ബെംഗളൂരു : നിലവിലുള്ള ലോക്ക്ഡൗൺ നിബന്ധനകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
പുതിയ ഇളവുകൾ ജൂലൈ 5 മുതൽ 20 വരെയാണ്.
ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് :
- വാരാന്ത്യ കർഫ്യു പിൻവലിച്ചു
- രാത്രി 9 മണി മുതൽ രാവിലെ 5 വരെയുള്ള രാത്രി കർഫ്യൂ തുടരും.
- മാളുകൾ തുറക്കും.
- പൊതുഗതാഗതം സിറ്റിംഗ് കപ്പാസിറ്റിയിൽ മാത്രം പ്രവർത്തിക്കും.
- സിനിമാ തീയറ്ററുകൾ, പബ്ബുകൾ എന്നിവ തുറക്കില്ല.
- സ്കൂളുകൾ, കോളേജുകൾ അടഞ്ഞു തന്നെ കിടക്കും.
- വിവാഹ ആഘോഷങ്ങൾക്ക് 100 പേരിൽ കൂടുതൽ പാടില്ല.
- ആരാധനാലയങ്ങളിൽ ദർശനം മാത്രം അനുവദിക്കും സേവകൾ അനുവദനീയമല്ല.
- മരണാനന്തര ചടങ്ങുകൾക്ക് 20 ആളുകളിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.
- എല്ലാ തരത്തിലുള്ള ആളുകൾ കൂടുന്ന സാമൂഹിക, രാഷ്ട്രീയ, മതപര, കായിക, വിനോദ പരിപാടിയും വിലക്കിയിട്ടുണ്ട്.
ഉത്തരവിൻ്റെ പൂർണ രൂപം താഴെ ലിങ്കിൽ :
Guidelines for survillance containment and caution RD 158 TNR 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.