സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി കുരിശടി ആശിർവാദം നടത്തി

തുമക്കൂരു∙ സരസ്വതിപുരം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ കുരിശടിയുടെ ആശിർവാദം ബെംഗളൂരു ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം നിർവഹിച്ചു. വികാരി ഫാ.നിതിൻ വി.രാജൻ, ഭദ്രാസന സെക്രട്ടറി ഫാ.സന്തോഷ് സാമുവൽ, ഫാ.കെ.എം.ജേക്കബ്, ഫാ.സ്കറിയ മാത്യു, ഫാ.ജിനേഷ് കെ.വർക്കി, ഫാ.കെ.എ.വർഗീസ്, ജോർജ് ജേക്കബ്, തോമസ് പാലാട്ട്, മാത്യു ജേക്കബ്, സക്കറിയ മാത്യു എന്നിവർ നേതൃത്വം നൽകി.

Read More

വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ചിക്കബെല്ലാപുരയിലെ ചിന്താമണി ടൗൺ മുനിസിപ്പൽ കമ്മിഷണർ ബി.എൻ.മുനിസ്വാമിയെ സസ്പെൻഡ് ചെയ്തു.

ചിക്കബെല്ലാപുര∙ വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ചിക്കബെല്ലാപുരയിലെ ചിന്താമണി ടൗൺ മുനിസിപ്പൽ കമ്മിഷണർ ബി.എൻ.മുനിസ്വാമിയെ സസ്പെൻഡ് ചെയ്തു. വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ് നടപടി. തിങ്കളാഴ്ച മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റാണ് മുനിസ്വാമിയെ സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്. മുനിസ്വാമി തന്നെ നിരന്തരം ലൈംഗിക പീഡനങ്ങൾക്ക് വിധേയമാക്കുന്നതായുള്ള വനിതാ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് അഡീഷനൽ ഡപ്യൂട്ടി കമ്മിഷണറാണ് അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ന് മുനിസ്വാമി സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

Read More

സന്തോഷിപ്പിന്‍…അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു.എംജി റോഡിലെയും ചർച്ച് സ്ട്രീറ്റിലെയും പബ്ബുകള്‍ നിങ്ങളെ ആനന്ദിപ്പിക്കാൻ തയ്യാറായി.

ബെംഗളൂരു ∙ ദേശീയപാതയുടെ അരക്കിലോമീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്നു ബെംഗളൂരുവിൽ അടച്ചുപൂട്ടിയ ബാറുകളിൽ ഏറെയും ഇന്നലെ തുറന്നു. എംജി റോഡിലെയും ചർച്ച് സ്ട്രീറ്റിലെയും പബ്ബുകളിൽ മദ്യവിൽപന പുനരാരംഭിച്ചതു സൂചിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചു. ദേശീയ–സംസ്ഥാന പാതകൾ കടന്നുപോകുന്ന കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ മദ്യശാലകൾ പ്രവർത്തിക്കാൻ തടസ്സമില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയതാണു സർക്കാരിനും ബാറുടമകൾക്കും ആശ്വാസമായത്. നഗരത്തിലെ ദേശീയ പാതകൾക്കു സമീപമുള്ള എണ്ണൂറോളം മദ്യവിൽപനശാലകളാണു ജൂൺ 30നു പൂട്ടിയത്. അതേസമയം ഇവയിൽ എത്രയെണ്ണത്തിനു ലൈസൻസ് പുതുക്കി നൽകുമെന്നു വ്യക്തമായിട്ടില്ല.

Read More

ഈ ഓണം വിജയ് യേശുദാസിനും ജ്യോൽസനക്കും അഫ്സലിനുമൊപ്പം ആഘോഷിക്കാം;ഗാനമേളയും കോമഡി ഷോയും ഇലക്ട്രോണിക് സിറ്റി വൈറ്റ് ഫെതേഴ്സ് കൺവെൻഷൻ ഹാളിൽ.

