പരിസ്ഥിതി പ്രേമികളുടെയും പരിസരവാസികളുടെയും കടുത്ത പ്രതിഷേധം ഫലം കണ്ടു;അൻപതോളം മരങ്ങളെ സംരക്ഷിച്ച് ജയമഹൽ റോ‍ഡ് വികസനം

ബെംഗളൂരു ∙ പരിസ്ഥിതി പ്രേമികളുടെയും പരിസരവാസികളുടെയും കടുത്ത പ്രതിഷേധം ഫലം കണ്ടു. അൻപതിലേറെ മരങ്ങൾ സംരക്ഷിച്ചുകൊണ്ടു ജയമഹൽ റോഡിനു വീതികൂട്ടാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) തീരുമാനം. റോഡ് വികസനത്തിനു തടസ്സമായ 52 മരങ്ങൾ‌ ഘട്ടംഘട്ടമായി പിഴുതെടുത്തു മാറ്റി നടും. റോഡ് വികസനം ഉടൻ ആരംഭിക്കുമെന്നു ബിബിഎംപി അറിയിച്ചു. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുതൽ മേക്കറി സർക്കിൾവരെയുള്ള റോഡിനു വീതി കൂട്ടാൻ 112 മരങ്ങളാണു മുറിച്ചുനീക്കാൻ തീരുമാനിച്ചത്. എന്നാൽ പരിസ്ഥിതി പ്രേമികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയതോടെ റോഡിനു വീതികൂട്ടൽ അനിശ്ചിതമായി നീണ്ടു. മരങ്ങളിൽ പകുതിയോളം സംരക്ഷിക്കാമെന്ന…

Read More

നഗരത്തില്‍ ഓണാഘോഷങ്ങള്‍ തുടരുന്നു.

ബെംഗളൂരു∙ ഇന്ദിരാനഗർ ഈസ്റ്റ് കൾചറൽ അസോസിയേഷൻ ഓണാഘോഷം രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ഭവനനിർമാണ മന്ത്രി എം.കൃഷ്ണപ്പ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടി ഭാമ മുഖ്യാതിഥിയായിരുന്നു. ഇസിഎ പ്രസിഡന്റ് ആർ.കെ.എൻ പിള്ള, ജോസ് ജയിംസ്, സോണി കുര്യൻ, വേണു രവീന്ദ്രൻ, വി.പി.എം തിലകൻ എന്നിവർ നേതൃത്വം നൽകി. ചെറുതാഴം ചന്ദ്രനും ചിറക്കൽ നിധീഷും അവതരിപ്പിച്ച ഡബിൾ തായമ്പക, കലാമണ്ഡലം രമിത്ത് രമേശ് അവതരിപ്പിച്ച ചാക്യാർകൂത്ത്, ഗായകൻ മധുബാലകൃഷ്ണനും സയനോരയും ചേർന്നുള്ള ഗാനമേള എന്നിവയും അരങ്ങേറി. ∙ കഗദാസപുര ബസവനഗർ സെന്റ് മേരീസ് പള്ളിയിൽ…

Read More

സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഐടി ജീവനക്കാരൻ അറസ്റ്റിൽ

 ബെംഗളൂരു ∙ സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബംഗാൾ സ്വദേശിയും ഈജിപുര നിവാസിയുമായ അരിന്ദം (28) ആണ് അറസ്റ്റിലായത്. യുവതിയെ പ്രണയം നടിച്ച് ഈജിപുരയിലെ താമസ സ്ഥലത്തു കൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഇതു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പിന്നീട് പലവട്ടം മാനഭംഗപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി പണം കൂടി ആവശ്യപ്പെട്ടതോടെ എതിർത്തു. പിന്നീട് യുവാവിന്റെ ആവശ്യങ്ങൾ എതിർത്തതോടെ വിഡിയോ ഒരു അശ്ലീല വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതേ…

Read More

സിഗ്നൽ

ജനലിലൂടെ പാഞ്ഞുവന്ന വെളിച്ചത്തെ പ്രാകിക്കെണ്ടാണ് അന്നും അവന്റെ ദിവസം തുടങ്ങിയത്…അന്ന് കണ്ണുതുറക്കാന്‍അവനു ഒട്ടും മടി തോന്നിയില്ല. കെെ നീട്ടി മേശയില്‍ ഇരുന്ന ഫോൺ എടുത്ത് നെറ്റ് ഓന്‍ ചെയ്ത് ഒരു സെല്‍ഫി എടുത്ത് വാട്സപ്പില്‍ സ്റ്റാറ്റസ് ഇടാനും അവന്‍ മറന്നില്ല. ഒന്നിനുപുറകെ ഒന്നായി മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു. അന്നത്തെ ദിവസം അവനു ഏറെ പ്രത്യേകതകൾ ഉള്ളതാണ്. അതിനെപ്പറ്റി അറിവുള്ള കൂട്ടുകാരുടെ ഉപദേശങ്ങൾ ഒരു ചിരിയോടെ വായിച്ചുകൊണ്ടിരിക്കവെവാണ് ഡിസ്പ്ലേയില്‍ തെളിഞ്ഞു നിന്ന സമയത്തിലേക്ക് അവന്റെ കണ്ണോടിയത്. നെഞ്ചുവരെ കിടന്ന പുതപ്പ് വലിച്ചുനീക്കി റെഡിയായി അവന്‍ പുറത്തേയ്ക്കി ഇറങ്ങി.…

Read More

അതീവ സുരക്ഷ, അതിലേറെ സൗകര്യം അടിപൊളി,ഇതും സർക്കാർ ബസ്!;ഐരാവത് ക്ലബ് ക്ലാസ് സീരീസിലുള്ള പുതിയ ബസുകളിൽ രണ്ടെണ്ണം ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തും.

ബെംഗളൂരു∙ കർണാടക ആർടിസിയുടെ ഐരാവത് ക്ലബ് ക്ലാസ് സീരിസിലെ പുതിയ ബസുകൾ നിരത്തിലേക്ക്. ഭാരത് സ്റ്റേജ് നാല് (ബിഎസ് ഫോർ) നിലവാരം പുലർത്തുന്ന വോൾവോയുടെ 23 മൾട്ടി ആക്സിൽ എസി ബസുകളാണ് വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തത്. ഐരാവത് ക്ലബ് ക്ലാസ് സീരീസിലുള്ള പുതിയ ബസുകളിൽ രണ്ടെണ്ണം ബെംഗളൂരു -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തും. നിലവിലുള്ള പഴയ ബസുകൾക്കു പകരമാണു പുതിയ ബസുകളെത്തുന്നത്. ഒക്ടോബർ ആദ്യവാരം സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽ നിന്നു ചെന്നൈ, വിജയവാഡ, ശ്രീഹരിക്കോട്ട, മംഗളൂരു, മണിപ്പാൽ,…

Read More
Click Here to Follow Us