ബെംഗളൂരു∙ ഗൗരിലങ്കേഷ് വധത്തിൽ തുമ്പുണ്ടാക്കാനായി വീണ്ടും പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. പത്രവിതരണക്കാരിലൂടെ ലഘുലേഖ വിതരണം ചെയ്താണ് ഇത്തവണ അഭ്യർഥന. രാജരാജേശ്വരി നഗറിൽ ഗൗരി താമസിച്ചിരുന്ന വീടിന്റെ സമീപത്തു തന്നെ കൊലയാളികളും തങ്ങിയിരിക്കാനുള്ള സാധ്യത പരിഗണിച്ചാണിത്. ഈ പ്രദേശത്ത് വാടകയ്ക്കു താമസിച്ചിരുന്ന ആരെങ്കിലും കൊല നടന്ന അഞ്ചിനു ശേഷം സ്ഥലം വിട്ടു പോയോ എന്ന അന്വേഷണത്തോടെയാണ് ലഘുലേഖ. വിവരങ്ങൾ അറിയാവുന്ന ആർക്കും [email protected] എന്ന ഇ-മെയിലിലോ , 94808 01725, 080 2294 2559 എന്നീ നമ്പറുകളിലോ അറിയിക്കാം. ഈ മേഖലയിൽ ഇതുവരെ 22,000…
Read MoreMonth: September 2017
ബാംഗ്ലൂർ നോർത്ത് സർവകലാശാലാ ഓഫിസ് ഉദ്ഘാടനം ചെയ്തു
കോലാർ ∙ ബാംഗ്ലൂർ നോർത്ത് സർവകലാശാലാ ഓഫിസിന്റെയും കോലാർ കലക്ടറേറ്റ് മന്ദിരത്തിന്റെയും ഉദ്ഘാടനം കുരുബാരഹള്ളിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. തുടർന്നു ശ്രീനിവാസപുരയിൽ പുതുതായി സ്ഥാപിക്കുന്ന സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിക്കു മുഖ്യമന്ത്രി തറക്കല്ലിട്ടു. ആരോഗ്യമന്ത്രി കെ.ആർ.രമേഷ്കുമാറും സന്നിഹിതനായിരുന്നു. ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ കനത്ത സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു.
Read Moreഅനിതാസ് അറ്റിക്കിന്റെ ബിരുദദാന പ്രഭാഷണം ഇന്ന്
ബെംഗളൂരു∙ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി അനിത നായരുടെ നേതൃത്വത്തിലുള്ള ക്രിയാത്മക രചനാ പഠനകേന്ദ്രമായ അനിതാസ് അറ്റിക്കിന്റെ ബിരുദദാന പ്രഭാഷണം ഇന്ന് ആമസോൺ വെസ്റ്റ്‍ലന്റ് പബ്ലിക്കേഷൻസ് പ്രസാധക വി.കെ.കാർത്തിക നിർവഹിക്കും. വൈകിട്ട് 5.30ന് എംജി റോഡിലെ രംഗോളി-മെട്രോ ആർട്ട് സെന്ററിൽ നടക്കുന്ന ചടങ്ങിൽ അനിതാസ് അറ്റിക്കിന്റെ അഞ്ചാമത്തെ ബാച്ചിൽ പഠിച്ചിറങ്ങിയ 17 പേർക്കു ബിരുദ സർട്ടിഫിക്കറ്റുകൾ നൽകും. ഇവർ എഴുതിയ 17 കഥാഭാഗങ്ങളുടെ വായനയും സമകാലിക എഴുത്തു സങ്കേതങ്ങളെ കുറിച്ചുള്ള ചർച്ചയുമുണ്ടാകും. സർഗാത്മക സാഹിത്യരചനാ പരിശീലനരംഗത്തെ രാജ്യത്തെ തന്നെ ആദ്യത്തെ സ്റ്റാർട്ടപ്പാണ് അനിതാസ് അറ്റിക്. പുതുതലമുറ…
Read Moreശ്രീനാരായണ സമിതി
ബെംഗളൂരു∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ഗുരുദേവ സമാധിയും സർവമത പ്രാർഥനയും ഇന്ന് അൾസൂർ, മൈലസന്ദ്ര, സർജാപുര ഗുരുമന്ദിരങ്ങളിലായി നടക്കും. ശാന്തിഹവനം, ഗുരുപൂജ, പുഷ്പാഞ്ജലി, അഖണ്ഡനാമജപം, സമാധിപൂജ, കലശാഭിഷേകം എന്നിവ മൂന്നിടങ്ങളിലും നടക്കും. അൾസൂർ ഗുരുമന്ദിരത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പ്രാർഥനാ സമ്മേളനത്തിൽ ഫാ. മോൻസി നെല്ലിക്കുന്നേൽ, മുബാഷിർ മൗലവി എന്നിവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി കെ.സുധാകരൻ അറിയിച്ചു.
Read Moreഎസ്എൻഡിപി യോഗം സി.വി.രാമൻ നഗർ ശാഖ
ബെംഗളൂരു∙ എസ്എൻഡിപി യോഗം സി.വി.രാമൻ നഗർ ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും ഗുരുപൂജയും നടത്തി. വൈസ് പ്രസിഡന്റ് കെ.കെ.ലീലാമ്മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ.സോമനാഥൻ, കെ.പി.സുഗുണൻ, നിർമൽരാജ്, അനിൽകുമാർ എന്നിവർ നേതൃത്വംനൽകി.
Read Moreകുമിളകള്‍…
ശാന്തമായി ഒഴുകുന്ന വെള്ളത്തിൻ്റെ തണുപ്പോർത്തിട്ടാവാം മീനൂട്ടീ പുഴക്കരയിൽ അലസമായി ഉറക്കച്ചവടോടെ നിൽക്കുന്നു , പെട്ടെന്ന് അതാ അരുൺ ഓടി വന്നു ഒറ്റ തള്ള് …ദേ കിടക്കുന്നു വെള്ളത്തിൽ…… കുലുങ്ങി ചിരിക്കുന്ന കുട്ടിപ്പട്ടാളത്തോടൊപ്പം അവനും പൊട്ടി ചിരിച്ചു…. ” “ഡാ…കൊരങ്ങൻ ചേട്ടാ നിനക്ക് ഞാൻ തരാട്ടാ……അമ്മയോടു പറയട്ടെ”…… മുട്ടോളം വെള്ളത്തിൽ നനഞ്ഞ മീനൂട്ടീ ‘ഓ എന്തായാലും നനഞ്ഞു ഇനികുളിച്ചിട്ടു കേറാം’ എന്ന ഭാവത്തിൽ മുങ്ങിക്കുളി തുടങ്ങി, കൂടെ കുട്ടി പട്ടാളവുമിറങ്ങി , വെള്ളം പരസ്പരം തെറിപ്പിച്ചും , സ്കൂളിലെ കിന്നര കഥകൾ പറഞ്ഞും ഒരൊന്നൊന്നര മണിക്കൂർ…
Read Moreബെംഗളൂരു പക്ഷി ദിനാഘോഷം 30ന്
ബെംഗളൂരു∙ പക്ഷികളെ നേരിട്ടറിയാന്‍ അവസരമൊരുക്കിയുള്ള ബെംഗളൂരു ബേഡ് ദിനാഘോഷം 30ന് കസ്തൂർബ റോഡിലെ വെങ്കട്ടപ്പ ആർട് ഗ്യാലറിയിൽ നടക്കും. വിദ്യാർഥികൾക്ക് സെമിനാറും ഒരുക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ചുള്ള പക്ഷിനിരീക്ഷണയാത്ര രാവിലെ ഏഴിനു കബൺ പാർക്കിൽ നിന്നാരംഭിക്കും. നഗരത്തിലെ വിവിധ തരം പക്ഷികളെ നേരിട്ട് കാണാനും അവയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാനും അവസരമൊരുക്കുമെന്ന് സംഘാടകരായ ഇക്കോ എജ്യുവിന്റെ സ്ഥാപകൻ ഉല്ലാസ് ആനന്ദ് പറഞ്ഞു. പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.ecoedu.in Toshiba Canvio Alumy 1 TB Wired External Hard Disk Drive
Read Moreപരസ്യവാചകം സ്ത്രീകളെ ചൊടിപ്പിച്ചു: മാപ്പ് പറഞ്ഞ് തടിയൂരി ഊബർ
