റാഫിയടിച്ചു , നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ച് ചെന്നൈ എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയ്ക്ക് തകർപ്പൻ വിജയം,

സ്വന്തം തട്ടകം മറീന അരീനയിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചെന്നൈ ആദ്യ വിജയം കണ്ടു ,ആദ്യ മത്സരത്തിൽ ഗോവയോടേറ്റ പരാജയത്തിൽ നിന്നും കരകയറിയ അത്യുഗ്രൻ കളിയാണ് ചെന്നൈ കാഴ്ച വെച്ചത്.

മത്സരം തുടങ്ങി പതിനൊന്നാം മിനുട്ടിൽ റാഫേൽ അഗസ്റ്റോ ബോക്സിൻ്റെ വെളിയിൽ നിന്നും തൊടുത്ത ലോങ് റേഞ്ച് ഷോർട്ട് മലയാളി താരം ഹക്കുവിനെ തലയിൽ തട്ടി ഓൺ ഗോൾ ആവുകയായിരുന്നു മത്സരത്തിലുടനീളം മാന്ത്രിക പ്രകടനം കാഴച്ചവെച്ച റാഫേൽ അഗസ്റ്റോ തന്നെയാണ് മത്സരത്തിലെ താരം , ഇരുപത്തിനാലാം മിനുട്ടിൽ നെൽസൻ്റെ ക്ലിയർ പാസ് ബോക്സിൽ നിന്നും വീണ്ടും റാഫേൽ അഗസ്റ്റോയുടെ കിടിലൻ ഷോർട്ടിലൂടെ ഗോളി രഹനേഷിനേയും മറികടന്ന് വലകുലുക്കി ചെന്നൈ 2 നോർത്ത് ഈസ്റ്റ് 0

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

മത്സരത്തിലുടനീളം ചെന്നൈ ആധിപത്യം കാണുകയുണ്ടായി ഗ്യാലകറികളിൽ ചെന്നൈയേൻ ഫാൻസിൻ്റെ ചാൻ്റ്സും കൂടിയായപ്പോൾ ചെന്നൈയേൻ കളിക്കാർ ആവേഷത്തിലായി മത്സരത്തിൻ്റെ ഒരു വേളപോലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചു വരുന്ന പ്രകടനമുണ്ടായില്ല ബ്രസീൽ താരം മാർസീനൊയുടെ ഒറ്റപ്പെട്ട പോരാട്ടമൊഴിച്ചാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കാര്യമായ ഒരു മുന്നേറ്റങ്ങളും നടത്തിയില്ല.

പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റാഫിയുടെ ഹെഡർ ഗോളിലൂടെ ചെന്നൈയേൻ വിജയം പൂർത്തിയാക്കി 84ആം മിനുട്ടിൽ ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടി റീ ബൗണ്ട് ചെയ്ത ബോളാണ് റാഫി ഹെഡറിലൂടെ വലയിൽ എത്തിച്ചത് , വിജയത്തോടെ മറീന അരീനയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആദ്യമായി പരാജയപ്പെടുത്തുന്ന മത്സരമായി ചെന്നൈയ്ക്കിത്.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

റാഫേൽ അഗസ്റ്റോ ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ ജെറി ബെസ്റ്റ് എമേർജിഗ് പ്ലെയറും മുഹമ്മദ് റാഫി സ്വിഫ്റ്റ് മൂവ്മെൻ്റ് ഓഫ് ദി മാച്ച് അവാർഡും നേടി തികഞ്ഞ ആധിപത്യത്തോടെ ചെന്നേയൻ താരങ്ങൾ കളം വിട്ടു

നാളത്തെ മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജങ്ഷഡ്പൂരിനെ നേരിടും കൊച്ചി സ്റ്റേഡിയത്തിൽ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts