പന്ച്കുള : വിവാദ ആൾദൈവം ഗുർമീത് റാംറഹിം സിംഗിന് 10 വർഷം കഠിന തടവും 65000 രൂപ പിഴയും വിധിച്ച് പഞ്ച്കുളയിലെ സി ബി ഐ കോടതി. കോടതിയിൽ നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ അദ്ദേഹത്തെ ബലം പ്രയോഗിച്ച് ജയിലിലേക്ക് മാറ്റി, റാം റഹിം സിംഗ് ഹൈക്കോടതിയെ സമീപിക്കും.
Read MoreDay: 28 August 2017
അടുക്കളത്തോട്ടം വ്യാപകമാക്കാനുള്ള പ്രചാരണവുമായി ഊട്ട ഫ്രം തോട്ട പ്രദർശനം ശ്രദ്ധേയമായി.
ബെംഗളൂരു ∙ അടുക്കളത്തോട്ടം വ്യാപകമാക്കാനുള്ള പ്രചാരണവുമായി ഊട്ട ഫ്രം തോട്ട പ്രദർശനം ശ്രദ്ധേയമായി. വീടുകളുടെയും ഫ്ലാറ്റുകളുടെയും മട്ടുപ്പാവിലോ ബാൽക്കണിയിലോ വിഷരഹിതമായ പച്ചക്കറിത്തോട്ടം ഒരുക്കാനുള്ള മാർഗങ്ങളാണു ലോക കിച്ചൻ ഗാർഡൻ ദിനത്തോടനുബന്ധിച്ചു ഗാർഡൻ സിറ്റി ഫാർമേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച പ്രദർശനത്തിൽ ചർച്ച ചെയ്തത്. വീടുകളിലേക്കു വേണ്ട പച്ചക്കറികൾ കൃഷിചെയ്യാനുള്ള നൂതനമാർഗങ്ങൾ വിശദമാക്കുന്ന വിവിധ മാതൃകകളും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. പ്രദർശന ഉദ്ഘാടനം ആദ്യമ ചേതന ഫൗണ്ടേഷൻ സ്ഥാപക തേജസ്വിനി അനന്ത്കുമാർ, നടി താര അനുരാധ എംഎൽസി എന്നിവർ ചേർന്നു നിർവഹിച്ചു.
Read Moreകേരള ആർടിസിയുടെ ഓണം തത്ക്കാൽ റിസർവേഷൻ നാളെ ആരംഭിക്കും.
ബെംഗളൂരു ∙ കേരള ആർടിസിയുടെ ഓണം തത്ക്കാൽ റിസർവേഷൻ നാളെ ആരംഭിക്കും. തിരക്ക് കൂടുതലുള്ള 31ലെ ബുക്കിങ്ങാണ് നാളെ ആരംഭിക്കുന്നത്. സെപ്റ്റംബർ ഒന്നിലെ ബുക്കിങ് ബുധനാഴ്ച രാത്രി ആരംഭിക്കും. എസി മൾട്ടി ആക്സിൽ, ഡീലക്സ് ബസുകളിലാണ് തത്ക്കാൽ റിസർവേഷൻ സൗകര്യമുള്ളത്. സർവീസ് പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുൻപ് ഓൺലൈനിൽ സീറ്റ് റിസർവ് ചെയ്യാം. പതിവ് ടിക്കറ്റ് നിരക്കിനേക്കാളും 15 % വരെ അധിക നിരക്കാണ് തത്ക്കാൽ ടിക്കറ്റുകൾക്ക് ഈടാക്കുക. ഓണം, ബലിപ്പെരുന്നാൾ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്കായി 30 മുതൽ സെപ്റ്റംബർ രണ്ടുവരെ 80 സ്പെഷൽ…
Read Moreപരിക്കര്‍ക്ക് ജയം;ഗോവയില്‍ ബിജെപിക്ക് രണ്ടു സീറ്റ്;ഡല്‍ഹിയില്‍ ആംആത്മിപാര്ട്ടി;ആന്ധ്രയില്‍ ടിഡിപി.
ന്യൂഡൽഹി∙ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്കു ജയം. പനജിയിൽ പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് ഗോവ നിയമസഭയിലേക്കു മൽസരിച്ച മനോഹർ പരീക്കറും വാൽപോയിയിൽ വിശ്വജിത്ത് റാണെയും വിജയിച്ചു. ഗോവയിലെ പനജി നിയമസഭാ മണ്ഡലത്തിൽനിന്ന് 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരീക്കറുടെ ജയം. മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് നടന്നത്. ന്യൂഡൽഹിയിലെ ബവാന, ഗോവയിലെ പനജി, വാൽപോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാൽ എന്നീ മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇവിടെങ്ങളിൽ വോട്ടെണ്ണൽ തുടരുകയാണ്. മനോഹർ പരീക്കർ – പനജി (ഗോവ) പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന…
Read Moreകേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർണാടക യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.
