ഹെബ്ബാളില്‍ കവര്‍ച്ചയും അക്രമങ്ങളും തുടര്‍കഥയാവുന്നു…

ബെംഗലൂരു : സിറ്റി കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഹെബ്ബാളില്‍ വ്യാപകമായി കൊള്ളയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഏറുന്നതായി പരാതി ..ഹെബ്ബാല്‍ ലേക്കിനു സമീപമുള്ള ഫ്ലൈ ഓവറുകളുടെ മറവിലാണ് യാത്രക്കാരുടെ സ്വതന്ത്ര വിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത് …ഔട്ടര്‍ റിംഗ് റോഡുകള്‍ തുടങ്ങി സിറ്റിയുടെ നാലു ഭാഗത്തേയ്ക്കും നീങ്ങുന്ന വഴികളുടെ കേന്ദ്ര സ്ഥാനമാണ് ഹെബ്ബാള്‍ ഫ്ലൈ ഓവറുകള്‍ …എന്നാല്‍ സന്ധ്യ മയങ്ങുന്നതോടെ ലൈംഗീക തൊഴിലാളികളും ഹിജടകളുമടങ്ങുന്ന സംഘം ലേക്കിനു എതിര്‍വശത്തുള്ള സ്ഥലത്ത് താവളമുറപ്പിക്കുകയാണ് ..കൊടും ക്രിമിനലുകള്‍ വരെ ഈ സംഘത്തിലുണ്ട് എന്നതാണ് ഭീതിയുളവാക്കുന്നത് ..ദിവസങ്ങള്‍ക്ക് മുന്പ് കാല്‍ നടയായി സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു മലയാളി യുവാവിന്റെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം അപഹരിച്ചിരുന്നു ….പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു അനുകൂല നടപടിയും എടുത്തിട്ടില്ല ..

മലയാളികള്‍ ധാരാളമുള്ള കമ്മനഹള്ളി ഏരിയ കഴിഞ്ഞാല്‍ മലയാളികള്‍ ഏറെ വസിക്കുന്ന സ്ഥലമാണ് ഹെബ്ബാളും സമീപമുള്ള കൊടിഗേഹള്ളിയും മറ്റും ..മാത്രമല്ല ജന തിരക്കെറെയുള്ള രണ്ടു പ്രമുഖ ആശുപത്രിയും ഇതിനു സമീപമാണ് നിലകൊള്ളുന്നത് …..രാത്രികാല പെട്രോളിംഗ് പോലീസ് ഊര്‍ജ്ജിതമാക്കിയെന്നു അവകാശപ്പെടുമ്പോഴും ഇത്തരം അക്രമങ്ങള്‍ക്ക് തടയിടാന്‍ നിയമ പാലകര്‍ക്ക് കഴിയുന്നില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം …

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധിയര്‍ജ്ജിച്ച സ്ഥലമായിരുന്നു മുന്‍പും ഇവിടം …പകല്‍ സമയത്ത് വഴിയോര കച്ചവടവും ,ബസ് സ്റ്റേഷനും മറ്റും ഉള്ളതിനാള്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത് …അന്യ സംസ്ഥാനക്കാരെയും സ്ത്രീകളെയും ഉന്നം വെച്ചാണ് കവര്‍ച്ചകളിലേറെയും നടക്കുന്നത് .,ലേക്കിനു സമീപം ഇന്റര്‍ നാഷണല്‍ എയര്‍പോര്ട്ടിലേക്ക് നീങ്ങുന്ന ഫ്ലൈ ഓവറിനു കീഴെയുള്ള പാതയില്‍ , രാത്രിയായാല്‍ അര കിലോമീറ്ററോളം വിജനമായ പ്രതീതിയാണ് ..ഇതാണ് ഇത്തരം സംഘങ്ങള്‍ക്ക് എളുപ്പമാവുന്നത് …പോലീസിന്റെ അഭിപ്രായപ്രകാരം രാത്രിയില്‍ ലിഫ്റ്റ്‌ നല്‍കുന്ന ചില മിനി ക്യാബുകളിലും ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ധാരാളമുണ്ട് എന്നാണ് …ആഴ്ചകള്‍ക്ക് മുന്‍പാണ് എയര്‍പോര്‍ട്ടിലെ ജീവനക്കാരനായ ഒരു മദ്യവയസ്കന്റെ സ്വര്‍ണ്ണ മാലയും പേഴ്സും മൊബൈല്‍ ഫോണും ലിഫ്റ്റ്‌ നല്‍കിയ രണ്ടംഗ സംഘം കാറിനുള്ളില്‍ വെച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി അപഹരിച്ചു വഴിയരികില്‍ ഇറക്കി വിട്ടത് ….

ഗ്യാങ്ങുകള്‍ തിരിഞ്ഞാണ് ഈ സ്ഥലം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കൂത്തരങ്ങായി മാറുന്നത് …ദുര്‍ബലമായ നിയമ പാലന സംവിധാനം തന്നെയാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി വെച്ച് കൊടുക്കുന്നതെന്നു പരക്കെ ആക്ഷേപമുണ്ട് …..ട്രാഫിക്ക് പോലീസ് സ്റേഷനും ക്രൈം ബ്രാഞ്ചും ഉള്‍പ്പടെ രണ്ടു പോലീസ് സ്റെഷനുകള്‍ നിലകൊള്ളുന്ന ഈ പ്രദേശത്ത് ഇവരുടെ മൂക്കിനു താഴെയാണ് ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം .. പ്രത്യേകിച്ചു മലയാളികളടക്കമുള്ള അന്യ സംസ്ഥാനക്കാരുടെ പരാതികള്‍ ഇവര്‍ വേണ്ട വിധത്തില്‍  കൈക്കൊള്ളുന്നില്ല, തന്നെയുമല്ല ഒരു  സഹായം അപേക്ഷിച്ചാല്‍ പോലും സ്വന്തം സുരക്ഷയെ കരുതി സമൂഹത്തിലാരും തന്നെ ആരും ഇടപെടാന്‍ മടിക്കുന്നുവേന്നതും ആശങ്ക സൃഷ്ടിക്കുന്നു ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us