ബെംഗളൂരു ∙ രാജ്യാന്തര വെബ് ടാക്സി ഓപ്പറേറ്റർമാരായ ഊബറിന്റെ ഭക്ഷണ ആപ്പിന് ‘ഭാര്യയെ അംഗീകരിക്കാനൊരു ദിനം’ എന്നു നൽകിയ പരസ്യവാചകം സ്ത്രീവിരുദ്ധമെന്ന് സമൂഹമാധ്യമങ്ങളിൽ പരക്കെ ആക്ഷേപം ഉയർന്നതിനെത്തുടർന്നു കമ്പനി ഖേദം പ്രകടിപ്പിച്ചു തലയൂരി. ഒരുമാസം മുൻപ് വിപണിയിലിറക്കിയ ഊബർ ഈറ്റ്സ് എന്ന ആപ്പിനായി ഞായറാഴ്ച പുറത്തിറക്കിയ പരസ്യവാചകമാണു തലവേദനയായത്. ‘പ്രിയ ഭർത്താക്കന്മാരേ, ഭാര്യയെ അംഗീകരിക്കാനൊരു ദിനം. ഊബർ ഈറ്റ്സിൽ ഓർഡർ ചെയ്യൂ അടുക്കളയിൽനിന്ന് ഒരുദിനം ഭാര്യയ്ക്ക് അവധി നൽകൂ’… എന്നു നീളുന്ന വാചകമാണു സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്. സംഭവം വിവാദമായതിനെത്തുടർന്നു പരസ്യവാചകം നീക്കിയതായും ഖേദിക്കുന്നതായും…
Read Moreഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം.
ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്‍ അടിച്ചു തകര്‍ത്തു. കാര്‍ പൂര്‍ണ്ണമായും തകര്‍ത്തു. ആക്രമണം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമെന്നാണ് സൂചന. ഈ സമയം ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി. പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡിജിപിയുടെ ഉത്തരവ് സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡിജിപി ആലപ്പുഴ എസ് പിക്ക് നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്നു. കോടിയേരി ബാലകൃഷ്‍ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം…
Read Moreഇനി റോഡില്‍ കുട്ടിക്കളി നടക്കില്ല;കുട്ടികൾക്കു വാഹനം നൽകുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷ നല്‍കാന്‍ ഉറച്ചു പോലിസ്;നിരീക്ഷണം ശക്തമാക്കി.
ബെംഗളൂരു ∙ പ്രായപൂർത്തി ആകാത്തവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടം നിയന്ത്രിക്കാൻ കടുത്ത ശിക്ഷാനടപടികളുമായി പൊലീസ്. കുട്ടികൾക്കു വാഹനം നൽകുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കുട്ടി ഡ്രൈവർമാരെ പിടികൂടാൻ നഗരത്തിലെ പ്രധാന റോഡുകൾ കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയ പൊലീസ്, സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച ബോധവൽക്കരണവും ഊർജിതമാക്കി. കുട്ടി ഡ്രൈവർമാർ കറങ്ങാനിറങ്ങുന്ന നന്ദി ഹിൽസ്, നൈസ് റോഡ്, നെലമംഗല ടോൾപാത, കോലാർ ഹൈവേ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം മൂന്നു കാറുകളിലായി മൽസരയോട്ടം നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചതിന്റെ പശ്ചാത്തലത്തിലാണു…
Read More