ആവേശം നിറഞ്ഞ കളിയിൽ മുംബൈക്ക് ജയം.

മുംബൈ ഫുട്ബാൾ അരീനയിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോവയെ പരാജയപ്പെടുത്തി. ബെംഗളുരുവിനെതിരെ രണ്ടു ഗോളിന് തോറ്റ മുംബൈയെ അല്ല ഇന്ന് കളിക്കളത്തിൽ കണ്ടത്. തൊണ്ണൂറു മിനുട്ടും കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്താൻ ഇന്നത്തെ കളിക്കായി.

തുടക്കത്തിലേ ആക്രമിച്ചു കളിച്ച ഇരു ടീമും ലക്‌ഷ്യം കാണാതെ വന്നതോടെ പതിനഞ്ചു  മിനിറ്റ് കഴിഞ്ഞു കളിയുടെ വേഗം കുറച്ചു. പന്ത് കയ്യിൽ വച്ച് കളിച്ചു എതിർ നിരയിൽ വിള്ളലുണ്ടാക്കി മുന്നേറാനാണ് ഗോവ ശ്രമിച്ചത്. എന്നാൽ ഗോവയുടെ മിസ്സ്പാസുകൾ മുതലാക്കി ബോൾ കിട്ടിയ ഉടനെ വേഗത്തിൽ കൗണ്ടർ അറ്റാക്കുകൾ നടത്താനായിരുന്നു മുംബൈയുടെ ശ്രമം. ഇരു ടീമുകളും നല്ല പ്രകടനം കാഴ്ചവെച്ച ഫസ്റ്റ് ഹാഫിൽ, ഗോളെന്നുറച്ച നല്ല  അവസരങ്ങൾ ഇരു ടീമുകളും ഉണ്ടാക്കി. ഫസ്റ്റ് ഹാഫിലെ അധിക സമയത്തിൽ അമരീന്ദറിന്റെ ഒരു നല്ല സേവോട് കൂടി ഇരു ടീമുകളും ഗോളോന്നും അടിക്കാതെ പിരിഞ്ഞു.

ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങിയപ്പോൾ മുംബൈ മലയാളി തരാം എംപി സക്കീറിനെ ഇറക്കി. പൊസഷൻ ഗെയിം മാറ്റി ഗോവയും കൌണ്ടർ അറ്റാക്കിനു മുതിർന്നപ്പോൾ ഫസ്റ്റ് ഹാഫിനേക്കാളും കളി ഉഷാറായി. അറുപതാം മിനുറ്റിൽ കട്ടിമണിയുടെ അശ്രദ്ധ മുംബൈ താരം എവെർട്ടൻ മുംബൈയുടെ ആദ്യ ഗോൾ ആക്കി മാറ്റുകയായിരുന്നു. ക്ലിയർ ചെയ്യേണ്ട ബോൾ കളിയ്ക്കാൻ ശ്രമിച്ച ഗോളിയുടെ മുന്നിൽ പറന്നു വീണു എവെർട്ടൻ മുബൈയുടെ സീരിസിലെ ആദ്യ ഗോളിന് വഴിയൊരുക്കി. പതറാതെ പിന്നീടും അറ്റാക്ക് തുടർന്നുകൊണ്ടുപോയ ഗോവ അറുപത്തി ആറാം മിനുറ്റിൽ മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ തിരിച്ചടിച്ചടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ഒരു ഗോളിൽ കടിച്ചുതൂങ്ങാതെ വീണ്ടും അറ്റാക്ക് തുടർന്ന് കൊണ്ടുപോയ മുംബൈക്ക് പക്ഷെ എൺപത്തി മൂന്നാം മിനുറ്റിൽ അതിനുള്ള വില കൊടുക്കേണ്ടി വന്നു. ഗോവ യുടെ മറ്റൊരു കൌണ്ടർ അറ്റാക്ക് അരാനയുടെ കാലിൽ നിന്നുള്ള ഒരു ഷോട്ടോടു കൂടി മുംബൈ നെറ്റിൽ അവസാനിക്കുകയായിരുന്നു. വീണ്ടും ഗോൾ ശ്രമങ്ങൾ നിറഞ്ഞു നിന്ന മാച്ചിൽ മുംബൈയ്ക്ക് വേണ്ടി സബ് ഇറങ്ങിയ തിയാഗോ സാന്റോസ് എൺപത്തി എട്ടാം മിനുറ്റിൽ ഒരു സോളോ എഫൊർട്ടിലൂടെ ബോക്സിനുള്ളിലേക്കു ബാളുമായി കടന്നു, കട്ടിമണിയുടെ കാലുകൾ കിടയിലൂടെ ബാൾ പായിച്ചു ഗോവൻ ഗോൾ വല വീണ്ടും ചലിപ്പിച്ചു.

മുഴുവൻ സമയവും കാണികളെ ആവേശത്തിൽ നിർത്തിയ മത്സരത്തിൽ ആദ്യ ഗോൾ നേടിയ എവെർട്ടൻ സാന്റോസിനാണ് ഹീറോ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്,   എന്നാൽ അമരീന്ദർ സിങിന്റെ പോസ്റ്റിനു മുൻപിലെ പ്രകടനം എടുത്തു പറയേണ്ടതാണ്. മറുവശത്തു ഗോവൻ ഗോളി കട്ടിമണി പോസ്റ്റിനു മുന്നിലെ തന്റെ മോശം ഫോം തുടർന്നത് ഗോവക്ക് തിരിച്ചടി ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us