കേരളത്തിലേക്ക് 2 തീവണ്ടികൾ കൂടി; യശ്വന്ത്പുര-സേലം-കണ്ണൂർ തീവണ്ടി ഇനിയുമില്ല.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്ഡണിനെ തുടർന്ന്  നിർത്തിവെച്ചിരുന്ന 2 ട്രെയിനുകൾ കൂടി കേരളത്തിലേക്കുള്ള സർവീസ് പുനരാരംഭിക്കാൻ തയ്യാറെടുക്കുുന്നതായി റെയിൽവേ അറിയിപ്പ്.

ബാനസവാടി-എറണാകുളം (06130),ബാനസവാടി-കൊച്ചുവേളി (06320), എന്നീ എക്സ്പ്രസ് ട്രെയിനുകളാണ് പുനരാരംഭിക്കുന്നത്.

കൊച്ചുവേളി ട്രെയിൻ ഈ മാസം 9 നും എറണാകുളം തീവണ്ടി ഈ മാസം 6നും ബെംഗളൂരുവിൽനിന്നുള്ള സർവീസ് തുടങ്ങും.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ട് സംസ്ഥാനങ്ങളിലും കുറവുണ്ടായതോടെ കഴിഞ്ഞമാസം കെ.എസ്.ആർ. ബെംഗളൂരു-എറണാകുളം (02677), മൈസൂരു-കൊച്ചുവേളി (06315) സ്പെഷ്യൽ ട്രെയിനുകൾ പുനരാരംഭിച്ചിരുന്നു.

അതേ സമയം വടക്കൻ കേരളത്തിലേക്ക് സർവ്വീസ് നടത്തിയിരുന്ന യശ്വന്ത്പുര-സേലം-കണ്ണൂർ എക്സ്പ്രസ് എന്ന് മുതൽ സർവ്വീസ് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വിവരമൊന്നും പുറത്ത് വന്നിട്ടില്ല.

ഷൊറണൂർ, കുറ്റിപ്പുറം, തിരൂർ, താനൂർ, കോഴിക്കോട് തുടങ്ങിയ സ്റ്റേഷനുകളിൽ നിർത്തിയിരുന്ന ഈ ട്രെയിൻ മലപ്പുറം-കോഴിക്കോട് ജില്ലക്കാർക്ക് വളരെ ഉപകാരപ്രദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts