അനിതാസ് അറ്റിക്കിന്റെ ബിരുദദാന പ്രഭാഷണം ഇന്ന്

 ബെംഗളൂരു∙ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി അനിത നായരുടെ നേതൃത്വത്തിലുള്ള ക്രിയാത്മക രചനാ പഠനകേന്ദ്രമായ അനിതാസ് അറ്റിക്കിന്റെ ബിരുദദാന പ്രഭാഷണം ഇന്ന് ആമസോൺ വെസ്റ്റ്‍ലന്റ് പബ്ലിക്കേഷൻസ് പ്രസാധക വി.കെ.കാർത്തിക നിർവഹിക്കും. വൈകിട്ട് 5.30ന് എംജി റോഡിലെ രംഗോളി-മെട്രോ ആർട്ട് സെന്ററിൽ നടക്കുന്ന ചടങ്ങിൽ അനിതാസ് അറ്റിക്കിന്റെ അഞ്ചാമത്തെ ബാച്ചിൽ പഠിച്ചിറങ്ങിയ 17 പേർക്കു ബിരുദ സർട്ടിഫിക്കറ്റുകൾ നൽകും.

ഇവർ എഴുതിയ 17 കഥാഭാഗങ്ങളുടെ വായനയും സമകാലിക എഴുത്തു സങ്കേതങ്ങളെ കുറിച്ചുള്ള ചർച്ചയുമുണ്ടാകും. സർഗാത്മക സാഹിത്യരചനാ പരിശീലനരംഗത്തെ രാജ്യത്തെ തന്നെ ആദ്യത്തെ സ്റ്റാർട്ടപ്പാണ് അനിതാസ് അറ്റിക്. പുതുതലമുറ എഴുത്തുകാരിലെ വാസന പരിപോഷിപ്പിക്കുന്നതിനായി അനിത നായരുടെ നേതൃത്വത്തിൽ നടന്നുവരുന്ന കോഴ്സിന്റെ ദൈർഘ്യം 12 ആഴ്ചയാണ്. വിദ്യാർഥികളും വിവിധ പ്രഫഷനൽ മേഖലകളിൽ ജോലിചെയ്യുന്നവരുമായ ഒട്ടേറെപ്പേരാണ് അഞ്ചു സീസണിലായി അനിതാസ് അറ്റിക്കിൽ നിന്നു പഠിച്ചിറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us