ജെംഷെഡ്പൂരിനു ആദ്യ ഗോൾ, ആദ്യ ജയം.

ഒടുവിൽ ജെംഷെഡ്പൂർ എഫ്‌സി ലീഗിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ഡൽഹിയെ അവരുടെ ഹോം മാച്ചിൽ ഒരു ഗോളിന് തോൽപിച്ചാണ് കോപ്പെൽ ആശാന്റെ ടീം ആദ്യ മൂന്നു പോയിന്റ് കരസ്ഥമാക്കിയത്. അറുപത്തി അഞ്ചു ശതമാനത്തോളം പൊസഷൻ കീപ് ചെയ്തു കളിച്ച ഡൽഹിക്ക് പക്ഷെ ഒരിക്കലും അതുമുതലാക്കാൻ പറ്റിയില്ല. മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമിന്റെയും മധ്യനിര പരാജയപ്പെട്ടപ്പോൾ, പ്രതിരോധത്തിൽ രണ്ടു ടീമും മികച്ചു നിന്നു.

പ്രേത്യേകിച്ചു നല്ല ഗോളവസരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഫസ്റ്റ് ഹാഫിൽ, പതിനാലാം മിനുറ്റിൽ ഡൽഹി താരം കാലു ഉച്ചേ ടാറ്റയുടെ വല കുലുക്കിയെങ്കിലും സൈഡ് റഫറി മികച്ച ഒരു ഓഫ്‌സൈഡ് തീരുമാനത്തിലൂടെ ഗോൾ നിഷേധിക്കുകയായിരുന്നു. പിന്നെയും ഡൽഹി ബോൾ കയ്യിൽ വച്ച് അറ്റാക്കിനു മുതിർന്നെങ്കിലും ഒന്നും ഫലവത്തായില്ല. ജിംഷാദ്പൂരിനു വേണ്ടി സിദ്ധാർഥും ജൈരുവും വിങ്ങിലൂടെ അറ്റാക്കുകൾ നടത്തിയെങ്കിലും ഡൽഹി ഡിഫെൻസിനെ കാര്യമായി ചോദ്യം ചെയ്യാൻ അവർക്കായില്ല. അൻപത്തി ഏഴാം മിനുറ്റിൽ അസൂക്കയെ പ്രതീക് ചൗദരി ബോക്സിൽ വലിച്ചിട്ടതിനു റഫറി ജെംഷെഡ്പൂരിനു പെനാൽറ്റി അനുവദിച്ചു, എന്നാൽ കിക്ക്എടുത്ത ബിക്കെക്ക് പിഴച്ചു, ഡൽഹി ഗോളി ആൽബിനോക്ക് തന്റെ വലതു വശത്തേക്ക് അത്ര ബുദ്ധിമുട്ടില്ലാത്ത ഒരു സേവ്. എന്നാൽ അറുപത്തി ഒന്നാം മിനുറ്റിൽ മെഹ്‌താബ് എടുത്ത ഫ്രീകിക്കിൽ നിന്നും ഒരു ഹെഡ്‍റോടെ  അസൂക്ക ജെംഷെഡ്പൂർ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഗോൾ നേടി. ഗോൾ വീണിട്ടും ഇരു ടീമും ആക്രമണ ശൈലി തന്നെ തുടർന്നെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ മറ്റൊരു ഗോൾ കണ്ടെത്താൻ രണ്ടു പേർക്കും കഴിഞ്ഞില്ല.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ

പെനാൽറ്റി മിസ് ആക്കിയെങ്കിലും റെഡ് കാർഡ് കിട്ടി ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങാതിരുന്ന ബിക്കെ തിരിച്ചു വരവ് ഉഷാറാക്കി. അനസിന്റെ അഭാവത്തിൽ സെന്റർ ബാക്ക് പൊസിഷനിൽ നല്ല പ്രകടനം കാഴ്ചവെച്ചു ഹീറോ ഓഫ് ദി മാച്ച് അവാർഡും ബിക്കെ കരസ്ഥമാക്കി.ഡെല്ഹിക്കിത് തുടരെ മൂന്നാമത്തെ തോൽവിയാണിത്, തുടർച്ചയായി രണ്ടാമത്തെ ഹോം മാച്ചും. നാളെ നടക്കുന്ന മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും. ഇപ്പോൾ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ ആണ് കൊൽക്കത്ത.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us