ബെംഗളൂരു : കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർണാടക യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ അഞ്ജന പ്രസാദ് കലാതിലകമായി. വിജയികൾക്ക് സെപ്റ്റംബർ 17നു സമാജം കന്റോൺമെന്റ് സോണിന്റെ ഓണാഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സമാപന സമ്മേളനത്തിന് സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.വിക്രമൻ പിള്ള, ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് പി.ദിവാകരൻ, പി.കെ.മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
Read Moreഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസുകളും പുനരുപയോഗപ്പെടുത്താനുള്ള പദ്ധതിക്ക് വൈസ്മെൻ ബാംഗ്ലൂർ ഡിസ്ട്രിക്ട് ക്ലബ് രണ്ട് തുടക്കം കുറിച്ചു.
ബെംഗളൂരു ∙ ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസുകളും പുനരുപയോഗപ്പെടുത്താനുള്ള പദ്ധതിക്ക് വൈസ്മെൻ ബാംഗ്ലൂർ ഡിസ്ട്രിക്ട് ക്ലബ് രണ്ട് തുടക്കം കുറിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നും അപ്പാർട്മെന്റുകളിൽനിന്നും പഴയ ചെരിപ്പുകളും ഷൂസുകളും ശേഖരിച്ച് റീസൈക്കിൾ ചെയ്ത് പുതിയ ചെരിപ്പുകളും ഷൂസുകളും നിർമിച്ച് പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡിസ്ട്രിക്ട് ഗവർണർ ഏബ്രഹാം ചാക്കോയും സെക്രട്ടറി ജോണി ജോണും പറഞ്ഞു. മുംബൈയിലെ ഗ്രീൻസോൾ എന്ന സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
Read Moreബെംഗളൂരുവിനെ ഓണക്കോടി ഉടുപ്പിക്കാന്‍ കേരള സര്‍ക്കാരിന്റെ കൈത്തറി മേള;950 രൂപ മുതല്‍ 12000രൂപ വരെയുള്ള സാരികള്‍.
ബെംഗളൂരു∙ മറുനാടൻ മലയാളികൾ ഓണവരവ് അറിയുന്നത് കേരളീയ വസ്ത്രങ്ങൾ ഉടുത്തൊരുങ്ങി വരുന്നവരെ കാണുമ്പോഴാണ്. മറുനാട്ടിലായാലും മലയാളികൾക്ക് ഓണക്കോടിയെന്നാൽ കൈത്തറി വസ്ത്രങ്ങളാണ്. കേരള സാരി, സെറ്റ്മുണ്ട്, കസവ് മുണ്ട് എന്നിവയുടെ വൈവിധ്യമാർന്ന ശേഖരമാണ് ഓണത്തിനായി നഗരത്തിലെത്തിയിരിക്കുന്നത്. കേരള കരകൗശല വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള എംജി റോഡ് ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപത്തുള്ള ശുഭറാം കോംപ്ലക്സിലെ കൈരളി എംപോറിയത്തിലെ ഓണം വിപണന മേളയിൽ കേരളീയ ഉൽപന്നങ്ങളുടെ വൻനിരയാണ് ഒരുക്കിയിരിക്കുന്നത്. ബാലരാമപുരം തറികളിൽ നിന്നുള്ള കേരളീയ സാരികളുടെയും സെറ്റ്മുണ്ടുകളുടെയും പാരമ്പര്യത്തനിമയാണ് ഏറെ പേരെയും ആകർഷിക്കുന്നത്. 950 മുതൽ 12,000 രൂപവരെയുള്ള…
Read Moreവിനായക ചതുർഥി ആഘോഷത്തെ തുടർന്ന് നഗരത്തിലെ തടാകങ്ങളിൽ ഒറ്റദിവസം കൊണ്ട് നിമജ്ജനം ചെയ്തത് 2.08 ലക്ഷം വിഗ്രഹങ്ങൾ.
ബെംഗളൂരു∙ വിനായക ചതുർഥി ആഘോഷത്തെ തുടർന്ന് നഗരത്തിലെ തടാകങ്ങളിൽ ഒറ്റദിവസം കൊണ്ട് നിമജ്ജനം ചെയ്തത് 2.08 ലക്ഷം വിഗ്രഹങ്ങൾ. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച വിഗ്രഹങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നെങ്കിലും ഏറെയും ഇതിൽ നിർമിച്ച കൂറ്റൻ വിഗ്രഹങ്ങളായിരുന്നു. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഏകദേശം 12,000 വിഗ്രഹങ്ങൾ അൾസൂർ, യെദിയൂർ തടാകങ്ങളിൽ നിന്ന് കണ്ടെടുത്തതായി ബിബിഎംപി അധികൃതർ അറിയിച്ചു. യെദിയൂർ തടാകത്തിൽ നിന്ന് മാത്രം 8000 വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കണമെന്ന് ബിബിഎംപിയുടെ നേതൃത്വത്തിൽ വ്യാപക പ്രചാരണം നടത്തിയെങ്കിലും ഇരുപത് ശതമാനത്തിൽ താഴെ മാത്രമാണ്…
Read More