ഹരോഹള്ളിയിൽ വരുന്നു ‘ഷീ’ ടെക്പാർക്ക്

ബെംഗളൂരു ∙ വനിതാ സംരംഭകർക്കുള്ള കർണാടകയിലെ ആദ്യത്തെ ടെക്പാർക് ഹരോഹള്ളിയിൽ നവംബറിൽ പ്രവർത്തനമാരംഭിക്കും. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് ബോർഡ് ഹരോഹള്ളി ഫേസ് മൂന്നിൽ 300 ഏക്കറിലാണു പാർക്ക് നിർമിക്കുന്നത്. സംരംഭങ്ങൾ ആരംഭിക്കാൻ 160 അപേക്ഷകളാണു ലഭിച്ചിരിക്കുന്നതെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി രത്ന പ്രഭ പറഞ്ഞു. ബെംഗളൂരുവിനു പുറമേ കലബുറഗി, ധാർവാഡ്, മൈസൂരു എന്നിവിടങ്ങളിലും വനിതാ ടെക്പാർക്കുകൾ ആരംഭിക്കും.

Read More

പരമ്പരാഗത വിഭവങ്ങൾ നിരത്തി ദസറ ഭക്ഷ്യമേള

ബെംഗളൂരു∙ മൈസൂരു ദസറയോടനുബന്ധിച്ചുള്ള ഭക്ഷ്യമേളയിൽ കന്നഡ നാടിന്റെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾക്ക് പ്രാധാന്യം നൽകും. മുളന്തണ്ടിൽ വേവിച്ചെടുക്കുന്ന ബിരിയാണി, റാഗിമുദെ, ഹോളിഗെ തുടങ്ങിയ വിഭവങ്ങൾക്ക് പുറമെ കുടക്, വടക്കൻ കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തനത് വിഭവങ്ങളും രുചിക്കാനുള്ള അവസരമുണ്ടായിരിക്കും. 21 മുതൽ 30 വരെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ടിലാണ് ഭക്ഷ്യമേള നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 300 സ്റ്റാളുകൾ മേളയിലുണ്ടാകും.

Read More

ജെ.സി നഗർ അയ്യപ്പക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി പൂജകൾ

ബെന്‍ഗളൂരു∙ ജെ.സി നഗർ അയ്യപ്പക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയാഘോഷത്തോടനുബന്ധിച്ചു 12നു പ്രത്യേക പൂജകൾ നടക്കും. രാവിലെ 5.30നു ഗണപതിഹോമം, 10.30ന് അഷ്ടാഭിഷേകം, വൈകിട്ട് ഏഴിനു ദീപാരാധന, ഭജന എന്നിവയുണ്ടായിരിക്കും. ഫോൺ: 080 23333352.

Read More

നിങ്ങള്‍ തേടുന്ന ജിമിക്കിയും കമ്മലും ഇതാ…

ഒരു ഫ്ലാഷ് മോബോ അല്ലെങ്കിൽ ഒരു കിടിലൻ പാട്ടിനോടൊത്തൊരു നൃത്തമോ ഇല്ലാതെന്ത് ഓണാഘോഷമാണ് സ്കൂളിലും കോളജിലും. നമ്മുടെ ഓണാഘോഷ സമയത്ത് ഏതെങ്കിലും സിനിമാ പാട്ട് ഹിറ്റ് ആയി ഓടുന്നെങ്കിൽ അതിനോടൊപ്പമായിരിക്കും നമ്മളുടെ ഡാൻസ് അല്ലേ? അത്രയേ ഇന്ത്യൻ സ്കൂൾ കൊമേഴ്സിലെ കുട്ടികളും സ്റ്റാഫും ചെയ്തുള്ളൂ. ഓണത്തിനോട് അനുബന്ധിച്ച് റിലീസ് ആയ മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമ്മിക്കിക്കൽ എന്ന പാട്ടിനൊത്തൊരു കലക്കൻ നൃത്തം ചെയ്തു. ഓണത്തിന് ഡാൻസ് കളിച്ച വിഡിയോ യുട്യൂബിലും സമൂഹമാധ്യമത്തിലും ഇടുകയും ചെയ്തു. തീർത്തും അപ്രതീക്ഷിതമായാണ് പിന്നീട് വി‍ഡിയോ മുന്നേറിയത്.…

Read More

ദസറ ദർശിനി യാത്രകള്‍ 21 മുതൽ ആരംഭിക്കും.

