റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമിറക്കാനായി താൻ ബെംഗളൂരുവിലേക്കു വരുന്നുണ്ടെന്നു സൂസൻ ഇവരെ വിശ്വസിപ്പിച്ചു. നവംബർ 28നു ബെംഗളൂരുവിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് ആ ദിവസം ഡൽഹി വിമാനത്താവളത്തിൽനിന്ന് ഒരു സ്ത്രീയുടെ വിളിയെത്തി. വിമാനത്താവള ജീവനക്കാരിയെന്നു പരിചയപ്പെടുത്തിയ ഇവർ ഇംഗ്ലണ്ടിൽനിന്നു സൂസൻ ജോൺസ് വന്നിട്ടുണ്ടെന്നും അവരുടെ കൈവശം നാലരക്കോടി രൂപയുടെ ബ്രിട്ടിഷ് കറൻസിയുള്ളതിനാൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും അറിയിച്ചു.
വിമാനത്താവളത്തിൽ 1.95 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും എന്നാൽ അവരുടെ കൈവശം ഒരുലക്ഷം ഇന്ത്യൻ രൂപയേ ഉള്ളൂവെന്നും അറിയിച്ചു. ട്രൂ കോളർവഴി പരിശോധിച്ചപ്പോൾ വിളിവന്നതു ഡൽഹി വിമാനത്താവളത്തിൽനിന്നാണെന്നു വ്യക്തമായി. സംശയം തോന്നാതിരുന്ന വീട്ടമ്മ, സുഹൃത്തിൽനിന്ന് 95000 രൂപ വായ്പ വാങ്ങി ഫോണിൽ വിളിച്ച സ്ത്രീ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിച്ചു.
എന്നാൽ അൽപസമയത്തിനുശേഷം വീണ്ടും വിളിച്ച ഇവർ 2.8 ലക്ഷം രൂപ കൈക്കൂലികൂടി വേണമെന്ന് ആവശ്യപ്പെട്ടു. സംശയം തോന്നിയ വീട്ടമ്മ ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് ഇവർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനുശേഷവും പണം ആവശ്യപ്പെട്ട് ഇവരുടെ ഫോണിലേക്കു വിളിവന്നിരുന്നതായി പൊലീസ് പറഞ്ഞു.