കും ഗുണകരമാകും. ബെംഗളൂരു പീനിയ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1.30നും സാറ്റ്‌ലൈറ്റ് സ്റ്റേഷനിൽ നിന്ന് 2.25നും പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ അഞ്ചിനു തിരുവനന്തപുരത്തെത്തും. കെംഗേരി പൊലീസ് സ്റ്റേഷൻ(2.25),…
Read MoreYear: 2017
കന്നഡ ഭാഷ പരിപോഷിപ്പിക്കാനുള്ള പ്രചാരണവുമായി നമ്മ മെട്രോയും
ബെംഗളൂരു: കന്നഡ ഭാഷ പരിപോഷിപ്പിക്കാനുള്ള പ്രചാരണവുമായി നമ്മ മെട്രോയും. 10 ദിവസത്തെ പ്രചാരണ പരിപാടിക്ക് ഇന്നലെ എംജി റോഡ് മെട്രോ ആർട് ഗാലറിയിൽ തുടക്കമായി. കന്നഡ ഗൊത്തില്ല ഡോട്ട് കോം എന്ന സംഘടനയുമായി ചേർന്നാണു കന്നഡ ഭാഷ പഠിക്കാനുള്ള അവസരം ബിഎംആർസിഎൽ ഒരുക്കുന്നത്. ഇഗ്‌നൈറ്റ് സ്കൂൾ ഓഫ് പാഷന്റെ നേതൃത്വത്തിൽ ചിത്ര, ഫോട്ടോ പ്രദർശനം രംഗോലി മെട്രോ ആർട് ഗാലറിയിൽ ആരംഭിച്ചു. മാസങ്ങൾക്കു മുൻപ് മെട്രോ സ്റ്റേഷനുകളിൽ ഹിന്ദി സ്ഥലനാമ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണു കന്നഡ ഭാഷാ അനുകൂല സംഘടനകളിൽ നിന്ന് ഉയർന്നത്.…
Read Moreനമ്മ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകളിൽ യാത്രികർക്കായി വാടക ബൈക്കുകളും സ്കൂട്ടറുകളും എത്തുന്നു.
ബെംഗളൂരു: നമ്മ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകളിൽ യാത്രികർക്കായി വാടക ബൈക്കുകളും സ്കൂട്ടറുകളും എത്തുന്നു. നിലവിൽ അഞ്ച് സ്റ്റേഷനുകളിലുള്ള സൗകര്യമാണു മെട്രോ ഒന്നാംഘട്ടത്തിലെ 35 സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. ബൈക്ക്, ഗിയർലെസ് സ്കൂട്ടർ, ഇലക്ട്രിക് സ്കൂട്ടർ എന്നീ വിഭാഗങ്ങളിലാണു ബിഎംആർസിഎൽ ടെൻഡർ വിളിച്ചിട്ടുള്ളത്. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു കൂടുതൽ ഗതാഗതസൗകര്യങ്ങൾ കൊണ്ടുവരാനുള്ള ബിഎംആർസിഎല്ലിന്റെ സ്റ്റേഷൻ അക്സസ് ആൻഡ് മൊബിലിറ്റി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായാണു വാടകയ്ക്കു ബൈക്കുകളും സ്കൂട്ടറും ലഭ്യമാക്കുന്നത്. മൂന്നുവർഷത്തേക്കുള്ള കരാർ കലാവധിയിൽ വാഹനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം ബിഎംആർസിഎൽ നൽകും. രാവിലെ അഞ്ചു മുതൽ രാത്രി 11…
Read Moreതോമസ് ചാണ്ടിയുടെ രാജി ഉടന്‍..
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് .വലിയകുളം സീറോ ജെട്ടി റോഡില്‍ കടുത്ത നിയമലംഘനമെന്നാണ് കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നെല്‍വയല്‍ സംരക്ഷണ നിയമം മന്ത്രി അട്ടിമറിച്ചുവെന്നും വയല്‍നികത്തുന്നതിന് സര്‍ക്കാരിന്‍റെ അനുവലാദം വാങ്ങിയില്ലെന്നും കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പറയുന്നു.
Read Moreകേരള സംഗീത നാടക അക്കാദമിയുടെ ദക്ഷിണമേഖലാ സാംസ്കാരികോത്സവം സമാപിച്ചു.
ബെംഗളൂരു ∙ മലയാള നാടക പ്രസ്ഥാനങ്ങളുടെ കലാവൈഭവവും കരുത്തും ആസ്വദിക്കാൻ ബെംഗളൂരു മലയാളികൾക്ക് അവസരമൊരുക്കിയ കേരള സംഗീത നാടക അക്കാദമിയുടെ ദക്ഷിണമേഖലാ സാംസ്കാരികോത്സവം സമാപിച്ചു. അമച്വർ നാടക മത്സരത്തിൽ അഞ്ചു നാടകങ്ങളാണ് അരങ്ങേറിയത്. മദ്രാസ് കേരള സമാജത്തിന്റെ ആത്‌മം, ബെംഗളൂരു മരിയൻ കലാവേദിയുടെ നമുക്കിനിയും നടക്കാം, ബെംഗളൂരു ജ്വാല കൾച്ചറൽ സെന്ററിന്റെ പറയാത്ത വാക്കുകൾ, ചെന്നൈ ദ് മക്‌രൂബിന്റെ ഒരു വാലന്റൈൻ ഡേയുടെ ഓർമയ്ക്ക്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദ് മേഖലയുടെ വവ്വാലുകളുടെ നൃത്തം എന്നിവ അരങ്ങിലെത്തി. രാജ്യത്തെ മറ്റു നാലു മേഖലകളിലെ…
Read Moreനികുതിവെട്ടിച്ച് വിദേശത്ത് ശതകോടികള്‍ നിക്ഷേപമുള്ളവരുടെ പട്ടിക ഐസിഐജെ പുറത്ത് വിട്ടു;കേന്ദ്രമന്ത്രി ജയന്ത് സിന്ഹയും ലിസ്റ്റില്‍;വിജയ് മല്യ,അമിതാബ് ബച്ചന്‍,വയലാര്‍ രവിയുടെ മകന്‍ എന്നിവര്‍ ലിസ്റ്റില്‍…
ന്യൂഡല്‍ഹി∙ നോട്ട് അസാധുവാക്കല്‍ വാര്‍ഷികമായ ബുധനാഴ്ച സര്‍ക്കാര്‍ കള്ളപ്പണവിരുദ്ധ ദിനം ആചരിക്കാനിരിക്കെ നികുതിവെട്ടിച്ചു വിദേശത്തു ശതകോടികള്‍ നിക്ഷേപിച്ച ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ പുറത്തുവന്നു. ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളും ലാവ്‍ലിന്‍ തുടങ്ങിയ കമ്പനികളും പട്ടികയിലുണ്ട്. വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, ബിജെപി എംപി ആർ.കെ. സിൻഹ, കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവികൃഷ്ണ, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിവരുടെ പേരും റിപ്പോർട്ടിലുണ്ട്. നികുതിവെട്ടിച്ചു നിക്ഷേപം നടത്താവുന്ന 19 രാജ്യാന്തര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണു…
Read Moreബാംഗ്ലൂർ കേരള സമാജം തിരുവാതിര മൽസരം സംഘടിപ്പിച്ചു;23 ടീമുകള്‍ പങ്കെടുത്തു.