മൈസൂരു∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി കർണാടക ആർടിസിയുടെ ദസറ ദർശിനി യാത്ര 21ന് ആരംഭിക്കും. ഒക്ടോബർ അഞ്ചു വരെയുള്ള ദസറ ദർശിനി യാത്രയ്ക്കായി മൂന്ന് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ജലദർശിനി, ഗിരിദർശിനി, ദേവദർശിനി എന്നീ പേരുകളിലുള്ള മൂന്ന് യാത്രകളും മൈസൂരു സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ 6.30നു പുറപ്പെട്ട് രാത്രി 9.30നു തിരിച്ചെത്തും. യാത്രക്കാരുടെ തിരക്കനുസരിച്ച് ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് കെഎസ്ആർടിസി ഡിവിഷനൽ കൺട്രോളർ എം.വാസു പറഞ്ഞു. ടിക്കറ്റുകൾക്കുള്ള ഓൺലൈൻ റിസർവേഷൻ അടുത്ത ദിവസം ആരംഭിക്കും. കർണാടക ആർടിസിയുടെ ടിക്കറ്റ് കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടായിരിക്കും.…

Read More

ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിക്കാന്‍ ഇന്ന് ബഹുജന റാലി

ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ ഇന്നു കൂറ്റന്‍ റാലി. പുരോഗമന സാഹിത്യകാരന്‍മാരും കലാകാരന്മാരും നേതൃത്വം നല്‍കുന്ന പ്രതിഷേധ റാലിയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കും. അതേസമയം, ഗൗരി ലങ്കേഷിന്റെ കൊലയാളികളെ തേടിയുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഗൗരി ലങ്കേഷ് സ്ഥിരം സഞ്ചരിക്കുന്ന പാതകളിലെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടവരെ ചോദ്യം ചെയ്യലിനു വിധേയമാക്കും. പുരോഗമ വാദികളായ സാഹിത്യകാരന്‍മാരും സാമൂഹ്യപ്രവര്‍ത്തകരും ഇടതു രാഷ്ട്രീയാനുഭാവികളും…

Read More

അവസാന നിമിഷത്തെ നെട്ടോട്ടം ഒഴിവാക്കുക;ക്രിസ്തുമസ് അവധിക്കുള്ള ടിക്കറ്റ്‌ ബൂകിംഗ് തുടങ്ങി;സീറ്റുകള്‍ ഉടന്‍ ഉറപ്പാക്കുക.

 ബെംഗളൂരു ∙ മൂന്നുമാസം അകലെയാണെങ്കിലും ക്രിസ്മസ് അവധിക്കു ബെംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ വേഗത്തിൽ തീരുന്നു. ഡിസംബർ 22ന് ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള നാലു രാത്രി ട്രെയിനുകളിലുമായി ആയിരത്തിലേറെ പേർ വെയ്റ്റ് ലിസ്റ്റിലാണ്. ഇവയിൽ ബെംഗളൂരു–കന്യാകുമാരി, ബെംഗളൂരു–കൊച്ചുവേളി ട്രെയിനുകളിൽ റിസർവേഷൻ അവസാനിക്കുകയും ചെയ്തു. രാവിലെ പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റി(12677), മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ്(16517) എന്നിവയിലാണ് ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. ക്രിസ്മസ് അവധിക്കു ശേഷം ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഡിസംബർ 25, 31, ജനുവരി ഒന്ന് തീയതികളിലാണ് നാട്ടിൽനിന്നുള്ള ട്രെയിനുകളിൽ തിരക്കു കൂടുതൽ. ∙ ഡിസംബർ 22ലെ…

Read More

സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ നമ്മ ബെംഗളൂരു രണ്ടാം സ്ഥാനത്ത്;മുന്നില്‍ ഡല്‍ഹി മാത്രം.

ബെംഗളൂരു∙ 2011ലെ സെൻസസ് പ്രകാരം ബെംഗളൂരു നഗരത്തിലെ ജനസംഖ്യ 84.43 ലക്ഷം; ഈ ജൂലൈ വരെയുള്ള കണക്ക് നോക്കിയാൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം 70.28 ലക്ഷം! ജനസംഖ്യയേക്കാൾ വാഹനപ്പെരുപ്പം കുതിച്ചുകയറുമ്പോൾ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ ബെംഗളൂരു രാജ്യത്തു രണ്ടാമത്. രാജ്യതലസ്ഥാനമായ ഡൽഹി 1.01 കോടി സ്വകാര്യ വാഹനങ്ങളുമായി ഒന്നാമതെത്തിയപ്പോൾ ബിബിഎംപി പരിധിയിലെ വാഹനങ്ങളുടെ എണ്ണം ഈ ജൂലൈ വരെ 70,28,067. ഇതിൽ 48,69,225 ഇരുചക്രവാഹനങ്ങളും 13,58,419 കാറുകളും 1,76, 685 ഓട്ടോറിക്ഷകളും ഉൾപ്പെടുന്നു. പത്തുവർഷത്തിനിടെ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ ഇരട്ടിയിലേറെയാണു വർധന. ഇക്കാലയള‌വിൽ നഗരപരിധിയിൽ…

Read More
Click Here to Follow Us