ഭാരത്‌മാല റോ‍ഡ് പദ്ധതി: കർണാടകയ്ക്ക് വൻനേട്ടം

ബെംഗളൂരു ∙ കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല ദേശീയപാത നിർമാണ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിനു പുതിയ റിങ് റോഡ്. 6.92 ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി ബെംഗളൂരു– മലപ്പുറം (323 കിലോമീറ്റർ), ബെംഗളൂരു– മംഗളൂരു (319 കിലോമീറ്റർ), ബെംഗളൂരു–നെല്ലൂർ (286 കിലോമീറ്റർ), മംഗളൂരു– റായ്ച്ചൂർ (461 കിലോമീറ്റർ), സൊലാപുർ– ബെള്ളാരി–ഗൂട്ടി (434) എന്നീ ഇടനാഴികളും ബെളഗാവി, ചിത്രദുർഗ എന്നിവിടങ്ങളിൽ റിങ്റോഡുകളും കർണാടകയ്ക്കു ലഭിക്കും. നിർമാണം 2018 ഡിസംബറോടെ തുടങ്ങുമെന്നു കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻഗഡ്കരി ന്യൂഡൽഹിയിൽ പറഞ്ഞു.

Read More

പിന്‍സീറ്റ്‌ ഇളക്കിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്;ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി.

ബെംഗളൂരു ∙ കർണാടകയിൽ 100 സിസിയിൽ കുറവുള്ള ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര നിരോധിക്കാനുള്ള ഉത്തരവ് പിൻവലിക്കുമെന്ന് ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണയുടെ ഉറപ്പ്. ഡിസംബറിൽ നടക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഭേദഗതി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു നടപടി. കർണാടകയിൽ റജിസ്റ്റർ ചെയ്യുന്ന ഇരുചക്രവാഹനങ്ങളിൽ 25 ശതമാനം 100 സിസിയിൽ താഴെയുള്ളവയാണ്. ഒറ്റയടിക്ക് നിരോധനം ഏർപ്പെടുത്തുക പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് സർക്കാർ പുനഃപരിശോധനക്ക് തയാറായത്. നിയമം പുനഃപരിശോധിക്കണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചേഴ്സും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ മോട്ടോർ…

Read More

നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരം; 85 റോഡുകളിൽ‌ സ്മാർട് പാർക്കിങ് പദ്ധതി ഉടൻ

ബെംഗളൂരു ∙ നഗരത്തിലെ റോഡുകളിൽ വാഹനം പാർക്ക് ചെയ്യാൻ ഇടംതേടിയുള്ള അലച്ചിലിനു പരിഹാരമായി ‘സ്മാർട് പാർക്കിങ്’ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). 85 റോഡുകൾ കേന്ദ്രീകരിച്ച് പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരാർ ബെംഗളൂരുവിലെ ബിൽഡിങ് കൺട്രോൾ സൊല്യൂഷൻസിനു നൽകി. ബിബിഎംപി കൗൺസിലിന്റെ അന്തിമാനുമതി കൂടി ലഭിച്ചാൽ ‘സ്മാർട് പാർക്കിങ്’ പദ്ധതിക്കു തുടക്കമാകും. ഓരോ റോഡിലെയും പാർക്കിങ് സ്ഥലം നേരത്തേ ബുക്ക് ചെയ്യാൻ മൊബൈൽ ആപ്പും കമ്പനി വികസിപ്പിക്കും. ഇരുചക്രവാഹനങ്ങൾക്കു 5–15 രൂപയും വലിയ വാഹനങ്ങൾക്കു 15–30 രൂപയുമാണ് മണിക്കൂറിന് ഈടാക്കുക. പാർക്കിങ് സ്ഥലത്തിൽ…

Read More
Click Here to Follow Us