ഫ്ലാഷ് മൊബ് നടത്തി പണം ശേഖരിച്ച് സാമൂഹ്യ പ്രവർത്തന മേഖലയിൽ വ്യത്യസ്ഥമായ വഴിയൊരുക്കി ബി.എം.എച്ച്.

ബെംഗളൂരു :ഫേസ്ബുക്കു കൂട്ടായ്മകൾ നഗരത്തിലെ മലയാളികളുടെ ഇടയിൽ ഒരു സാധാരണ സംഭവമാണ്, ബെംഗളൂരുവിലെ മറ്റ മലയാളി കൂട്ടായ്മകൾ പോലെ തന്നെ ” വളരുന്തോളും പിളരുകയും ” ചെയ്യുകയാണ് അവയുടെ അടിസ്ഥാന സ്വഭാവം. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ഒരു പന്ഥാവ് വെട്ടിത്തുറക്കുകയാണ് ഫേസ്ബുക്കിലെ “ബാംഗ്ലൂർ മലയാളി ഹബ് “എന്ന മലയാളി കൂട്ടായ്മ. നമ്മൾ അധികം കണ്ടു പരിചയിക്കാത്ത വഴി. ബെംഗളൂരുവിലെ ആദ്യത്തെ മാൾ ആയ ഹൊസൂർ റോഡിലുള്ള ” ഫോറം ” മാളിന്റെ മുൻപിൽ നേരമിരുട്ടിയപ്പോൾ ഒരു കൂട്ടം യുവതീ യുവാക്കൾ നൃത്തം ചെയ്യുന്നു.”ഫ്ലാഷ്…

Read More

സെല്ഫി മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു.

ബെംഗളൂരു ∙ വെള്ളച്ചാട്ടം കാണാൻ പോയ വിദ്യാർഥി പാറക്കെട്ടിനു മുകളിൽ നിന്നു സെൽഫി എടുക്കവെ വീണു മരിച്ചു. ദൊഡ്ഡബെല്ലാപുര ഗവ. കോളജ് വിദ്യാർഥി നവീൻ (21) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ചന്നഗിരി വെള്ളച്ചാട്ടം കാണാൻ പോകവേ ആയിരുന്നു അപകടം. വഴിയിൽ വച്ച് വലിയ പാറക്കെട്ടിനു മുകളിൽ കയറിയ നവീൻ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ വീഴുകയായിരുന്നു

Read More

ചർച്ച് ഓഫ് ഗോഡ് കർണാടക കൺവൻഷൻ ഇന്ന് മുതൽ

ബെംഗളൂരു ∙ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് കൺവൻഷൻ ഇന്നു മുതൽ 22 വരെ ലിംഗരാജപുരം ഇന്ത്യ ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്നു വൈകിട്ട് ആറിനു സിജിഐ കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സി.സി. തോമസ്, ബാബു ചെറിയാൻ (പിറവം), ഏബ്രഹാം വർഗീസ്, സണ്ണി താഴാംപള്ളം, ഷിബു സാമുവൽ, ജയിംസ് കോശി, സാജൻ മാത്യു, ഡോ. ഷിബു കെ. മാത്യു, ഡോ. ജോളി ജോസഫ് താഴംപള്ളം എന്നിവർ പ്രഭാഷണം നടത്തും. ബൈബിൾ…

Read More

“എന്തിനും കരച്ചിൽ ശീലമാക്കരുത്,സ്വന്തമായി വിലകളയുന്ന ജന്മങ്ങൾ”കേരള സര്‍ക്കാരിന്റെ വ്യാപാര മേളയെ വിമര്‍ശിച്ച അന്‍വര്‍ മുത്ത്‌ ഇല്ലത്തിന് ഒരു മറുപടി.

അൻവർ മുത്ത്‌ഇല്ലത്തു എന്തിനാണ് ഇത്ര ആവേശഭരിതനായി എഴുതിയത് എന്ന്‌ മനസിലാകുന്നില്ല. ഇത് ഒരു സർക്കാർ പരിപാടി ആണ്.കേരളസർക്കാർ ഇങ്ങനെ ഒരു പരിപാടി നടത്തുമ്പോൾ അതിനു വേണ്ട പ്രചാരണം കൊടുക്കുന്നതിന് പകരം ഈ മേളയെ തകർക്കുവാൻ ബോധപൂർവം ശ്രമിക്കുകയാണ് എന്ന്‌ അദ്ദേഹത്തിൻെറ പ്രസ്താവനയിൽ നിന്നും മനസിലാകും. ഈ പ്രോഗ്രാം കാണുവാൻ ഈ വ്യക്തി അവിടെ വന്നോ എന്നു എനിക്ക് സംശയം ഉണ്ട് . കാരണം ഇതു വന്നു കണ്ടിരുന്നു എങ്കിൽ ഇദ്ദേഹം ഇങ്ങനെ എഴുതില്ല എന്നു അറിയാം. ഇവിടെ സംഘടനകൾ പരിപാടി നടത്തുന്നു എന്നുള്ളതാണ് ഒരു…

Read More

നഗരത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനും അതിവേഗം പരിഹാരം കാണാനും ബിബിഎംപിയുടെ ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈൽ ആപ്പ്;റോഡിലെ കുഴിയെക്കുറിച്ചോ,നീക്കംചെയ്യാതെ കിടക്കുന്ന മാലിന്യത്തെ കുറിച്ചോ അറിയിച്ചാല്‍ ഉടന്‍ നടപടി.

ബെംഗളൂരു ∙ നഗരത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനും അതിവേഗം പരിഹാരം ഉണ്ടാക്കാനും വഴിതുറന്ന് ബെംഗളൂരു മഹാനഗരസഭയുടെ (ബിബിഎംപി) ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈൽ ആപ്പ്. റോഡിലെ കുഴിയോ നീക്കംചെയ്യാതെ കിടക്കുന്ന മാലിന്യമോ പ്രശ്നം എന്തായാലും ചിത്രമെടുത്ത് ആപ്പ് വഴി അയച്ചാൽ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്നാണു ബിബിഎംപിയുടെ വാഗ്ദാനം. ഓരോ വാർഡിന്റെയും ചുമതലയുള്ള എൻജിനീയർമാർക്ക് ആപ്പ് വഴി എസ്എംഎസ് അയയ്ക്കാനും സംവിധാനമുണ്ട്. പരാതികൾ അതത് എൻജിനീയർക്കു നേരിട്ടു ലഭിക്കുന്നതിനാൽ ഉടൻ നടപടി സ്വീകരിക്കാനാകും. ഓരോരുത്തരും നൽകിയ പരാതിയിൽ എന്തു നടപടി സ്വീകരിച്ചു, ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ…

Read More

യുജിസി അംഗീകാരം നഷ്ടമായ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി അടച്ചുപൂട്ടില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബെംഗളൂരു ∙ യുജിസി അംഗീകാരം നഷ്ടമായ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി (കെഎസ്ഒയു) അടച്ചുപൂട്ടില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. യുജിസി അംഗീകാരം സംബന്ധിച്ച പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തയച്ചിട്ടുണ്ട്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ മുൻ വൈസ് ചാൻസലർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാലയ്ക്കു യുജിസി അംഗീകാരം തിരികെ ലഭിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രിയും ജനതാദൾ എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയും കേന്ദ്രത്തിനു കത്തെഴുതി. 2013ൽ അംഗീകാരം നഷ്ടമായശേഷം സർവകലാശാലയിലെ മൂന്നു ലക്ഷത്തോളം വിദ്യാർഥികൾക്കു ജോലി…

Read More
Click Here to Follow Us