ബെംഗളൂരു :നഗരത്തിലെ മലയാളികളുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ പ്രശസ്ത പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ വിജയ് യേശുദാസ് എത്തുന്നു, തീർന്നില്ല വിജയ് യേശുദാസിനൊപ്പം അഫ്സലും ജ്യോത്സനയും. ലിറ്റിൽ ഫ്ലെവർ ചർച്ച് കൊത്തന്നൂരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് വിജയ് യേശുദാസ് ജ്യോത്സന അഫ്സൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള അരങ്ങേറുന്നത്.   സെപ്റ്റംബർ 17ന് വൈകുന്നേരം ആറുമുതൽ ഒൻപതു വരെ ഇലക്ട്രോണിക് സിറ്റിയിലുള്ള വൈറ്റ് ഫെതേർ കൺവെൻഷൻ ഹാളിലാണ് പരിപാടി. തീർന്നില്ല ഷാജി നവോദയ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവരുടെ നേതൃത്വത്തിലുള്ള കോമഡി ഷോയും ഉണ്ട്. പ്രവേശനം…

Read More

ഓണത്തിന് തമിഴ് നാട്ടിലൂടെ യാത്രചെയ്യുന്നവര്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസെന്‍സ് എടുക്കാന്‍ മറക്കേണ്ട;ചിലപ്പോള്‍ പണികിട്ടിയേക്കും.

ചെന്നൈ : ഡ്രൈവിംഗ് ചെയ്യുന്നവര്‍ ഒറിജിനല്‍ ലൈസെന്‍സ് കയ്യില്‍ കരുതണം എന്നാ നിയമം തമിഴ്നാട്‌ പോലിസ് രണ്ടു ദിവസം മുന്‍പാണ്‌ നിര്‍ബന്ധമാക്കിയത്.ഇന്ന് മുതല്‍ ആണ് അതിനു പ്രാബല്യം ഡിജി ലോക്കെര്‍ പോലുള്ള സോഫ്റ്റ്‌കോപികളും കളര്‍ ഫോട്ടോസ്റ്ററ്റും സ്വീകരിക്കാന്‍ ഉള്ള സാധ്യത കുറവ് ആണ്. ട്രാഫിക് ന്റെ ചുമതലയുള്ള എ ഡി ജി പിയുടെതാണ് നിര്‍ദേശം,മാത്രമല്ല തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്,അതേസമയം ഇതേ വിഷയത്തില്‍ ചെന്നൈ ഹൈക്കോടതിയില്‍ ട്രാഫിക് രാമസ്വാമി  ഒരു പൊതു താല്പര്യഹര്‍ജിയും നല്‍കിയിട്ടുണ്ട്,അതിന്റെ വാദം നടന്നുകൊണ്ടിരികുകയാണ്.

Read More

തിപ്പസന്ദ്ര ഫ്രണ്ട്സ് സെമിനാർ നടത്തി

ബെംഗളൂരു∙ തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘ഓണോൽസവത്തിന്റെ കാൽപനികത’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി. കെ. കേശവൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സി. ജേക്കബ് അധ്യക്ഷത വഹിച്ചു. പി. രാഘവൻ നായർ, ഉമേശ് ശർമ്മ, തങ്കച്ചൻ പന്തളം, പൊന്നമ്മ ദാസ്, പി. എ. രവീന്ദ്രൻ, എം. ബി. മോഹൻദാസ്, ആർ. വി. പിള്ള എന്നിവർ നേതൃത്വം നൽകി.

Read More

കാരുണ്യ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നാളെ വൈകിട്ടു മൂന്നിന് ജീവൻഭീമ നഗറിലെ കാരുണ്യ മുഖ്യകാര്യാലയത്തിൽ നടക്കും.

