വിദേശ ജോലി സ്വപ്നം കാണുന്ന ആൾ ആണോ? നോർക്കയുടെ സൗജന്യ പരിശീലന പരിപാടിയിൽ റജിസ്റ്റർ ചെയ്യൂ.

ബെംഗളൂരു∙ നോർക്ക റൂട്ട്സിന്റെയും ടി.ജോൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെയും നേതൃത്വത്തിൽ, വിദേശത്തു തൊഴിൽ തേടുന്നവർക്കായി ഏകദിന പരിശീലന പരിപാടി 19നു നടക്കും. ബെന്നാർഘെട്ട റോഡ് ഗൊട്ടിഗരെയിലെ ടി.ജോൺ കോളജ് ഓഫ് നഴ്സിങ്ങിൽ രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെയാണ് സെമിനാർ. വിദേശങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ വിസ. എമിഗ്രേഷൻ ചട്ടങ്ങൾ, തൊഴിൽ ഉടമ്പടി, യാത്രാനിബന്ധനകൾ, തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയിലുള്ളത്. റജിസ്ട്രേഷൻ സൗജന്യം. നഴ്സിങ് കഴിഞ്ഞു വിദേശത്ത് പോകാൻ തയാറെടുക്കുന്നവർക്കും അവസാന വർഷ വിദ്യാർഥികൾക്കുക്കും പങ്കെടുക്കാമെന്ന് നോർക്ക ഡവലപ്മെന്റ് ഓഫിസർ ട്രീസ തോമസ് അറിയിച്ചു. റജിസ്ട്രേഷന്…

Read More

ഇന്ത്യയിൽ ആനകളുടെ എണ്ണത്തിൽ മുന്നിൽ കർണാടക തന്നെ;ആസാം രണ്ടാം സ്ഥാനത് കേരളം മൂന്നാം സ്ഥാനത്ത് മാത്രം.

ബെംഗളൂരു ∙ ഇന്ത്യയിൽ ആനകളുടെ എണ്ണത്തിൽ മുന്നിൽ കർണാടക തന്നെ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ആന സെൻസസ് റിപ്പോർട്ടിൽ 6049 കാട്ടാനകളാണ് കർണാടകയിലെ വനങ്ങളിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള അസമിൽ 5719 ആനകളും മൂന്നാംസ്ഥാനത്തുള്ള കേരളത്തിൽ 3054 ആനകളുമുണ്ട്. ബന്ദിപ്പുർ, നാഗർഹോളെ, ഭദ്ര സംരക്ഷണകേന്ദ്രങ്ങളിലാണ് ആനകളുടെ സാന്ദ്രത കൂടുതൽ. കടുവകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ആനകളുടെ എണ്ണത്തിലും കർണാടക ഒന്നാമതായത്. കഴിഞ്ഞ മേയിൽ നടത്തിയ ആന സെൻസസിൽ 27,312 കാട്ടാനകളാണ് ഇന്ത്യയിലെ കാടുകളിലുള്ളത്. ഇതിൽ 11960 കാട്ടാനകൾ ദക്ഷിണേന്ത്യയിലും 10,139 ആനകൾ…

Read More

ശാലോം ബീറ്റ്സിന്റെ നേതൃത്വത്തിൽ ‘അകലാത്ത സ്നേഹിതൻ’ എന്ന സംഗീതവിരുന്ന് നടത്തി

ബെംഗളൂരു∙ ശാലോം ബീറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ‘അകലാത്ത സ്നേഹിതൻ’ സംഗീതവിരുന്ന് ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി.ഡി.തോമസ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് കെ.വി.ഏബ്രഹാമിന്റെ വിവിധ ഗാനങ്ങൾ കോർത്തിണക്കി ഗായകരായ ഇമ്മാനുവേൽ ഹെൻറി, മാത്യു ജോൺ, പെർസിസ് ജോൺ എന്നിവർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ വർഗീസ് മാത്യു, റവ. ഡോ. കെ.വി.ജോൺസൺ, സുനിൽ സോളമൻ, ജോസി, സോണി ഡി, ജോർജ് പുന്നവേലി, ഡോൺ വർഗീസ് എന്നിവർ നേതൃത്വം നൽകി. ബ്രദർ കെ.വി.ഏബ്രഹാം രചിച്ച ഇല്ലിതുപോലൊരു സ്നേഹിതൻ സിഡി പാസ്റ്റർ ഇ.ജെ.ജോൺസൺ പാസ്റ്റർ…

