കൊച്ചി ∙ പ്രതീക്ഷിച്ച ആവേശം സമ്മാനിക്കാതെ പോയ കേരളാ ബ്ലാസ്റ്റേഴ്സ്–എടികെ കൊൽക്കത്ത ഉദ്ഘാടനപ്പോരിന്റെ ആദ്യപകുതി ഗോൾരഹിതം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം മഞ്ഞക്കടലാക്കി മാറ്റിയ ആരാധകരെ അത്ര സന്തോഷിപ്പിക്കാത്ത പ്രകടനമാണ് ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റേത്. കൊൽക്കത്ത പന്തു കൈവശം വച്ചു കളിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയതോടെ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തിൽ.
മുന്നേറ്റനിരയിൽ പന്തുകിട്ടാതെ വലഞ്ഞ ദിമിറ്റർ ബെർബറ്റോവ് പിന്നീട് മധ്യനിരയിലേക്കിറങ്ങി കളിച്ച കാഴ്ച മതി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ അളക്കാൻ. മധ്യനിരയിൽ കറേജ് പെകൂസൻ, മിലൻ സിങ് എന്നിവരും പ്രതിരോധനിരയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പോസ്റ്റിനു മുന്നിൽ ഇംഗ്ലിഷ് താരം ബോൾ റെച്ചൂബ്കയുടെ പ്രകടനവും ശ്രദ്ധേയമായി. കൊൽക്കത്ത താരം ഹിതേഷ് ശർമയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് വീണുകിടന്ന തടുത്തിട്ട റെച്ചൂബ്ക തന്നെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ താരം.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് കാര്യമായ ചില മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലെ പ്രകടനത്തിൽ വിശ്വാസം വച്ചാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കാം. ആദ്യപകുതിയിലെ പ്രകടനം തുടർന്നാൽ ആരാധകർ നിരാശരാകുമെന്ന് തീർച്ച.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.