ബെന്നാർഘട്ടെ നാഷനൽ പാർക്കിൽ കടുവയുടെ ആക്രമണം: ജീവനക്കാരൻ കൊല്ലപ്പെട്ടു

ബെംഗളൂരു∙ ബെന്നാർഘട്ടെ നാഷനൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണു സംഭവം. മൃഗശാലയിലെ കൂട്ടിനുള്ളിൽ കിടന്നിരുന്ന കടുവയ്ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ ജീവനക്കാരൻ നാഗരാജിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാഗരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

മൈസൂരു പാതയിൽ അപകടം; 4 മലയാളി വിദ്യാർഥികൾ മരിച്ചു

രാമനഗര (കർണാടക) ∙ ബെംഗളൂരു-മൈസൂരു ഹൈവേയിൽ രാമനഗരയ്ക്കു സമീപം വാഹനാപകടത്തിൽ നാലു മലയാളി വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജ് രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥി ജോയൽ ജേക്കബ് (21), കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളജ് രണ്ടാംവർഷ ബികോം വിദ്യാർഥി നിഖിത് ജോബ് സുദീപ് (സച്ചിൻ–19), വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളി ബിബിഎ വിദ്യാർഥിനികളായ റെബേക്ക തോമസ് (21), ജീന എൽദോ (21) എന്നിവരാണു മരിച്ചത്. ബെംഗളൂരു ഭാഗത്തേക്കു വരികയായിരുന്ന ഇവരുടെ കാർ ഡിവൈഡറിൽ ഇടിച്ചു മറുവശം കടന്ന് എതിർദിശയിൽ വന്ന ട്രക്കിൽ…

Read More

ദീപാവലി: കേരള ആർടിസിക്ക് അഞ്ച് സ്പെഷലുകൾ

 ബെംഗളൂരു∙ ദീപാവലിത്തിരക്ക് പരിഗണിച്ചു കേരള ആർടിസി ബെംഗളൂരുവിൽ നിന്നു 13നും 17നും സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിലെ അഞ്ച് വീതം സ്പെഷൽ ബസുകളിലേക്കുള്ള ഓൺലൈൻ ബുക്കിങ് ഇന്നാരംഭിക്കും. ദീപാവലിത്തലേന്നായ 17നു യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൂടുതൽ സ്പെഷൽ സർവീസുകൾ നടത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നു കേരള ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ.ബാബു പറഞ്ഞു. കേരളത്തിൽ നിന്നു തിരിച്ചു 18നും 22നും അഞ്ച് വീതം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ്ങും ഇന്നാരംഭിക്കും. കർണാടക ആർടിസി 17നു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് എട്ട് സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.…

Read More
Click Here to Follow Us