Read More

മുൻ എക്സൈസ് മന്ത്രി എച്ച്.വൈ.മേട്ടിയുമായി ബന്ധപ്പെട്ട ലൈംഗിക വിഡിയോ ആരോപണത്തിൽ ഉൾപ്പെട്ട യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു.

ബാഗൽക്കോട്ട് ∙ മുൻ എക്സൈസ് മന്ത്രി എച്ച്.വൈ.മേട്ടിയുമായി ബന്ധപ്പെട്ട ലൈംഗിക വിഡിയോ ആരോപണത്തിൽ ഉൾപ്പെട്ട യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. സർക്കാർ ഓഫിസിൽ മന്ത്രിയുമൊത്തുള്ള യുവതിയുടെ വിഡിയോ പുറത്തു വന്നതിനെ തുടർന്ന് 2016 ഡിസംബറിൽ മേട്ടി രാജിവയ്ക്കുകയായിരുന്നു. ഉറക്കഗുളിക അമിതമായി കഴിച്ചാണു യുവതി ആത്മഹത്യക്കു ശ്രമിച്ചതെന്നും ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണെന്നും അപകടനില തരണം ചെയ്തെന്നും പൊലീസ് പറഞ്ഞു. ഈ കേസ് അന്വേഷിച്ച സിഐഡി വിഭാഗം പിന്നീട് മേട്ടിക്ക് ക്ലീൻ ചിറ്റ് നൽകി. എന്നാൽ, മേട്ടിയുടെ അനുയായികൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന് യുവതി ആരോപിച്ചിരുന്നു. മേട്ടിയുടെ ഗൺമാനായിരുന്ന…

Read More

ഇന്ത്യൻ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് രാമനഗര ജില്ലയിലെ ഹീജലയിൽ ആരംഭിക്കുന്നു.

ബെംഗളൂരു∙ ഇന്ത്യൻ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് രാമനഗര ജില്ലയിലെ ഹീജലയിൽ ആരംഭിക്കുന്നു. ട്രെയിൻ അപകടങ്ങളും മറ്റും കൈകാര്യം ചെയ്യാനുള്ള വിദഗ്ധ പരിശീലനം നൽകാനാണ് രാജ്യത്ത് ആദ്യമായി ഡിസാസ്റ്റർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് റെയിൽവേ ആരംഭിക്കുന്നത്. ഹീജലയിൽ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന സെന്റർ ഉടൻഅടിയന്തര ഘട്ടങ്ങളിലുള്ള ചികിൽസ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയുടെ പരിശീലനത്തിന് 45 കോടി ചെലവിലുള്ള കേന്ദ്രമാണ് സ്ഥാപിക്കുന്നത്. നിലവിൽ ട്രെയിൻ അപകടങ്ങളുണ്ടാകുമ്പോൾ റെയിൽവേയുടെ രക്ഷാപ്രവർത്തനങ്ങൾ വൈകുന്നത് ഏറെ വിമർശനത്തിനിടയായ സാഹചര്യത്തിലാണ് നടപടി.

Read More

മുംബൈക്ക് ശേഷം ജയ്പൂര്‍,അഹമ്മദബാദ്,സൂറത് എന്നിവിടങ്ങളിലേക്ക് സര്‍വിസുമായി കര്‍ണാടകആര്‍ ടിസി.