ബെംഗളൂരു∙ കാരുണ്യ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നാളെ വൈകിട്ടു മൂന്നിന് ജീവൻഭീമ നഗറിലെ കാരുണ്യ മുഖ്യകാര്യാലയത്തിൽ നടക്കും. 150 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം എം.എസ്.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും

Read More

ബൊമ്മനഹള്ളി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് ഇന്നു കൊടിയേറും

ബെംഗളൂരു∙ ബൊമ്മനഹള്ളി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് ഇന്നു കൊടിയേറും. വൈകിട്ട് ആറിനു കൊടിയേറ്റ്, ഫാ.സിറിയക് മഠത്തിൽ കുർബാനയ്ക്കു നേതൃത്വംനൽകും. നാളെ വൈകിട്ട് ആറിനു കുർബാന, നൊവേന, മൂന്നിനു രാവിലെ 8.45നു കുർബാന, ദിവ്യകാരുണ്യ സ്വീകരണത്തിനു ഫാ.ജോർജ് ഇടയാടിൽ നേതൃത്വം നൽകും. നാലു മുതൽ എട്ടു വരെ എല്ലാ ദിവസവും വൈകിട്ട് ആറിനു കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. ഒൻപതിനു വൈകിട്ട് അഞ്ചിനു കുർബാനയ്ക്ക് മണ്ഡ്യ രൂപതാ ചാൻസലർ ഫാ.ജോമോൻ കോലഞ്ചേരി, സമാപനദിനമായ പത്തിനു രാവിലെ 9.30നു കുർബാനയ്ക്കു മണ്ഡ്യ ബിഷപ് മാർ…

Read More

ഓണച്ചന്തകള്‍

ബെംഗളൂരു∙ ഹൊസൂർ കൈരളി സമാജത്തിന്റെ ഓണച്ചന്ത നാളെമുതൽ സെപ്റ്റംബർ മൂന്നുവരെ ഹൊസൂർ ബസ്‌ സ്റ്റാൻഡിന് എതിർവശത്തെ ജെഎംസി ഗോൾഡൻ കോംപ്ലക്സിൽ നടക്കും. നാളെ വൈകിട്ടു നാലിനാണ് ഉദ്ഘാടനം. കേരളത്തിൽനിന്നെത്തിക്കുന്ന ഓണവിഭവങ്ങൾ മിതമായ നിരക്കിൽ ലഭിക്കുമെന്നു പ്രസിഡന്റ് ജി.മണി അറിയിച്ചു. ∙ കോടിഹള്ളി അയ്യപ്പ സേവാ സമിതിയുടെ ഓണച്ചന്ത സെപ്റ്റംബർ ഒന്നുമുതൽ മൂന്നുവരെ ക്ഷേത്രം ഹാളിൽ നടക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുമെന്നു സെക്രട്ടറി കെ.എം.ശ്രീനിവാസൻ അറിയിച്ചു. ഫോൺ: 9740835009 ∙ ആനേപ്പാളയ അയ്യപ്പക്ഷേത്ര ട്രസ്റ്റ് ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ രണ്ടിനും…

Read More

യെദ്യൂരപ്പയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു.

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയുടെ കാറിടിച്ച് 24കാരന്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ മദ്ദപുരയിലാണ് സംഭവം ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ യുവാവിനെ രാഘവേന്ദ്രയുടെ എസ്‌യുവി ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ ലഭ്യമായിട്ടില്ല.  രാഘവേന്ദ്രയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യെദ്യൂരപ്പയെ ഏഴ് തവണ നിയമസഭയില്‍ എത്തിച്ച ശിക്കാരിപുര മണ്ഡലത്തിലെ‌ എംഎല്‍എയാണ് രാഘവേന്ദ്ര. 2014-ലെ ഉപതിരഞ്ഞെടുപ്പിലാണ് രാഘവേന്ദ്ര എംഎല്‍എ ആയത്. ബിജെപിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ആയ യെദ്യൂരപ്പ 2008-11 വര്‍ഷം കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.

Read More
Click Here to Follow Us