ആവേശം നിറഞ്ഞ കളിയിൽ മുംബൈക്ക് ജയം.

മുംബൈ ഫുട്ബാൾ അരീനയിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോവയെ പരാജയപ്പെടുത്തി. ബെംഗളുരുവിനെതിരെ രണ്ടു ഗോളിന് തോറ്റ മുംബൈയെ അല്ല ഇന്ന് കളിക്കളത്തിൽ കണ്ടത്. തൊണ്ണൂറു മിനുട്ടും കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്താൻ ഇന്നത്തെ കളിക്കായി. തുടക്കത്തിലേ ആക്രമിച്ചു കളിച്ച ഇരു ടീമും ലക്‌ഷ്യം കാണാതെ വന്നതോടെ പതിനഞ്ചു  മിനിറ്റ് കഴിഞ്ഞു കളിയുടെ വേഗം കുറച്ചു. പന്ത് കയ്യിൽ വച്ച് കളിച്ചു എതിർ നിരയിൽ വിള്ളലുണ്ടാക്കി മുന്നേറാനാണ് ഗോവ ശ്രമിച്ചത്. എന്നാൽ ഗോവയുടെ മിസ്സ്പാസുകൾ മുതലാക്കി ബോൾ കിട്ടിയ ഉടനെ വേഗത്തിൽ കൗണ്ടർ അറ്റാക്കുകൾ നടത്താനായിരുന്നു മുംബൈയുടെ ശ്രമം. ഇരു ടീമുകളും നല്ല…

Read More

ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോൾ രഹിത സമനില.

ആദ്യ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റേഴ്സും ജെംഷെഡ്പൂരും പക്ഷെ കൊച്ചിയിലെ  മുപ്പത്തി ആറായിരം കാണികളുടെ മുൻപിൽ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കളി അവസാനിപ്പിക്കുക ആയിരുന്നു. കളിയുടെ ഭൂരിഭാഗം സമയത്തും ബോൾ കയ്യിൽ വച്ച ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് പക്ഷെ മികച്ച അവസരങ്ങൾ ഉണ്ടാകുന്നതിൽ പരാജയപ്പെട്ടു. അതേസമയം  ജെംഷെഡ്പൂരിനു കിട്ടിയ അവസരങ്ങൾ മുതലാകാനും അവർക്കു ആയില്ല, ബ്ലാസ്റ്റേഴ്‌സ് ഗോളി രാഹുബ്ക്ക യുടെ മിന്നുന്ന സേവുകളാണ് ബ്ലാസ്റ്റേഴ്സിന് സമനിലയുമായി രക്ഷപെടാൻ സഹായിച്ചത്. ടൂർണമെന്റിലെ ഇതേവരെ ഇറങ്ങിയ ഏക വിദേശ ഗോളി എന്ന നിലക്ക്ഒത്ത പ്രകടനം തന്നെ അദ്ദേഹം നടത്തി. നല്ല റിഫ്ലെക്സും…

Read More