ബെംഗളൂരു∙ കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് ജയ്പുരിലേക്കും സൂറത്തിലേക്കും പുതിയ സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുന്നു. മഹാരാഷ്ട്രയുമായുള്ള സംസ്ഥാനാന്തര ഗതാഗതകരാർ പുതുക്കിയതിനെ തുടർന്നാണ് രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കു കൂടി സർവീസ് നീട്ടുന്നത്. ബെംഗളൂരുവിൽ നിന്ന് ജയ്പുര്‍, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസ് സർവീസുകളുണ്ട്. നിലവിൽ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് കർണാടക ആർടിസി ബസ് സർവീസുകൾ നടത്തുന്നുണ്ട്. പുതിയ സർവീസുകൾ ഒക്ടോബറിനുള്ളിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർണാടക ആർടിസി.

Read More

ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ചെണ്ടമേളം ക്ലാസ് ആരംഭിച്ചു.

ബെംഗളൂരു∙ ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ചെണ്ടമേളം ക്ലാസ് ആരംഭിച്ചു. പ്രസിഡന്റ് തങ്കച്ചൻ, സെക്രട്ടറി റോയ് ജോയ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വിജേഷ്, മുരളി, ഷാജി, ബോബി, മനോജ് എന്നിവർ നേതൃത്വം നൽകി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഫോൺ: 9663145144, 9945815178.

Read More

ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്ന് സമാപിക്കും.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം രണ്ട് ലക്ഷത്തിലധികം പേർ മേള കാണാനെത്തി

ബെംഗളൂരു ∙ ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്ന് സമാപിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം രണ്ട് ലക്ഷത്തിലധികം പേർ മേള കാണാനെത്തിയെന്നാണു കണക്ക്. ഗ്ലാസ് ഹൗസിൽ തീർത്ത കന്നഡ രാഷ്ട്ര കവി കുവേമ്പുവിന്റെ കവിശാലയാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്. തിരക്കേറിയതോടെ നാല് പ്രവേശനകവാടങ്ങളിലും കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറന്നു. ലാൽബാഗ് മെട്രോ സ്റ്റേഷൻ വന്നതോടെ വെസ്റ്റ് ഗേറ്റിലൂടെയാണ് കൂടുതൽ പേരും മേളയ്ക്കെത്തുന്നത്.

Read More

സൈന്യം എന്ത് അടിയന്തിരഘട്ടങ്ങളെയും നേരിടാന്‍ തയ്യാറാണെന്നു പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഓക്‌സിജന്‍ കിട്ടാതെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ജീവന്‍ വെടിഞ്ഞ കുരുന്നകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75 കുട്ടികള്‍ മരണമടഞ്ഞ ഗോരഖ്പൂര്‍ ദുരന്തം അതീവ ദുഖകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസ്മരണം. രാജ്യം മരിച്ചവരുടെ കുടുംബത്തോടൊപ്പമാണെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സ്വതന്ത്ര്യത്തിനായി പോരാടിയ എല്ലാ സമര പോരാളികളെയും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അനുസ്മരിച്ചു. സൈന്യം എന്ത് അടിയന്തിരഘട്ടങ്ങളെയും നേരിടാന്‍ തയ്യാറാണെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി. തീവ്രവാദത്തിനെതിരായി ആഗോള പോരാട്ടമാണ് ഇന്ത്യ നടത്തുന്നതെന്നും ഇന്ത്യയെ…

Read More

കളക്ടറുടെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി സ്കൂളില്‍ പതാക ഉയര്‍ത്തി.

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വലക്ക് മറികടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ പതാക ഉയർത്തി. പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളിലാണ് ഭാഗവത് പതാക ഉയര്‍ത്തിയത്. സ്കൂളില്‍ ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തരുതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അറിയിച്ചിരുന്നു. പകരം സ്കൂളിലെ പ്രധാന അധ്യാപകനോ ജനപ്രതിനിധിക്കോ പതാക ഉയര്‍ത്താമെന്നായിരുന്നു കളക്ടര്‍ അറിയിച്ചത്. എന്നാല്‍ വിലക്ക് ലംഘിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ രാവിലെ ഒന്‍പത് മണിയോടെ മോഹന്‍ ഭാഗവത് തന്നെ സ്കൂളില്‍ പതാക ഉയര്‍ത്തി. പാലക്കാട്ടെ സ്കൂളിൽ മോഹൻ ഭാഗവത് പതാക…

Read More
Click Here to Follow Us