ബെംഗളൂരു ∙ ഏറെ നാളായുള്ള മുറവിളിക്കു പരിഹാരമായി നമ്മ മെട്രോ മജസ്റ്റിക് കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിൽ പാർക്കിങ് സൗകര്യമായി. പർപ്പിൾ ലൈനും ഗ്രീൻ ലൈനും സംഗമിക്കുന്ന സ്റ്റേഷനിൽ കർണാടക ആർടിസി ടെർമിനലിനോട് ചേർന്നാണ് പേ ആൻഡ് പാർക്ക് സൗകര്യം ആരംഭിച്ചിട്ടുള്ളത്. ഗുബി തോട്ടടപ്പ റോഡിലൂടെയും ടാങ്ക് ബഡ് റോഡിലൂടെയും പാർക്കിങ് കേന്ദ്രത്തിലേക്കു പ്രവേശനമുണ്ട്. ഇവിടെ ഒരേസമയം 500 ഇരുചക്രവാഹനങ്ങളും 80 കാറുകളും നിർത്തിയിടാം. മെട്രോ യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന മജസ്റ്റിക് സ്റ്റേഷനിൽ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ പലരും സിറ്റി റെയിൽവേ സ്റ്റേഷനിലും കർണാടക…
Read MoreDay: 19 November 2017
മലയാളികളുടെ പ്രതിഷേധം ഇരമ്പി;ട്രെയിൻ തടയൽ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകും.
ബെംഗളൂരു∙ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ ബാനസവാടി സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടിയിൽ പ്രതിഷേധിച്ച് കർണാടക-കേരള ട്രാവലേഴ്സ് ഫോറത്തിന്റെ (കെകെടിഎഫ്) നേതൃത്വത്തിൽ നടത്തിയ ധർണയിൽ പ്രതിഷേധമിരമ്പി. കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണയിൽ വിവിധ മലയാളി സംഘടനകളിലെ അംഗങ്ങൾ അണിചേർന്നു. ജനുവരി മുതൽ ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607/ 22608), ആഴ്ചയിൽ രണ്ട് ദിവസമുള്ള ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് (12683/ 12684) ട്രെയിനുകളാണ് ബാനസവാടിയിലേക്ക് മാറ്റുന്നത്. നിലവിൽ കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്റ്റേഷനിലേക്ക് മാറ്റുന്നത് ജനദ്രോഹ…
Read Moreമലയാളം മിഷൻ അധ്യാപക പരിശീലനം തുടങ്ങി;ഇന്നവസാനിക്കും.
ബെംഗളൂരു∙ കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ അധ്യാപക പരിശീലനം കർണാടക സകാല മിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.മത്തായി ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ ബിലു സി.നാരായണൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കുഞ്ഞികൃഷ്ണൻ, കേശവൻ, കെ.ദാമോദരൻ, എ.ജെ.ടോമി, കെ.ഷാഹിന എന്നിവർ ക്ലാസുകൾക്കു നേതൃത്വംനൽകി. ജാലഹള്ളി സെന്റ് ക്ലാരറ്റ് കോളജിൽ നടക്കുന്ന പരിശീലനം ഇന്നു സമാപിക്കും. സമാപനസമ്മേളനത്തിൽ മിഷൻ റജിസ്ട്രാർ തബീൻ നീലാംബരൻ, സെൻട്രൽ കസ്റ്റംസ് ജോയിന്റ് കമ്മിഷണർ ഗോപകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കുമെന്നു മേഖലാ കൺവീനർ ജയ്സൻ ലൂക്കോസ് അറിയിച്ചു. ഫോൺ: 8884840022.
Read Moreമൈസൂര്‍ പാക്കിനായി വാക്ക് പോര് തുടരുന്നു.
മൈസൂരു∙ രസഗുളയ്ക്ക് പിന്നാലെ മൈസൂർ പാക്കിന്റെ പിതൃത്വം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ തർക്കം മുറുകുന്നു. മൈസൂർ പാക്കിന്റെ ഉൽപത്തി തമിഴ്നാട്ടിലാണോ അതോ കർണാടകയിലാണോ എന്ന കാര്യത്തിലാണു തർക്കം. മൈസൂർ പാക്കിന് ഭൗമസൂചിക പദവി നൽകണമെന്നതാണ് കന്നഡിഗരുടെ ആവശ്യം. മൈസൂരു നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജാവ് വ്യത്യസ്തമായ മധുരപലഹാരം നിർമിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൈസൂർ പാക്കിന്റെ പിറവിയെന്നാണ് കന്നഡിഗരുടെ വാദം. കാക്കാസുര മാടപ്പ എന്ന പാചക വിദഗ്ധനാണ് രാജാവിനു വേണ്ടി മൈസൂർ പാക്ക് നിർമിച്ചതെന്നും പറയുന്നു. എന്നാൽ ഇതിനു മുൻപേ തന്നെ ഇതേ പലഹാരം തമിഴ്നാട്ടിൽ…
Read More