72 സീറ്റുള്ള എടിആർ വിമാനമാണു സർവീസിന് ഉപയോഗിക്കുന്നത്. വൈകിട്ട് 5.25നു ചെന്നൈയിൽനിന്നു പുറപ്പെടുന്ന വിമാനം 6.40നു മൈസൂരുവിലെത്തും. തിരിച്ചു മൈസൂരുവിൽനിന്നു രാത്രി 7.05നു പുറപ്പെട്ട് 8.20നു ചെന്നൈയിലെത്തും. മൈസൂരു നഗരത്തിൽനിന്നു പത്ത് കിലോമീറ്റർ അകലെ മന്ദാകാലിയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം 2010ലാണ് പ്രവർത്തനമാരംഭിച്ചത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും സ്വകാര്യ എയർ ലൈനുകൾ സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ നിർത്തലാക്കി.
നഷ്ട്ടതോടെ നിര്‍ത്തിയ മൈസൂരു–ചെന്നൈ വിമാന സർവീസുകൾ പുനരാരംഭിച്ചു;ഉഡാന്‍ സര്‍വിസില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത് ചിരഞ്ജീവിയുടെ മകന്റെ നേതൃത്വത്തില്‍ ഉള്ള വിമാനകമ്പനി.