ബെംഗളൂരു∙ ബാംഗ്ലൂർ കേരളസമാജം വനിതാ വിഭാഗം സംഘടിപ്പിച്ച തിരുവാതിര മൽസരത്തിൽ വി.കെ.ശ്രീദേവി ക്യാപ്റ്റനായ ടീമും ലൈല രാമചന്ദ്രൻ ക്യാപ്റ്റനായ ടീമും ജേതാക്കളായി. ധന്യ സന്തോഷ് ക്യാപ്റ്റനായ ടീമിന് രണ്ടാംസ്ഥാനവും കീർത്തി പ്രമോദ് ക്യാപ്റ്റനായ ടീമിന് മൂന്നാംസ്ഥാനവും ലഭിച്ചു. മൽസരം ചലച്ചിത്ര നടി സുരഭി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപഴ്സൻ ശോഭന ചോലയിൽ അധ്യക്ഷത വഹിച്ചു. സീന മനോജ്, പോളിൻ തോമസ്, രാധ രാജഗോപാൽ, ഷർമിള വിനയ്, ഹേമലത പ്രകാശ്, സി.പി.രാധാകൃഷ്ണൻ, വിക്രമൻ, റജികുമാർ, ജയ്ജോ ജോസഫ് എന്നിവർ നേതൃത്വം നൽകി
Read Moreസൂക്ഷിക്കുക; നഗരത്തില്‍ എങ്ങും മാല പൊട്ടിക്കല്‍ സംഘങ്ങള്‍ സജീവം;10 ദിവസം; കള്ളന്മാർ പൊട്ടിച്ചത് 38 മാല
ബെംഗളൂരു ∙ ഇടവേളയ്ക്കു ശേഷം ബൈക്കിലെത്തി മാലപൊട്ടിക്കൽ ബെംഗളൂരുവിൽ വീണ്ടും വ്യാപകം. 10 ദിവസത്തിനിടെ 38 മാല മോഷണ കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തത്. ഇന്നലെ നെലമംഗലയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതെ തുടർന്നു പട്രോളിങ് ശക്തമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകി. രാവിലെ തനിയെ പുറത്തിറങ്ങുന്ന വീട്ടമ്മമാരാണ് കവർച്ചയ്ക്ക് ഇരയായവരിൽ ഏറെയും. മഹാലക്ഷ്മി ലേഔട്ട്, വിജയനഗർ, മാഗഡി റോഡ്, കെംഗേരി, ഹെബ്ബാൾ, നന്ദിനി ലേഔട്ട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മാലപൊട്ടിക്കൽ പതിവാക്കിയിരുന്ന മൂന്നു കാർ…
Read Moreകര്‍ണാടക സമ്പൂര്‍ണ മദ്യനിരോധനത്തിലെക്കോ ?
ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് സംസ്ഥാനത്തു മദ്യനിരോധനം നടപ്പാക്കണം എന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഇതിനകം സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയ ബിഹാർ സന്ദർശിച്ച എംഎൽഎ ബി.ആർ. പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കൾ ഇതിന്റെ പ്രായോഗികത സംബന്ധിച്ചു മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തുകയും ചെയ്തു. മദ്യനിരോധനം സംബന്ധിച്ചു ചർച്ച ചെയ്യാൻ ഇവർ എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിക്കുമെന്നാണ് വിവരം. 31 അംഗ പ്രതിനിധി സംഘമാണ് ബിഹാറിലെത്തി മദ്യനിരോധനം സംബന്ധിച്ചു പഠനം നടത്തിയതെന്നു ബി.ആർ. പാട്ടീൽ പറഞ്ഞു. മദ്യനിരോധനത്തെ തുടർന്നു…
Read Moreമലയാളം മിഷൻ ക്ലാസുകൾ ഇന്നു മുതൽ
ബെംഗളൂരു ∙ നായർ സേവാ സംഘ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ മലയാളം മിഷൻ ക്ലാസുകൾ ഇന്നു വൈകിട്ടു നാലിനു കരയോഗം ഓഫിസിൽ ആരംഭിക്കും. ചെയർമാൻ ആർ. വിജയൻ നായർ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മിഷൻ ഡയറക്ടർ ഡോ. സുജ സൂസൻ ജോർജ്, കോഓർഡിനേറ്റർ ബിലു സി. നാരായണൻ എന്നിവർ പങ്കെടുക്കും. ഫോൺ: 9980047007
Read More