ബൊമ്മനഹള്ളി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് ഇന്നു കൊടിയേറും

ബെംഗളൂരു∙ ബൊമ്മനഹള്ളി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് ഇന്നു കൊടിയേറും. വൈകിട്ട് ആറിനു കൊടിയേറ്റ്, ഫാ.സിറിയക് മഠത്തിൽ കുർബാനയ്ക്കു നേതൃത്വംനൽകും. നാളെ വൈകിട്ട് ആറിനു കുർബാന, നൊവേന, മൂന്നിനു രാവിലെ 8.45നു കുർബാന, ദിവ്യകാരുണ്യ സ്വീകരണത്തിനു ഫാ.ജോർജ് ഇടയാടിൽ നേതൃത്വം നൽകും. നാലു മുതൽ എട്ടു വരെ എല്ലാ ദിവസവും വൈകിട്ട് ആറിനു കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

ഒൻപതിനു വൈകിട്ട് അഞ്ചിനു കുർബാനയ്ക്ക് മണ്ഡ്യ രൂപതാ ചാൻസലർ ഫാ.ജോമോൻ കോലഞ്ചേരി, സമാപനദിനമായ പത്തിനു രാവിലെ 9.30നു കുർബാനയ്ക്കു മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണം, നേർച്ചവിരുന്ന,് വൈകിട്ട് 6.30നു സെന്റ് മേരീസ് കലാവേദി അവതരിപ്പിക്കുന്ന ‘കടലോളം കനിവ്’ നാടകവും അരങ്ങേറും. 11നു വൈകിട്ട് 6.30നു പരേതർക്കുള്ള കുർബാനയുണ്ടായിരിക്കുമെന്നു വികാരി ഫാ.ആന്റണി പയ്യപ്പിള്ളി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts